Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദില്ലി പോലീസ് കളിയ്ക്കുന്നുവോ... ശ്രീശാന്തിന്റെ വിധിയില്‍ ആന്റി ക്ലൈമാക്‌സ്?

ദില്ലി: ഐപിഎല്‍ വാതുവപ്പ് കേസില്‍ ശ്രീശാന്തിനെ നിര്‍ഭാഗ്യം വേട്ടയാടുന്നോ... ജുലായ് 25 ന് കേസില്‍ വിധിപറയും എന്ന പ്രതീക്ഷ അസ്ഥാനത്താകുമോ...?

ഐപിഎല്‍ വാതുപവ്വ് കേസിന്റെ തുടക്കം മുതലേ ശ്രീശാന്തിനെതിരെ ചില നിഗൂഢ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നതായി സംശയം ഉണര്‍ന്നിരുന്നു. ആ സംശയങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോടതി വിധി പറയാന്‍ തുടങ്ങുമ്പോഴാണ് ദില്ലി പോലീസിന്റെ അപ്രതീക്ഷിതമായ നീക്കം.

വിധി പറയരുത്

വിധി പറയരുത്

ഐപിഎല്‍ വാതുവപ്പ് കേസില്‍ പ്രത്യേക കോടതി ഇപ്പോള്‍ വിധി പറയരുത് എന്നാണ് ദില്ലി പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

അന്വേഷണം തുടരുകയാണ്

അന്വേഷണം തുടരുകയാണ്

വാതുവപ്പ് കേസില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാ്. എന്‍ഫോഴ്‌മെന്റിന്റെ അന്വേഷണം തുടരുകയാണെന്നാണ് വാദം.

ലോധ കമ്മിറ്റി

ലോധ കമ്മിറ്റി

ഐപിഎല്‍ വാതുവപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്ന ലോധ കമ്മിറ്റിയും അന്വേഷണം തുടരാനാണ് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നതെന്നും ദില്ലി പോലീസിന്റെ അഭിഭാഷകന്‍ വാദിച്ചു.

മൂന്നാം തവണ

മൂന്നാം തവണ

നേരത്തെ രണ്ട് തവണയും ശ്രീശാന്തിന്റെ കേസില്‍ വിധിപറയുന്നത് കോടത് മാറ്റി വച്ചിരുന്നു. ഇത്തവണയും അത് സംബന്ധിയ്ക്കുമോ?

മക്കോക്ക

മക്കോക്ക

കേസില്‍ ആദ്യം വഞ്ചനാ കുറ്റത്തിനും ഗൂഢാലോചനയ്ക്കും ആയിരുന്നു ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. പിന്നീടാണ് മഹാരാഷ്ട്ര സംഘടിത ഗൂഢാലോചന കുറ്റം ചുമത്തുന്നത്.

മക്കോക്കയില്‍ മാത്രം

മക്കോക്കയില്‍ മാത്രം

ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരെ മക്കോക്ക ചുമത്തിയത് നിലനില്‍ക്കുമോ എന്ന് മാത്രമാണ് പ്രത്യേക കോടതി പരിഗണിയ്ക്കുന്നത്.

പ്രതികൂലമായാല്‍

പ്രതികൂലമായാല്‍

മക്കോക്ക നിലനില്‍ക്കും എന്നാണ് കോടതി വിധിയ്ക്കുന്നതെങ്കില്‍ ശ്രീശാന്ത് അടക്കമുള്ളവരുടെ ജാമ്യം റദ്ദാകും. വീണ്ടും ജയിലില്‍ കിടക്കേണ്ടി വരും.

പ്രാര്‍ത്ഥനയോടെ ശ്രീശാന്ത്

പ്രാര്‍ത്ഥനയോടെ ശ്രീശാന്ത്

ദില്ലിയിലെ പ്രത്യേക കോടതിയില്‍ വിധി പ്രസ്താവം കേള്‍ക്കാന്‍ ശ്രീശാന്ത് നേരത്തേ എത്തിയിരുന്നു. ദില്ലി പോലീസിന്റെ ഇടപെടന്‍ ശ്രീശാന്ത് ക്യാമ്പില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്.

Story first published: Saturday, July 25, 2015, 15:03 [IST]
Other articles published on Jul 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+