Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ വാതുവെപ്പ്; ശ്രീശാന്തിന് ഹൈക്കോടതിയുടെ നോട്ടീസ്

ദില്ലി: ഐപിഎല്‍ വാതുവെപ്പു കേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെടെ 36 പേര്‍ക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിലെ പ്രതികളെ മോചിപ്പിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് പോലീസ് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ഡിസംബര്‍ 16ന് കേസ് പരിഗണിക്കുന്നതിനു മുന്‍പ് 36 പേരും മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 25നാണ് ഏറെ കോളിളക്കമുണ്ടാക്കിയ ഐപിഎല്‍ കേസില്‍ കോടതി വിധി പ്രസ്താവിച്ചത്. ശ്രീശാന്ത് ഉള്‍പ്പെടെ എല്ലാവരെയും കോടതി തെളിവിന്റെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു. പ്രതികള്‍ക്കെതിരെ കെട്ടിച്ചമച്ച കേസ് ആണിതെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തല്‍.

sreesanth-new

ഐപിഎല്‍ വാതുവെപ്പുകാര്‍ക്കുവേണ്ടി ശ്രീശാന്തും മറ്റു കളിക്കാരും ഒത്തു കളിച്ചെന്നും ഇതിനായി പ്രതിഫലം പറ്റിയെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായുള്ള ഫോണ്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ തെളിവായി കോടതി മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 6,000 പേജുള്ള കുറ്റപത്രം കോടതി തള്ളുകയായിരുന്നു.

പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങളും പിന്‍വലിച്ചു. ഇതിനെതിരെയാണ് ദില്ലി പോലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ വാദം കേട്ട കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ റെക്കോര്‍ഡുകളും വിചാരണ കോടതിയില്‍ നിന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Story first published: Thursday, November 19, 2015, 9:01 [IST]
Other articles published on Nov 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+