Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്ത് മുതല്‍ മോര്‍ഗന്‍വരെ- ആര്‍സിബിയുടെ ഭാഗമായ ആരും ശ്രദ്ധിക്കാത്ത അഞ്ച് സൂപ്പര്‍ താരങ്ങളിതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും ഭാഗ്യമില്ലാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന നിരവധി താരങ്ങള്‍ കളിച്ചിട്ടും ഒരു തവണപോലും കപ്പടിക്കാന്‍ ആര്‍സിബിക്കായിട്ടില്ല. വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ഒന്നിച്ച് കളിക്കുന്ന നിലവിലെ ആര്‍സിബി ടീം 2021 സീസണില്‍ കിരീട പ്രതീക്ഷ നല്‍കിയെങ്കിലും പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വന്നു. ഇന്നത്തെ പല സൂപ്പര്‍ താരങ്ങളും ആര്‍സിബിയുടെ ഭാഗമായിട്ടുള്ളവരാണ്. എന്നാല്‍ ഇത് അധികമാര്‍ക്കും അറിയില്ല. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായ അധികമാര്‍ക്കും അറിയാത്ത അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

മുന്‍ ഓസീസ് നായകനും രാജസ്ഥാന്‍ റോയല്‍സ് താരവുമായ സ്റ്റീവ് സ്മിത്ത നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ്. 2010ല്‍ സ്മിത്ത് ആര്‍സിബിയുടെ ഭാഗമായിട്ടുണ്ട്. ജെസി റൈഡര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനെന്ന നിലയിലാണ് സ്മിത്തിനെ ടീമിലേക്കെടുത്തത്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയില്ല. 2011ല്‍ താരത്തെ ഒഴിവാക്കുകയും ചെയ്തു. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സാണ് സ്മിത്തിനെ വാങ്ങിയത്.

ഓയിന്‍ മോര്‍ഗന്‍

ഓയിന്‍ മോര്‍ഗന്‍

ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ 2021 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്നു. നേരത്തെ മോര്‍ഗന്‍ ആര്‍സിബിയുടെ ഭാഗമായിട്ടുണ്ട്. 2010ല്‍ ആര്‍സിബിയുടെ താരമായിരുന്ന മോര്‍ഗന്‍ ആറ് മത്സരത്തില്‍ നിന്ന് ആകെ നേടിയത് 35 റണ്‍സാണ്. ഇതോടെ താരത്തെ ആര്‍സിബി ഒഴിവാക്കി. ഒരുമാസത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ടി20ലോകകപ്പ് കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു മോര്‍ഗന്‍.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ 2009ലാണ് ആര്‍സിബിയുടെ ഭാഗമായത്. രണ്ട് വര്‍ഷം ടീമിന്റെ ഭാഗമാവാന്‍ ഭുവിക്ക് സാധിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയില്ല. ഇതോടെ 2011 സീസണിന് മുമ്പായി ഭുവിയെ ഒഴിവാക്കി. ഇതോടെ പൂനെ വാരിയേഴ്‌സ് അദ്ദേഹത്തെ സ്വന്തമാക്കി. പൂനെയ്‌ക്കൊപ്പമാണ് അദ്ദേഹം അരങ്ങേറ്റം നടത്തുന്നത്. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഭുവനേശ്വര്‍ കുമാര്‍.

മിസ്ബാഹ് ഉല്‍ഹഖ്

മിസ്ബാഹ് ഉല്‍ഹഖ്

മുന്‍ പാകിസ്താന്‍ നായകനും നിലവിലെ പാക് ടീമിന്റെ പരിശീലകനുമായ മിസ്ബാഹ് ഉല്‍ഹഖ് പ്രഥമ ഐപിഎല്‍ സീസണില്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് മിസ്ബാഹ് കളിച്ചത്. എട്ട് മത്സരങ്ങളില്‍ നിന്ന് 117 റണ്‍സാണ് മിസ്ബാഹ് നേടിയത്. സ്‌ട്രൈക്കേറ്റ് 144.44. പാകിസ്താന്‍ താരങ്ങളെ വിലക്കിയതോടെയാണ് അദ്ദേഹത്തിന് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്.

സുനില്‍ ജോഷി

സുനില്‍ ജോഷി

ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി അംഗമായ സുനില്‍ ജോഷി 2008ല്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു. നാല് മത്സരങ്ങള്‍ ടീമിനുവേണ്ടി കളിച്ചപ്പോള്‍ ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. പിന്നീട് അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. പിന്നീട് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യക്കായി 15 ടെസ്റ്റില്‍ നിന്ന് 41 വിക്കറ്റും 69 ഏകദിനത്തില്‍ നിന്ന് 69 വിക്കറ്റും ജോഷി നേടിയിട്ടുണ്ട്.

Story first published: Sunday, May 23, 2021, 12:05 [IST]
Other articles published on May 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+