വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ബ്രാന്‍ഡ് മൂല്യം ഇടിഞ്ഞ് ബാംഗ്ലൂരും കൊല്‍ക്കത്തയും, നേട്ടം കൊയ്തത് ഇവര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ബ്രാന്‍ഡ് മൂല്യം ഇടിയുന്നു. ഡഫ് ആന്‍ഡ് ഫെല്‍പ്പ്‌സ് പുറത്തുവിട്ട വാര്‍ഷിക സര്‍വേ പ്രകാരം ബാംഗ്ലൂരിന്റെ ബ്രാന്‍ഡ് മൂല്യം എട്ടു ശതമാനമാണ് ഇടിഞ്ഞത്. തുടര്‍ച്ചയായി പ്ലേ ഓഫ് കാണാതെ പുറത്താകുന്നത് ടീമിന്റെ വിപണി സാധ്യതകള്‍ സാരമായി കുറയ്ക്കുകയാണ്. നിലവില്‍ 595 കോടി രൂപയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബ്രാന്‍ഡ് മൂല്യം.

പ്ലേ ഓഫിൽ കടന്നില്ല

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും എട്ടു ശതമാനം ഇടിവ് നേരിടുന്നുണ്ട്. റിപ്പോര്‍ട്ടു പ്രകാരം ഇപ്പോള്‍ കൊല്‍ക്കത്തയുടെ ബ്രാന്‍ഡ് മൂല്യം 630 കോടി രൂപയില്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും പ്ലേ ഓഫില്‍ കടന്നിരുന്നില്ല. നേരത്തെ, സീസണിലെ നിരാശജനകമായ പ്രകടനം കാരണം പരിശീലകരെ മുഴുവന്‍ ബാംഗ്ലൂര്‍ ടീം മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.

ആശ്വാസം കോലി

ടീമിനകത്ത് താരങ്ങള്‍ തമ്മിലെ ആഭ്യന്തര കലഹമാണ് കൊല്‍ക്കത്തയ്ക്ക് വിനയാവുന്നത്. മികച്ച തുടക്കം ലഭിച്ചിട്ടും പ്ലേ ഓഫില്‍ കടക്കാന്‍ കൊല്‍ക്കത്തയ്ക്ക് കഴിയാതെ പോയതിന് കാരണമിതാണ്. ഇതേസമയം, വലിയ ആരാധക ശൃഖല ഒരുപരിധി വരെ ഇരു ടീമുകളുടെയും ബ്രാന്‍ഡ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നുണ്ട്. ബാംഗ്ലൂരിനെ സംബന്ധിച്ച് വിരാട് കോലിയാണ് ടീമിന്റെ പ്രധാനാകര്‍ഷണം. സീസണുകള്‍ തുടരെ പരാജയപ്പെടുമ്പോഴും വിരാട് കോലിയുടെ സാന്നിധ്യം ബാംഗ്ലൂരിന് ആശ്വാസം പകരുന്നു.

നേട്ടം കൊയ്ത് ചെന്നൈ

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി ഐപിഎല്‍ ടൂര്‍ണ്ണമെന്റിന് ഏഴു ശതമാനം ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നുണ്ട്. 6.3 ബില്യണ്‍ ഡോളറില്‍ നിന്നും 6.8 ബില്യണ്‍ ഡോളറായി മൂല്യം ഉയര്‍ന്നു. ഈ വര്‍ഷം പരസ്യവരുമാനം 20 ശതമാനം കൂടി. ഒരുഭാഗത്ത് ബാംഗ്ലൂരിനും കൊല്‍ക്കത്തയ്ക്കും മൂല്യം ഇടിയുമ്പോള്‍ മറുഭാഗത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഗണ്യമായ വളര്‍ച്ചയാണ് കുറിക്കുന്നത്.

രണ്ടു വർഷത്തെ വിലക്ക്

കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ച ചെന്നൈയുടെ ബ്രാന്‍ഡ് മൂല്യം 13.1 ശതമാനം ഉയര്‍ന്ന് 732 കോടി രൂപയിലെത്തി. നിലവില്‍ ബ്രാന്‍ഡ് അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നേരത്തെ രണ്ടു വര്‍ഷത്തെ വിലക്ക് ടീമിന്റെ മൂല്യം സാരമായി കുറച്ചിരുന്നു. എന്നാല്‍ 2018 -ലെ കിരീടധാരണവും 2019 -ലെ ഫൈനല്‍ പ്രയാണവും ചെന്നൈയെ വീണ്ടും മുന്‍പന്തിയില്‍ എത്തിച്ചു.

ഹൈദരാബാദിനും വളർച്ച

നിലവില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ഏറ്റവും പ്രായം കുറഞ്ഞ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സുസ്ഥിരമായ വളര്‍ച്ച കാഴ്ച്ചവെക്കുന്നത്. ഇക്കുറി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബ്രാന്‍ഡ് മൂല്യവും ഒന്‍പതു ശതമാനം വര്‍ധിച്ചിട്ടുണ്ട്.

Story first published: Thursday, September 19, 2019, 16:38 [IST]
Other articles published on Sep 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X