ഐ പി എല്ലിലെ ഏറ്റവും സന്തുലിതമായ ടീമാണ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ മുതല്‍ എല്ലാ താരങ്ങളും ട്വന്റി 20 ക്രിക്കറ്റിന് അനുയോജ്യര്‍. ഷക്കീബ് അല്‍ ഹസനെയും ആന്‍േ്രഡ റസലിനെയും പോലുള്ള ട്വന്റി 20 മാച്ച് വിന്നര്‍മാര്‍ ഇഷ്ടം പോലെ. ഷക്കീബിനൊപ്പം സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, പീയൂഷ് ചൗള, ബ്രാഡ് ഹോഗ് എന്നിവരും കൂടിയാകുമ്പോള്‍ സ്പിന്‍ തന്നെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ശക്തി.
മോണി മോര്‍ക്കല്‍ നയിക്കുന്ന ഫാസ്റ്റ് ബൗളിംഗ് നിരയാണ് താരതമ്യേന ദുര്‍ബലം. ഇന്ത്യന്‍ താരങ്ങളായി ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്ട് എന്നിവര്‍ മാത്രമേയുള്ളൂ. ജേസണ്‍ ഹോള്‍ഡര്‍, ഹേസ്റ്റിംഗ്‌സ് എന്നിവര്‍ കൂടി ടീമിലുണ്ടെങ്കിലും നാല് വിദേശി കളിക്കാരേ പറ്റൂ എന്നതിനാല്‍ അവസാന ഇലവനില്‍ ഇടം കിട്ടാനിടയില്ല. അടുത്തിടെ അവസാനിച്ച ട്വന്റി 20 ലോകകപ്പില്‍ കളിച്ചവരായി റസ്സല്‍, കോളിന്‍ മണ്‍റോ, ഷക്കീബ് എന്നിവര്‍ മാത്രം.

ബാറ്റിംഗാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഒരിക്കലും പിഴക്കില്ല എന്ന് ഉറപ്പുള്ള ഒരു മേഖല. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, യൂസഫ് പത്താന്‍, സൂര്യകുമാര്‍ യാദവ് എന്നിങ്ങനെ ഇന്ത്യന്‍ താരങ്ങളുടെ ഒരു നിര തന്നെ ഇവിടുണ്ട്. റസ്സല്‍, കോളിന്‍ മണ്‍റോ, ഷക്കീബ്, ക്രിസ് ലിന്‍ എന്നിവര്‍ കൂടി ചേരുന്നതോടെ ബാറ്റിംഗ് യൂണിറ്റ് പൂര്‍ണം.
ഏപ്രില്‍ 10 ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായി ആദ്യമത്സരം കളിക്കാനിറങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സാധ്യതാ ഇലവന്‍ കാണൂ. റോബിന്‍ ഉത്തപ്പ, ഗൗതം ഗംഭീര്‍, മനീഷ് പാണ്ഡെ, ഷക്കീബ് അല്‍ ഹസന്‍, യൂസഫ് പത്താന്‍, സൂര്യകുമാര്‍ യാദവ്, റസല്‍, ജോണ്‍ ഹേസ്റ്റിങ്‌സ്/ ജേസണ്‍ ഹോള്‍ഡര്‍, പീയുഷ് ചൗള, ഉമേഷ് യാദവ്, മോണി മോര്‍ക്കല്‍.