വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലാണെങ്കില്‍ ഹീറോ, ടീം ഇന്ത്യയില്‍ സീറോ!! പ്രതീക്ഷകള്‍ തെറ്റിച്ച ഐപിഎല്‍ സൂപ്പര്‍ താരങ്ങള്‍

ചില താരങ്ങള്‍ ഐപിഎല്ലില്‍ മാത്രം കസറിയവരാണ്

By Manu
ഇന്ത്യൻ ടീമിൽ ഭാഗ്യം ഉദിക്കാത്ത താരങ്ങൾ | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു പിടി പ്രതിഭാശാലികളായ താരങ്ങളെ സമ്മാനിച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിങ്ങനെ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ പല താരങ്ങളുടെയും വരവ് ഐപിഎല്ലിലൂടെയാണ്. ഐപിഎല്ലില്‍ ഓരോ സീസണിലെയും മികച്ച പ്രകടനം പല താരങ്ങള്‍ക്കും ദേശീയ ടീമിലേക്കു വഴി തുറക്കാറുണ്ട്.

ബുംറയ്ക്ക് ഇനിയെന്ത് വേണം? ഉപമിക്കപ്പെട്ടത് ഓസീസ് ഇതിഹാസത്തോട്... എല്ലാവരില്‍ നിന്നും വ്യത്യസ്തന്‍ബുംറയ്ക്ക് ഇനിയെന്ത് വേണം? ഉപമിക്കപ്പെട്ടത് ഓസീസ് ഇതിഹാസത്തോട്... എല്ലാവരില്‍ നിന്നും വ്യത്യസ്തന്‍

ഐപിഎല്‍: യുവി, മലിങ്ക... മുംബൈക്കു നിര്‍ത്താന്‍ ഭാവമില്ല, ഒരാളെ കൂടി റാഞ്ചി ഐപിഎല്‍: യുവി, മലിങ്ക... മുംബൈക്കു നിര്‍ത്താന്‍ ഭാവമില്ല, ഒരാളെ കൂടി റാഞ്ചി

ഐപിഎല്ലില്‍ അവിസ്മരണീയ പ്രകടനം നടത്തി എന്നാല്‍ ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ ഇതാവര്‍ത്തിക്കാനാവാതെ പോയ ചില കളിക്കാരുണ്ട്. ഇന്ത്യന്‍ ടീമിലൂടെ വന്ന് ഐപിഎല്ലില്‍ ഹീറോകളായവരും ഉണ്ട്. ഐപിഎല്ലില്‍ മാത്രം ക്ലിക്കായി മാറിയ ഇവര്‍ ആരൊക്കെയെന്നു നോക്കാം.

 യൂസുഫ് പഠാന്‍

യൂസുഫ് പഠാന്‍

ഇന്ത്യക്കു വന്‍ പ്രതീക്ഷ നല്‍കിയ താരമായിരുന്നു ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍. ഇര്‍ഫാന്‍ പഠാന്റെ സഹോദരനെന്ന നിലയില്‍ ആദ്യം ശ്രദ്ധിക്കപ്പട്ട യൂസുഫ് പിന്നീട് ഐപിഎല്ലിലെ ഉജ്ജ്വല പ്രകടനത്തിലൂടെ പിന്നീട് സൂപ്പര്‍താര പദവിയിലേക്കുയരുകയായിരുന്നു. ഐപിഎല്ലിലെ ഇടിവെട്ട് പ്രകടനങ്ങള്‍ യൂസുഫിന് ദേശീയ ടീമിലും ഇടം നേടിക്കൊടുത്തെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല.
ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ 41 ഇന്നിങ്‌സുകളില്‍ നിന്നും 810 റണ്‍സും ടി20യില്‍ 18 ഇന്നിങ്‌സുകളില്‍ നിന്നും 236 റണ്‍സുമാണ് അദ്ദേഹത്തിന് നേടാനായത്. എന്നാല്‍ ഐപിഎല്‍ നോക്കിയാല്‍ 146 ഇന്നിങ്‌സുകളില്‍ നിന്നും 3146 റണ്‍സ് യൂസുഫ് അടിച്ചെടുത്തിട്ടുണ്ട്. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് യൂസുഫ് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യക്കൊപ്പം രണ്ടു തവണ ലോകകപ്പ് നേടിയ ടീമില്‍ അംഗമാവാന്‍ താരത്തിനു ഭാഗ്യം ലഭിച്ചു. ഐപിഎല്ലില്‍ മൂന്നു കിരീടങ്ങളും യൂസുഫിന്റെ അക്കൗണ്ടിലുണ്ട്.

പിയൂഷ് ചൗള

പിയൂഷ് ചൗള

17ാം വയസ്സില്‍ തന്നെ ഇന്ത്യക്കു വേണ്ടി പന്തെറിയുകയും വലിയ പ്രതീക്ഷകള്‍ നല്‍കുകയും ചെയ്ത താരമാണ് സ്പിന്നര്‍ പിയൂഷ് ചൗള. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു വരെ അന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രതീക്ഷിച്ച ഉയരങ്ങള്‍ കീഴടക്കാന്‍ ചൗളയ്ക്കായില്ല. പക്ഷെ ഐപിഎല്ലില്‍ താരം ഇതിന്റെ ക്ഷീണം തീര്‍ത്തു. ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ താരം കൂടിയാണ് ചൗള.
ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ 25 ഇന്നിങ്‌സുകളില്‍ നിന്നും 32ഉം ടി20യില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നു നാലും വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. എന്നാല്‍ ഐപിഎല്ലില്‍ 143 ഇന്നിങ്‌സുകളില്‍ നിന്നും 140 വിക്കറ്റുകള്‍ ചൗള പോക്കറ്റിലാക്കി. 14 വിക്കറ്റുകള്‍ കൂടി നേടാനായാല്‍ ഐപിഎല്ലിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോര്‍ഡ് ചൗളയുടെ പേരിലാവും.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ ബാറ്റിങ് ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിന്‍ ഉത്തപ്പയും ഐപിഎല്ലില്‍ കസറി ഇന്ത്യക്കായി പതറിയ താരമാണ്. 20ാംവയസ്സിലാണ് ഉത്തപ്പ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. ഇന്ത്യക്കായി ഇതുവരെ ഏകദിനത്തില്‍ 42 ഇന്നിങ്‌സുകളില്‍ നിന്നും 934 റണ്‍സും ടി20യില്‍ 12 ഇന്നിങ്‌സുകളില്‍ നിന്നും 249 റണ്‍സുമാണ് താരം നേടിയത്. ഐപിഎല്ലില്‍ 158 ഇന്നിങ്‌സുകളിലായി 4086 റണ്‍സ് ഉത്തപ്പ അടിച്ചെടുത്തിട്ടുണ്ട്.
സ്ഥിരതയില്ലാത്ത ഫോമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉത്തപ്പയ്ക്കു വിനയായത്. ചില മികച്ച ഇന്നിങ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ താരത്തിന് തന്റെ കഴിവിനൊത്ത പ്രകടനം ഇന്ത്യക്കു വേണ്ടി കാഴ്ചവയ്ക്കാനായിട്ടില്ല. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ഉത്തപ്പ ടീമിലുണ്ടായിരുന്നു.

Story first published: Friday, December 21, 2018, 12:09 [IST]
Other articles published on Dec 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X