ഐപിഎല്‍:ഒത്തുകളിച്ചതില്‍ ശ്രീനിവാസനും 12കളിക്കാരും

ദില്ലി: കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ ഒത്തുകളിക്കേസ് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍ ബി സി സി ഐ പ്രസിഡണ്ട് ശ്രീനിവാസന്‍ അടക്കം 13 പേരുകള്‍ എന്ന് സുപ്രീം കോടതി. മുദ്ഗല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 12 കളിക്കാരുടെയും ശ്രീനിവാസന്റെയും പേരുകളാണ് ഉള്ളതെന്ന് കോടതി വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവയടക്കം അഞ്ച് ടീമുകളിലുള്ള കളിക്കാരാണ് വാതുവെപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഒത്തുകളിക്കേസില്‍ സി ബി ഐ, എസ് ഐ ടി അന്വേഷണങ്ങള്‍ ഉണ്ടാകില്ല. കാലാവധി കഴിയുന്നത് വരെ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന എന്‍ ശ്രീനിവാസന്റെ അപേക്ഷ കോടതി തള്ളിക്കളഞ്ഞു. ശ്രീനിവാസന്റെ ആവശ്യം പരിഗണിക്കാന്‍ കാരണങ്ങളൊന്നുമില്ല എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ബി സി സി ഐയുടെ സല്‍പേരിനെ കരുതിയാണ് ഇത്. മുദ്ഗല്‍ കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചു എന്ന റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ഇന്ത്യന്‍ ടീമിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും ക്യാപ്റ്റനായ എം എസ് ധോണി, എന്‍ ശ്രീനിവാസന്‍ എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു. ഒത്തുകളിയില്‍ ഗുരുനാഥ് മെയ്യപ്പന് ഉള്ള പങ്കിനെക്കുറിച്ച് കമ്മീഷനോട് ഇരുവരും നുണ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഐ പി എല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് താരങ്ങളുടെ മേല്‍ വ്യക്തമായ തെളിവില്ലാത്തതിനാല്‍ പേരുകള്‍ പുറത്ത് വിടരുതെന്ന് മുദ്ഗല്‍ കമ്മീഷന്റെ അഭ്യര്‍ഥന കോടതി പരിഗണിച്ചു. ഇവര്‍ക്കെതിരെ ആരോപണങ്ങളും മൊഴികളും മാത്രമാണ് ഉള്ളത്. അന്വേഷണം കഴിയുന്നത് വരെ ഈ പേരുകള്‍ പുറത്ത് വിടാനിടയില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, April 16, 2014, 13:54 [IST]
Other articles published on Apr 16, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X