Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block

ഐപിഎല്‍ 9: ഓവര്‍സീസ് കരുത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ക്യാപ്റ്റനും പോര

Next »

« Previous

വിദേശി താരങ്ങള്‍ തിളങ്ങിയാല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് തകര്‍ക്കും. അത്രയ്ക്കും ശക്തമാണ് അവരുടെ ഓവര്‍സീസ് കളിക്കാരുടെ നിര. പരിചയസമ്പന്നരായ ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, ഡേവിഡ് മില്ലര്‍, മിച്ചല്‍ ജോണ്‍സണ്‍ എന്നിങ്ങനെ പോകുന്നു ആ നിര. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായ ഡേവിഡ് മില്ലറാണ് ടീമിനെ നയിക്കുന്നത്. മില്ലര്‍ ക്യാപ്റ്റന്‍സിയില്‍ അത്ര പരിചയസമ്പന്നനല്ല എന്നതാണ് ഒരു പ്രശ്‌നം.

കഴിഞ്ഞ തവണ ടീമിനെ നയിച്ച ജോര്‍ജ് ബെയ്ലിയെ ഒഴിവാക്കിയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് പുതിയ സീസണ് ഇറങ്ങുന്നത്. ബെയ്‌ലിയുടെ ക്യാപ്റ്റന്‍സി ടീമിന് വലിയ ബോണസായിരുന്നു. വെറ്ററന്‍ താരമായ വീരേന്ദര്‍ സേവാഗ് വിരമിക്കുക കൂടി ചെയ്തതോടെ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ട സ്ഥിതിയിലായി പഞ്ചാബ് ടീം. കളിക്കാരനായി ഇല്ലെങ്കിലും മെന്ററായി വീരേന്ദര്‍ സേവാഗ് ടീമിനൊപ്പം ഉണ്ടാകും.

kings-xi-punjab

മോഹിത് ശര്‍മ, കൈല്‍ അബോട്ട്, കെ സി കരിയപ്പ തുടങ്ങി എട്ട് കളിക്കാരെ പഞ്ചാബ് ടീം ഇത്തവണ ലേലത്തില്‍ വിളിച്ചെടുത്തിരുന്നു. ഗ്ലെന്‍ മാക്സ് വെല്‍, മിച്ചല്‍ ജോണ്‍സണ്‍, ഷോണ്‍ മാര്‍ഷ്, അക്ഷര്‍ പട്ടേല്‍, വൃദ്ധിമാന്‍ സാഹ തുടങ്ങിയ പ്രധാന താരങ്ങള്‍ക്കൊപ്പം പുതിയ കളിക്കാരും പുതിയ ക്യാപ്റ്റനും കൂടി ചേരുമ്പോള്‍ ഈ ടീം അത്ഭുതങ്ങള്‍ കാട്ടും എന്നാണ് ടീം ഉടമയായ പ്രിതി സിന്റയുടെ പ്രതീക്ഷ.

ഏപ്രില്‍ 11ന് ഗുജറാത്ത് ലയണ്‍സിനെതിരെയാണ് പഞ്ചാബിന്റെ ആദ്യത്തെ കളി. ഐ പി എല്‍ ഒമ്പതാം സീസണിലെ പഞ്ചാബ് ടീം ഏതാണ്ട് ഇതുപോലെ ആയിരിക്കും - എം വിജയ്, മനന്‍ വോറ, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, അക്ഷര്‍ പട്ടേല്‍, റിഷി ധവാന്‍, റിഷി ധവാന്‍, മിച്ചല്‍ ജോണ്‍സന്‍, മോഹിത് ശര്‍മ, സന്ദീപ് ശര്‍മ. മെന്റര്‍ വീരേന്ദര്‍ സേവാഗ്.

Next »

« Previous

Story first published: Wednesday, April 6, 2016, 17:14 [IST]
Other articles published on Apr 6, 2016
X
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+