Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ആദ്യ ജയം കൊല്‍ക്കത്തയ്ക്ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ നിലവിലുള്ള ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ ഏഴുവിക്കറ്റിന് തോല്‍പ്പിച്ചു. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒമ്പത് ബോളുകള്‍ അവശേഷിക്കവെയാണ് ഗൗതം ഗംഭീറിന്റെ ടീം തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.

Morkel

ടോസ് നേടിയ ഗംഭീര്‍ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങിനയച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്താവാതെ നേടിയ 98 റണ്‍സിന്റെ മികവില്‍ മുംബൈ ടീം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 168 എന്ന ഭദ്രമായ സ്‌കോറിലെത്തി. 65 ബോളില്‍ 12 ഫോറും നാലു സിക്‌സറും അടങ്ങുന്നതായിരുന്നു മുംബൈ നായകന്റെ ഇന്നിങ്‌സ്. നാലോവറില്‍ ഒരു മേഡിനടക്കം 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം മോണ്‍ മോര്‍ക്കലാണ് റണ്ണൊഴുക്കിനെ പിടിച്ചു നിര്‍ത്തിയത്.

ഐപിഎല്‍ ഫോട്ടാ ഗ്യാലറി കാണാം

മറുപടി ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 18.3 ഓവറില്‍ ലക്ഷ്യം കണ്ടു. 12 ബോളില്‍ നിന്നും ഒമ്പത് റണ്‍സെടുത്ത ഉത്തപ്പയെ പെട്ടെന്ന് നഷ്ടമായെങ്കിലും ഗൗതം ഗംഭീറും(57) എംകെ പാണ്ഡെയും(40) സൂര്യകുമാര്‍ യാദവും(46 നോട്ടൗട്ട്) ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. മോര്‍ക്കലാണ് മത്സരത്തിലെ മികച്ച താരം.

വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സുമായി ഏറ്റുമുട്ടും. രാജാക്കന്മാരെ മഹേന്ദ്ര സിങ് ധോണിയും ചെകുത്താന്മാരെ ജെപി ഡൂമിനിയുമാണ് നയിക്കുന്നത്.

Story first published: Thursday, April 9, 2015, 9:44 [IST]
Other articles published on Apr 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+