Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ വാതുവപ്പ്: ശ്രീശാന്ത് കുറ്റവിമുക്തന്‍

ദില്ലി: ഐപിഎല്‍ വാതുവപ്പ് കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളേയും വെറുത് വിട്ടുകൊണ്ട് കോടതിയുടെ വിധി. ദില്ലി പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

ഇതോടെ ശ്രീശാന്ത് ഐപിഎല്‍ വാതുവപ്പ് കേസില്‍ കുറ്റ വിമുക്തനായിരിയ്ക്കുന്നു. പ്രത്യേക കോടതി ജഡ്ജി നീന ബന്‍സാല്‍ കൃഷ്ണ ആണ് വിധി പ്രഖ്യാപിച്ചത്. തനിയ്‌ക്കൊപ്പം നിന്ന എല്ലാവര്‍ക്കും ശ്രീശാന്ത് നന്ദി പറഞ്ഞു.

Sreesanth

മഹാരാഷ്ട്ര സംഘടിത ഗൂഢാലോചന (മക്കോക) കുറ്റം അടക്കമുള്ളവയായിരുന്നു ശ്രീശാന്തിനും മറ്റ് താരങ്ങള്‍ക്കും മേല്‍ ചുമത്തിയിരുന്നത്. എന്നാല്‍ ശ്രീശാന്തിനെതിരെ മക്കോക ചുമത്താന്‍ എന്ത് തെളിവാണുള്ളതെന്ന് കോടതി തന്നെ അന്വേഷണ സംഘത്തോട് പല തവണ ചോദിച്ചിരുന്നു.

രണ്ട് തവണയാണ് കേസ് വിധി പറയുന്നതിനായി മാറ്റി വച്ചത്. ഒടുവില്‍ ജൂലായ് 25 ന് ഉച്ചയ്ക്ക് കേസ് വിധിപറയാന്‍ എടുത്തപ്പോഴും ദില്ലി പോലീസ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. കേസില്‍ തുടരന്വേഷണം നത്താന്‍ അനുമതി നല്‍കണമെന്ന ദില്ലി പോലീസിന്റെ ആവശ്യവും കോടതി തള്ളിക്കളഞ്ഞു. ദില്ലി പോലീസിന് വേണമെങ്കില്‍ വിധിയ്‌ക്കെതിരെ അപ്പീല്‍ പോകാം.

കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ടതോടെ ശ്രീശാന്തിന് ഇനി വിലക്ക് നീക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാം. ഐപിഎല്‍ കോഴ ആരോപണം വന്നതോടെ ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ക്രിക്കറ്റില്‍ തനിയ്ക്ക് മികച്ച രീതിയില്‍ മടങ്ങിവരാനാകും എന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്. ഈ വിഷയത്തില്‍ ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്.

Story first published: Saturday, July 25, 2015, 17:07 [IST]
Other articles published on Jul 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+