ഐ പി എല്ലിലെ ഏറ്റവും പുതിയ ടീമുകളിലൊന്നാണ് രാജ്കോട്ട് ആസ്ഥാനമായുള്ള ഗുജറാത്ത് ലയണ്‍സ്. പക്ഷേ ട്വന്റി 20 സ്പെഷലിസ്റ്റുകളുടെ കാര്യമെടുത്താല്‍ ഗുജറാത്ത് ലയണ്‍സ് ഏറ്റവും ശക്തമായ ടീമുമാണ്. മാച്ച് വിന്നര്‍മാരുടെ പട്ടിക, ക്യാപ്റ്റന്‍ സുരേഷ് റെയ്നയില്‍ തുടങ്ങുന്നു. രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ജയിംസ് ഫോക്നര്‍ എന്നിവര്‍ ലോക ട്വന്റി 20യിലെ ഏറ്റവും വില പിടിച്ച ഓള്‍റൗണ്ടര്‍മാരാണ്.
ബാറ്റിംഗിന്റെ കാര്യമാണെങ്കില്‍ പിന്നെ പറയാനേ ഇല്ല. ആരോണ്‍ ഫിഞ്ച്, ബ്രണ്ടന്‍ മക്കുല്ലം, ഡ്വെയ്ന്‍ സ്മിത്ത് എന്നിവരാണ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍. മൂന്ന് പേരും ഓപ്പണര്‍മാര്‍. ക്യാപ്റ്റന്‍ സുരേഷ് റെയ്നയ്ക്കൊപ്പം വിക്കറ്റ് കീപ്പര്‍മാരായ ദിനേശ് കാര്‍ത്തികും ഇഷന്‍ കിഷാനും മധ്യനിരയില്‍ കളിക്കും. പ്രവീണ്‍ കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് ഇന്ത്യക്കാരായ ഫാസ്റ്റ് ബൗളര്‍മാര്‍. പ്രവീണ്‍ താംബെയാണ് സ്പെഷലിസ്റ്റ് സ്പിന്നര്‍.
ഐപിഎല്‍ 9: ധോണിയുടെ അത്ഭുതങ്ങള്‍ കാത്ത് റൈസിങ് പുനെ സൂപ്പര്‍ജയന്റ്സ്
ഏപ്രില്‍ 11ന് കിംഗ്സ് ഇലവന് പഞ്ചാബിനെതിരെയാണ് ഗുജറാത്ത് ലയണ്‍സിന്റെ ആദ്യത്തെ കളി. ഗുജറാത്ത് ലയണ്‍സിന്റെ ഫൈനല്‍ ഇലവന് തുടക്കത്തില്‍ ഇങ്ങനെയായിരിക്കും. ഡ്വെയ്ന്‍ സ്മിത്ത് / ആരോണ്‍ ഫിഞ്ച്, ബ്രണ്ടന്‍ മക്കുല്ലം, സുരേഷ് റെയ്ന, ദിനേശ് കാര്‍ത്തിക്, ഡ്വെയ്ന്‍ ബ്രാവോ, ജയിംസ് ഫോക്നര്‍, ഇഷന്‍ കിഷാന്, രവീന്ദ്ര ജഡേജ, പ്രവീണ്‍ കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി, പ്രവീണ്‍ താംബെ.