Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ച് മിനിട്ടുകൊണ്ട് അവര്‍ വിധിയെഴുതി.. ശ്രീശാന്ത് പ്രതികരിക്കുന്നു

ദില്ലി: ഐപിഎല്‍ കോഴ കേസില്‍ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്കപ്പെട്ട താരമാണ് കേരളത്തിന്റെ പ്രിയപ്പെട്ട ശ്രീശാന്ത്. എന്‍ ശ്രീനിവാസനേയും സുനന്ദര്‍ രാമനേയും ഗുരുനാഥ് മെയ്യപ്പനേയും തഴുകാന്‍ വെമ്പിയ ബിസിസിഐ ആണ് ശ്രീശാന്തിനെ ഒരു പോലീസ് ചാര്‍ജ്ജ് ഷീറ്റിന്റെ പേരില്‍ കളിയില്‍ നിന്ന് വിലക്കിയത്. എന്തായാലും ഒരു പിതാവാകുന്നതിന്റെ ത്രില്ലിലാണ് ശ്രീശാന്ത് ഇപ്പോള്‍

വെറും അഞ്ച് മിനിട്ടുകള്‍ കൊണ്ടാണ് തന്റെ വിധി തീരുമാനിക്കപ്പെട്ടതെന്നാണ് ശ്രീശാന്ത് പറയുന്നത്. ഒരു ഗോഡ്ഫാദര്‍ ഇല്ലാതെ പോയതാണ് തന്റെ ദുര്‍വിധിക്ക് കാരണമെന്നും ശ്രീശാന്ത് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് തുടറന്നടിച്ചിരിക്കുന്നത്.

Sreesanth

തന്റെ വീട്ടില്‍ നിന്ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് അര കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. എന്നാല്‍ തനിക്കിപ്പോള്‍ അങ്ങോട്ട് കടക്കാന്‍ പോലും ആകില്ല... ശ്രീശാന്ത് തീര്‍ത്തും നിരാശനാണ്. ബിസിസിഐക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തനിക്ക് അഞ്ച് മിനിട്ട് മാത്രമേ ലഭിച്ചുള്ളൂ എന്നും ശ്രീശാന്ത് പറയുന്നു.

ബിസിസിഐ തന്നോട് അനീതി കാണിച്ചു എന്ന് പറഞ്ഞാല്‍ മതിയാകില്ല. അനീതിയേക്കാള്‍ അപ്പുറമാണത്. എന്നാല്‍ കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ പറയുന്നു.

ശ്രീശാന്ത് ഇപ്പോള്‍ നിരാശനാണെന്ന് തോന്നിപ്പിക്കുന്ന വാക്കുളായിരുന്നു അഭിമുഖത്തില്‍ പ്രകടമായത് . ഇന്ത്യക്ക് വേണ്ടി കളിക്കാനാകുമോ എന്നത് ഇപ്പോള്‍ തന്നെ ചിന്തിപ്പിക്കുന്നില്ല, പക്ഷേ കേരളത്തിന് വേണ്ടിയെങ്കിലും കളിക്കാന്‍ അനുവദിച്ചാല്‍ മതി എന്നാണ് ആഗ്രഹം- ശ്രീശാന്ത് പറഞ്ഞു. 32 വയസ്സ് തികയാറായി. ഏറിയാല്‍ നാലോ അഞ്ചോ വര്‍ഷം മാത്രമേ ഇനി കളിക്കാന്‍ പറ്റൂ. ക്രിക്കറ്റ് എനിക്ക് തിരിച്ച് വേണം.... ശ്രീയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ശ്രീശാന്ത്. വാതുവപ്പില്‍ പങ്കാളിയായി എന്നാരോപിച്ചാണ് ശ്രീശാന്ത്രിന് വിലക്കേര്‍പ്പെടുത്തിയത്.തനിക്കെതിരെ ഒരു തെളിവും ഇല്ലെന്നാണ് ശ്രീശാന്ത് പറയുന്നത്. ഒരു കോടതിയും താന്‍ കുറ്റാക്കാരനാണെന്ന് പറഞ്ഞിട്ടില്ല. കോടതിയിലാണ് ഇനി പ്രതീക്ഷ.

Story first published: Monday, December 1, 2014, 15:44 [IST]
Other articles published on Dec 1, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+