IPL 2020: വന്‍ പുലികള്‍, എന്നാല്‍ അടുത്ത സീസണില്‍ ആരും വാങ്ങിയേക്കില്ല, ആ മൂന്ന് പേര്‍ ഇവര്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ഇതുവരെയുള്ളതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ആദ്യമായി ഇന്ത്യക്ക് പുറത്ത് പൂര്‍ണ്ണമായും നടത്തിയ ആദ്യ ഐപിഎല്ലായതിനാല്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും യുഎഇയിലെ സാഹചര്യത്തില്‍ തിളങ്ങാനായില്ല. ചില യുവതാരങ്ങള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി വാങ്ങിയപ്പോള്‍ പ്രതീക്ഷിച്ച പല സൂപ്പര്‍ താരങ്ങളും തീര്‍ത്തും നിരാശപ്പെടുത്തി. വലിയ പ്രതിഫലം നല്‍കി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും ചില സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തി. അതിനാല്‍ത്തന്നെ അടുത്ത വര്‍ഷത്തെ താരലേലത്തില്‍ വാങ്ങാന്‍ ആരും തന്നെ ഉണ്ടാകാനിടയില്ല. അങ്ങനെ സംഭവിക്കാന്‍ സാധ്യതയുള്ള മൂന്ന് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡെയ്ല്‍ സ്‌റ്റെയിന്‍ (ആര്‍സിബി)
ഈ സീസണില്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍. പേസ് ബൗളറെന്ന നിലയില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്ന സ്റ്റെയിന്‍ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ബൗളിങ്ങില്‍ പഴയ മൂര്‍ച്ചയില്ലാതിരുന്ന സ്റ്റെയിന്‍ ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. തുടര്‍ച്ചയായി പരിക്കിന് കീഴ്‌പ്പെട്ടത് അദ്ദേഹത്തിന്റെ പ്രകടനത്തിനെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ടീമിലും നിലവില്‍ സ്റ്റെയിന് നിലവില്‍ ഇടമില്ല. അതിനാല്‍ത്തന്നെ വരുന്ന സീസണിലെ ഐപിഎല്‍ ലേലത്തില്‍ സ്റ്റെയിന്‍ പങ്കെടുത്താലും വാങ്ങാന്‍ ആരും തയ്യാറാകാനിടയില്ല. ആര്‍സിബി താരത്തെ ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്.

ഡ്വെയ്ന്‍ ബ്രാവോ (സിഎസ്‌കെ)
ടി20 ഫോര്‍മാറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ഡ്വെയ്ന്‍ ബ്രാവോയെ സിഎസ്‌കെ വരുന്ന സീസണില്‍ ഒഴിവാക്കിയേക്കും. പ്രായവും ഫോമില്ലായ്മയും അദ്ദേഹത്തെ നന്നായി ബാധിച്ചിട്ടുണ്ട്. ഈ സീസണിലെ കരീബിയന്‍ പ്രീമിയര്‍ ലീഗിലും ഐപിഎല്ലിലും ഒരുപോലെ അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ മുഴുവന്‍ മത്സരം കളിക്കുന്നതിന് മുമ്പ് തന്നെ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു. വരുന്ന സീസണില്‍ താരലേലത്തില്‍ പങ്കെടുത്താലും വാങ്ങാന്‍ ആളുണ്ടായേക്കില്ല. ബൗളിങ് തരക്കേടില്ലെങ്കിലും ബാറ്റിങ്ങില്‍ അദ്ദേഹം നിരാശപ്പെടുത്തുന്നതിനാല്‍ ബ്രാവോയുടെ ഭാവി കണ്ടറിയണം.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (പഞ്ചാബ്)
ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബ് നിരയില്‍ ഏറ്റവും നിരാശപ്പെടുത്തിയ താരം ഓസീസിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന നിലയില്‍ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ് മാക്‌സ് വെല്‍. എന്നാല്‍ ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും അദ്ദേഹം തിളങ്ങിയില്ല. പഞ്ചാബിന്റെ പ്ലേയിങ് ഇലവനില്‍ നിന്ന് പലവട്ടം തഴയപ്പെട്ട മാക്‌സ് വെല്ലിനെ വരുന്ന സീസണില്‍ പഞ്ചാബ് കൈവിട്ടേക്കും. അതിനാല്‍ത്തന്നെ താരലേലത്തില്‍ പങ്കെടുത്താലും വാങ്ങാന്‍ ആളുണ്ടായേക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications