Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തര്‍ക്കമില്ല, ഈ വര്‍ഷത്തെ ഏറ്റവും മികച്ച പന്ത് ഇത് തന്നെ! ഓസീസ് ബാറ്ററുടെ സ്റ്റമ്പ് തകര്‍ത്ത് ശിഖ പാണ്ഡെ

മത്സര ഫലം ഇന്ത്യയ്ക്ക് അനുകൂലമായില്ലെങ്കിലും ഈ വര്‍ഷത്തിലെ ഏറ്റവും മികച്ച പന്തുകളിലൊന്ന് നല്‍കിയാണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം അവസാനിപ്പിച്ചത്. ശിഖ പാണ്ഡെയുടെ പന്തില്‍ ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത് തങ്ങളുടെ കുന്തമുനയായ അലീസ ഹീലിയെയാണ്. ഇന്ത്യ ഉയര്‍ത്തിയ 119 റണ്‍സിന്റെ വിജയലക്ഷ്യം നേരിടാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയയെ തുടക്കത്തില്‍ തന്നെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു ശിഖയുടെ പ്രകടനം.

സ്ഥിരം എതിരാളിയായ ജുലന്‍ ഗോസ്വാമിയില്ലാത്തതിനാല്‍ അല്‍പ്പം ആശ്വസിച്ചിരുന്നു അലീസ. എന്ന ശിഖ പാണ്ഡെയുടെ രൂപത്തില്‍ അപകടം അലീസയെ തേടിയെത്തുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സ് തുടങ്ങി രണ്ടാം പന്തിലായിരുന്നു ശിഖയുടെ മാസ്മരിക പ്രകടനം. അതിവേഗം പാഞ്ഞു വന്ന ശിഖയുടെ പന്ത് പിച്ച് ചെയ്ത ശേഷം അലീസയുടെ എല്ലാ ധാരണകളെയും തെറ്റിച്ചു കൊണ്ട് ഓഫ് സ്റ്റമ്പിലേക്ക് തിരിയുകയായിരുന്നു. ഓഫ് സ്റ്റമ്പിന്റെ ടോപ് തെറിപ്പിച്ചു കൊണ്ടാണ് ആ പന്ത് കടന്നു പോയത്.

Shikha Pandey

ഈ വര്‍ഷത്തെ ഏറ്റവും മികച്ച പന്തെന്ന് ഇതിനോടകം തന്നെ ശിഖ പാണ്ഡയുടെ പന്തിനെ ആരാധകരും ക്രിക്കറ്റ് ലോകവും വിധിച്ചു കഴിഞ്ഞിരിക്കുകയാണ്. പുരുഷ ക്രിക്കറ്റിലേയും വനിത ക്രിക്കറ്റിലേയും ഏറ്റവും മികച്ച പന്തും ഇതു തന്നെയായിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇറങ്ങിയ ഇന്ത്യന്‍ സംഘത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു ശിഖയുടെ പന്ത്.

എന്നാല്‍ അലീയ പുറത്തായതിന് ശേഷം ബെത്ത് മൂണിയും നായിക മെഗ് ലാന്നിംഗും ചേര്‍ന്ന് ഓസ്‌ട്രേലിയയ്ക്കായി ഇന്നിംഗ്‌സ് ബില്‍ഡ് ചെയ്യുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 31 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പക്ഷെ സ്പിന്നര്‍ രാജേശ്വരി ഗെയ്ക്വാദ് വന്നതോടെ കളി വീണ്ടും ഇന്ത്യയ്ക്ക് അനുകൂലമായി മാറി. 15 പന്തില്‍ 20 റണ്‍സെടുത്ത ഓസീസ് നായികയെയാണ് രാജേശ്വരി പുറത്താക്കിയത്. പിന്നാലെ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ ഒരു റണ്‍ മാത്രമെടുത്ത നില്‍ക്കെ ആഷ്‌ലി ഗാര്‍ഡ്‌നറെ പുറത്താക്കി.

ദീപ്തി ശര്‍മയും തന്റെ ആദ്യ ഓവറില്‍ തന്നെ കളി ഇന്ത്യയ്ക്ക് അനുകലൂമാക്കി മാറ്റുകയായിരുന്നു. പത്താം ഓവറില്‍ ഓസ്‌ട്രേലിയയുടെ നാലാം വിക്കറ്റ് ദീപ്തി ശര്‍മ പിഴുതു. ഈ സമയം 46 റണ്‍സായിരുന്നു ഓസ്‌ട്രേലിയ എടുത്തിരുന്നത്. സൂപ്പര്‍ താരം എല്ലീസ പെരിയെയായിരുന്നു ദീപ്തി ശര്‍മ പുറത്താക്കിയത്. എന്നാല്‍ 42 റണ്‍സുമായി പുറത്താകാതെ നിന്ന തഹ്ലിയ മഗ്രാത്ത് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു പിന്നീട്. നാല് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.

നേരത്തെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ രക്ഷപ്പെടുത്തിയത് 26 പന്തില്‍ നിന്നും 37 റണ്‍സെടുത്ത പൂജ വസ്ത്രകാര്‍ ആയിരുന്നു. ഇന്ത്യയ്ക്കായി നായിക ഹര്‍മന്‍പ്രീത് കൗര്‍ 20 പന്തില്‍ 28 റണ്‍സും നേടി. ദീപ്തി ശര്‍മ 16 റണ്‍സും കൂട്ടിച്ചേര്‍ത്തു. മൂന്ന് വിക്കറ്റ് എടുത്ത രാജേശ്വരി ഗെയ്ക്വാദാണ് ഇന്ത്യന്‍ ബൗളര്‍മാരിലെ താരം.

അതേസമയം മറ്റൊരു റെക്കോര്‍ഡ് നേട്ടത്തിനും ഇന്നത്തെ മത്സരം സാക്ഷ്യം വഹിച്ചു. ഓസ്‌ട്രേലിയയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന വനിതാ താരമായി മാറിയിരിക്കുകയാണ് എല്ലിസെ പെരി. അലക്‌സ് ബ്ലാക്ക്‌വെല്ലിന്റെ 251 മത്സരങ്ങളുടെ റെക്കോര്‍ഡാണ് പെരി ഇന്ന് മറി കടന്നത്. മികച്ചൊരു പ്രകടനം ഇന്ന് കാഴ്ചവെക്കാന്‍ പക്ഷെ താരത്തിന് സാധിച്ചില്ല.

വീഡിയോ കാണാം

Story first published: Saturday, October 9, 2021, 18:41 [IST]
Other articles published on Oct 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+