ഡേവിഡ് വാര്‍ണറെയും കെയ്ന്‍ വില്യംസനെയും ഇയാന്‍ മോര്‍ഗനെയും യുവരാജ് സിംഗിനെയും പോലുള്ള കലക്കൻ താരങ്ങൾ. എല്ലാം കൊണ്ടും തകർപ്പൻ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ബാറ്റിംഗിലും ബൗളിംഗിലും ഉള്ള ബാലന്‍സാണ് ഇത്തവണ എടുത്തുപറയേണ്ടത്.
യുവരാജ് സിംഗിന്റെ സാന്നിധ്യമാണ് മധ്യനിരയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഏറ്റവും വലിയ കരുത്ത്. ലോകകപ്പില്‍ പക്വതയാര്‍ന്ന ഇന്നിംഗ്‌സുകള്‍ കളിച്ച യുവരാജ് പഴയ പോലെ വിക്കറ്റ് വലിച്ചെറിയുന്ന ആളല്ല താനെന്ന് തെളിയിച്ചു. യുവരാജിന്റെ അനവസരത്തിലുള്ള പരിക്കില്ലെങ്കില്‍ ഇന്ത്യ ലോകകപ്പില്‍ ഇനിയും മുന്നോട്ടുപോയേനെ എന്ന് കരുതുന്നവര്‍ ഏറെ. പഞ്ചാബ്, പുനെ, ബാഗ്ലൂര്‍, ഡല്‍ഹി... യുവരാജിന്റെ അഞ്ചാമത്തെ ഐ പി എല്‍ ടീമാണ് ഹൈദരാബാദ്.

ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസന്‍, ഇയാന്‍ മോര്‍ഗന്‍, ശിഖര്‍ ധവാന്‍ എന്നിവരടങ്ങുന്ന ബാറ്റിംഗ് തന്നെ സണ്‍റൈസേഴ്‌സിന്റെ ഏറ്റവും വലിയ കരുത്ത്. നമന്‍ ഓജ, ആദിത്യ താരെ എന്നിങ്ങനെ പരിചയസമ്പന്നരായ രണ്ട് കീപ്പര്‍മാരും ടീമിലുണ്ട്. ദീപക് ഹൂഡയാണ് ഒമ്പതാം സീസണില്‍ ഹൈദരാബാദിന്റെ എക്‌സ ഫാക്ടര്‍. ബൗളിംഗില്‍ ആശിഷ് നെഹ്‌റ, ഭുവനേശ്വര്‍ കുമാര്‍, ട്രെന്റ് ബൗള്‍ട്ട്, മിഥുന്‍, കരണ്‍ ശര്‍മ എന്നിങ്ങനെ പോകുന്നു.
ഏപ്രില്‍ 12ന് ബാംഗ്ലൂരിനെതിരെയാണ് സണ്‍റൈസേഴ്‌സിന്റെ ആദ്യത്തെ കളി. മിക്കവാറും അവരുടെ ഫൈനല്‍ ഇലവന്‍ ഇങ്ങനെ ആകാനാണ് സാധ്യത - ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, ഇയാന്‍ മോര്‍ഗന്‍ / കെയ്ന്‍ വില്യംസണ്‍, യുവരാജ് സിംഗ്, ദീപക് ഹൂഡ, നമാന്‍ ഓജ, ബെന്‍ കട്ടിങ് / ഹെന്റിക്കസ്, ട്രെന്റ് ബൗള്‍ട്ട്, ഭുവനേശ്വര്‍ കുമാര്‍, കരണ്‍ ശര്‍മ, ആശിഷ് നെഹ്‌റ