For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഐപിഎല്‍ 9: കോലി, ഗെയ്ല്‍, എബിഡി.. ഇനിയെന്ത് വേണം ബാംഗ്ലൂരിന്?

By Muralidharan

Next »

« Previous

വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, ഷെയ്ന്‍ വാട്‌സന്‍, ക്രിസ് ഗെയ്ല്‍, മിച്ചല്‍ സ്റ്റാര്‍ക്.. ഐ പി എല്‍ ഒമ്പതാം സീസണില്‍ ഒരു ടീമിന് വേണ്ടി കളിക്കാനിറങ്ങുന്ന താരങ്ങളാണ്. ഞെട്ടിയോ. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടിയാണ് ലോകത്തിലെ ഏറ്റവും അപകടകാരികളായ ഈ അഞ്ച് താരങ്ങള്‍ ഒരുമിച്ച് ഇറങ്ങുന്നത്. വലിയ താരങ്ങള്‍ ഉണ്ടായിട്ടും ഒരിക്കല്‍ പോലും കിരീടം കിട്ടിയിട്ടില്ല എന്ന പേരുദോഷം മാറ്റാനുറച്ചാണ് ബാംഗ്ലൂര്‍ ഇത്തവണ ഇറങ്ങുക.

ബാറ്റിംഗ് അതിശക്തമായത് കൊണ്ടായിരിക്കാം ബാംഗ്ലൂരിന്റെ ബൗളിംഗ് അത്ര മികച്ചതല്ല എന്ന് തോന്നുന്നത്. മിച്ചല്‍ സ്റ്റാര്‍കാണ് ബൗളിംഗിലെ പ്രധാനി. പരിക്ക് മൂലം സ്റ്റാര്‍ക് കളിക്കുന്ന കാര്യം ഉറപ്പില്ല. സ്റ്റാര്‍ക് ഇല്ലെങ്കില്‍ ആദം മില്‍നെ, റിച്ചാര്‍ഡ്‌സന്‍, ഡേവിഡ് വീസ് എന്നിവരും ഇന്ത്യന്‍ താരങ്ങളായ വരുണ്‍ ആരോണ്‍, അബു നെച്ചിം, ശ്രീനാഥ് അരവിന്ദ് എന്നിവരുമാണ് ഫാസ്റ്റ് ബൗളിംഗിലെ പ്രധാനികള്‍.

royalchallengers

പക്ഷേ സ്പിന്‍ ബൗളിംഗില്‍ ബാംഗ്ലൂര്‍ അതിശക്തരാണ്. ലോകകപ്പിന്റെ ബൗളറായ സാമുവല്‍ ബദ്രിക്കാണ് സ്പിന്‍ ആക്രമണത്തിന്റെ നേതൃത്വം. യുവേന്ദ്ര ചാഹലും കശ്മീരി ഓള്‍റൗണ്ടര്‍ പര്‍വ്വേസ് റസൂലും ഇഖ്ബാല്‍ അബ്ദുള്ളയും ടീമിലുണ്ട്. കേദാര്‍ ജാദവ്, സ്റ്റുവര്‍ട്ട് ബിന്നി, സര്‍ഫ്രാസ് ഖാന്‍, മന്‍ദീപ് സിങ് എന്നിവരില്‍ ആര്‍ക്കൊക്കെ ്അവസാന ഇലവനില്‍ അവസരം കിട്ടുമെന്ന് കണ്ടറിയണം. മലയാളി താരം സച്ചിന്‍ ബേബിയും ബാംഗ്ലൂര്‍ ടീമിലുണ്ട്.

ആദ്യ ഐ പി എല്‍ കിരീടം തേടിയിറങ്ങുന്ന ബാംഗ്ലൂരിന് ഏപ്രില്‍ പന്ത്രണ്ടാം തീയതി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ആദ്യ കളി. ബാംഗ്ലൂരിന്റെ അവസാന ഇലവന്‍ മിക്കവാറും ഇങ്ങനെയായിരിക്കും. ക്രിസ് ഗെയ്ല്‍, ഷെയ്ന്‍ വാട്‌സന്‍, വിരാട് കോലി, മന്‍ദീപ് സിംഗ്/സര്‍ഫ്രാസ് ഖാന്‍, എ ബി ഡിവില്ലിയേഴ്‌സ്, കേദാര്‍ ജാദവ്, സ്റ്റുവര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍, യുവേന്ദ്ര ചാഹല്‍, എസ് അരവിന്ദ്, മിച്ചല്‍ സ്റ്റാര്‍ക്.

Next »

« Previous

Story first published: Friday, April 8, 2016, 10:37 [IST]
Other articles published on Apr 8, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+