Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ വാതുവപ്പ്: മെയ്യപ്പന് ആജീവനാന്ത വിലക്ക്, ചെന്നൈയ്ക്ക് രണ്ട് വര്‍ഷം വിലക്ക്

മുംബൈ: ഐപിഎല്‍ വാതുവപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സ് സഹഉടമയായ രാജ് കുന്ദ്രയ്ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.

ഐപിഎല്ലിനും ബിസിസിഐയ്ക്കും മെയ്യപ്പനും കുന്ദരയും പേരുദോഷം ഉണ്ടാക്കി എന്നാണ് ഐപിഎല്‍ വാതുവപ്പ് അന്വേഷിച്ച ലോധ കമ്മിറ്റി കണ്ടെത്തിയിരിയ്ക്കുന്നത്. മെയ്യപ്പനും രാജ് കുന്ദ്രയും അഴിമതി നിരോധന നിയമ ലംഘിച്ചതായും ഒത്തുകളിയില്‍ പങ്കാളികളായതായും സമിതി കണ്ടെത്തി. അഞ്ച് വര്‍ഷത്തേയ്ക്ക് ക്രിക്കറ്റുമായി സഹകരിയ്ക്കുന്നതിനും ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

IPL

ചെന്നൈ സൂപ്പര്‍ കിങ്‌സിന് രണ്ട് വര്‍ഷത്തേയ്ക്ക് വിലക്കിയിട്ടുണ്ട്. ഗുരുനാഥ് മെയ്യപ്പന്റെ ഉടമസ്ഥതയിലുള്ള ഐപിഎല്‍ ടീം ആണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും സീസണില്‍ ഐപിഎല്‍ മത്സരങ്ങളെ ഈ വിധി നിര്‍ണായകമായി ബാധിയ്ക്കും. ഐപിഎല്ലിലെ ഏറ്റവും പ്രബമായ രണ്ട് ടീമുകള്‍ക്കാണ് ഇപ്പോള്‍ രണ്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

Story first published: Tuesday, July 14, 2015, 14:31 [IST]
Other articles published on Jul 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+