IPL: ചാമ്പ്യന്‍ നിരയില്‍ അടുത്ത വര്‍ഷം ഇവര്‍ കാണില്ല- മുംബൈ ഒഴിവാക്കാനൊരുങ്ങുന്ന താരങ്ങള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരുടെ നിരയാണ് മുംബൈ ഇന്ത്യന്‍സ്. എല്ലാ സീസണിലും ഒന്നിനൊന്ന് മികച്ച ടീമുമായി ഇറങ്ങുന്ന മുംബൈ അഞ്ച് തവണയാണ് ഐപിഎല്ലില്‍ കിരീടം ഉയര്‍ത്തിയത്. അവസാന രണ്ട് വര്‍ഷവും മുംബൈ തന്നെയായിരുന്നു ചാമ്പ്യന്മാര്‍. രോഹിത് ശര്‍മയുടെ നായക മികവിനൊപ്പം തകര്‍പ്പന്‍ ഓള്‍റൗണ്ടര്‍മാരുടെ പിന്തുണയുമാണ് മുംബൈയെ ചാമ്പ്യന്മാരാക്കുന്നത്. അടുത്ത സീസണില്‍ മഹാ താരലേലം നടന്നില്ലെങ്കില്‍ മുംബൈ നിരയില്‍ വലിയ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയില്ല. എങ്കിലും നിലവിലെ ടീമില്‍ നിന്ന് അടുത്ത വര്‍ഷം മുംബൈ ചില മാറ്റങ്ങള്‍ കൊണ്ടുവന്നേക്കും. പ്രധാനമായും മൂന്ന് താരങ്ങളെ ഒഴിവാക്കാനാണ് സാധ്യത. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

മിച്ചല്‍ മഗ്ലെങ്ങന്‍
മുംബൈ ഇന്ത്യന്‍സിന്റെ കിവീസ് പേസര്‍ മിച്ചല്‍ മഗ്ലെങ്ങന്‍ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സ് നിരയിലുണ്ടാവാന്‍ സാധ്യത കുറവാണ്. മുംബൈയുടെ കിരീട നേട്ടങ്ങളിലെല്ലാം പ്രധാന പങ്കുവഹിച്ച പേസര്‍മാരിലൊരാളാണ് മഗ്ലെങ്ങന്‍. എന്നാല്‍ ഈ സീസണില്‍ മഗ്ലെങ്ങന് മുംബൈ അവസരം നല്‍കിയിരുന്നില്ല. ഇത്തവണ ജസ്പ്രീത് ബൂംറ,ട്രന്റ് ബോള്‍ട്ട്,നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍,ജെയിംസ് പാറ്റിന്‍സന്‍ എന്നിവര്‍ മുംബൈ പേസ് നിരയില്‍ ഉണ്ടായതോടെയാണ് മഗ്ലെങ്ങന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായത്. ഐപിഎല്ലില്‍ മികച്ച റെക്കോഡാണ് താരത്തിനുള്ളത്. 56 മത്സരത്തില്‍ നിന്ന് 71 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. വരുന്ന സീസണില്‍ മുംബൈ ഒഴിവാക്കിയാല്‍ മഗ്ലെങ്ങനെ വാങ്ങാന്‍ ആളുണ്ടാകാന്‍ സാധ്യത കുറവാണ്.

ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്
ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനെ കഴിഞ്ഞ സീസണിന് മുന്നോടിയായാണ് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്. മായങ്ക് മാര്‍ക്കണ്ഡെയെ കൈമാറ്റം ചെയ്തതിന് പകരമായി ലഭിച്ച ഓള്‍റൗണ്ടറാണ് റൂതര്‍ഫോര്‍ഡ്. ഐപിഎല്ലില്‍ അത്ര മികച്ച റെക്കോഡല്ല താരത്തിനുള്ളത്. ഡല്‍ഹിക്കുവേണ്ടി 7 മത്സരം കളിച്ച് നേടിയത് വെറും 73 റണ്‍സ്. മധ്യനിര താരമെന്ന നിലയില്‍ പരിഗണിക്കാവുന്ന താരമാണ് അദ്ദേഹം. എന്നാല്‍ നിലവില്‍ മുംബൈക്ക് മധ്യനിരയില്‍ മികച്ച താരങ്ങളുള്ളതിനാല്‍ റൂതര്‍ഫോര്‍ഡിനെ ഒഴിവാക്കാനാണ് സാധ്യത.

ക്രിസ് ലിന്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് അവസാന സീസണില്‍ രണ്ട് കോടി രൂപയ്ക്ക് മുംബൈ ടീമിലെത്തിച്ച താരമാണ് ക്രിസ് ലിന്‍. ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡുണ്ടെങ്കിലും സമീപകാലത്തെ താരത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. അതിനാല്‍ ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും ലിന്നിനെ മുംബൈ കളിപ്പിച്ചില്ല. രോഹിത് ശര്‍മക്ക് പരിക്കേറ്റപ്പോള്‍ പോലും ഓപ്പണര്‍ സ്ഥാനത്തേക്ക് ലിന്നിനെ പരിഗണിച്ചില്ല എന്നതാണ് ശ്രദ്ധേയം. അതിനാല്‍ അടുത്ത സീസണില്‍ ലിന്നിനെ മുംബൈ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications