Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block

രാജസ്ഥാന്‍ റോയല്‍സ് കപ്പടിച്ചാല്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍?

Next »

« Previous

രാഹുല്‍ ദ്രാവിഡ് കളി നിര്‍ത്തായാലും മാന്യതയില്‍ ഇപ്പോഴും ദ്രാവിഡിന്റെ കുട്ടികള്‍ തന്നെയാണ് രാജസ്ഥാന്‍ റോയല്‍സ്. ഷെയ്ന്‍ വാട്‌സന്റെ ക്യാപ്്റ്റന്‍സിയില്‍ ഇത് മാറിക്കൂടായ്കയില്ല. രാഹുല്‍ ദ്രാവിഡ് മാത്രമല്ല, മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടം കൂടിയുണ്ട് രാജസ്ഥാന്‍ റോയല്‍സ് ടീമിനോട്. സഞ്ജു സാംസണ്‍ എന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് അത്.

rahul-dravid

ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ചുകഴിഞ്ഞു. താമസിയാതെ ഏകദിനത്തില്‍ നിന്നും വിരമിക്കും. അപ്പോഴേക്കും ഇന്ത്യയുടെ ബില്‍ഡ് ഇന്‍ വിക്കറ്റ് കീപ്പറാണ് സഞ്ജു. ഈ ഐ പി എല്‍ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജു വൈകാതെ ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

sanju-samson

ഐ പി എല്‍ ആദ്യ സീസണിലെ ചാമ്പ്യന്മാരാണ് രാജസ്ഥാന്‍ റോയല്‍സ്. അധികമാരും പ്രതീക്ഷിക്കാതെ വന്ന് ചാമ്പ്യന്മാരായ രാജസ്ഥാന്‍ ഇപ്പോഴും ആ പതിവ് തുടരുന്നു. വലിയ ബഹളങ്ങളില്ലാതെ വരും. മികച്ച കളി കളിച്ച് കളിയും ഹൃദയവും ജയിച്ച് മടങ്ങും. ഇത്തവണയും രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യം വെക്കുന്നത് അത് തന്നെ. മികച്ച ഒരു സ്പിന്നറില്ല എന്നതും ക്യാപ്റ്റന്‍ വാട്‌സന്റെ അപ്രവചനീയമായ കളിയുമാണ് അവരുടെ ദൗര്‍ബല്യം.

അജിന്‍ക്യ രഹാനെ, ഫോക്‌നര്‍, ടിം സൗത്തി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരടങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് ടീം ഏതൊരു ഐ പി എല്‍ ടീമിനോടും കിട പിടിക്കാന്‍ പോന്നവരാണ്. രാജസ്ഥാന്‍ റോയല്‍സ് നിരയിലെ ശ്രദ്ധേയ താരങ്ങള്‍ ഇവരാണ്.

സ്റ്റീവ് സ്മിത്ത് - ഇന്ത്യക്കെതിരായ പരമ്പരയിലും ലോകകപ്പിലും മിന്നും ഫോമിലാണ് സ്റ്റീവ് സ്മിത്ത്. സമീപകാല ക്രിക്കറ്റില്‍ ഇത്രയ്ക്ക് ആധികാരികതയോടെ ബാറ്റ് പിടിക്കുന്ന കളിക്കാര്‍ അധികമില്ല. ആത്മവിശ്വാസത്തിന്റെ പരകോടിയില്‍ നില്‍ക്കുന്ന സ്മിത്ത് തന്നെയാകും രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പ് ഗുലാന്‍.

സ്റ്റുവര്‍ട്ട് ബിന്നി - ലോകകപ്പ് ടീമിനൊപ്പം ഓസ്‌ട്രേലിയ വരെ പോയി വന്നെങ്കിലും സ്റ്റുവര്‍ട്ട് ബിന്നിക്ക് ഇത് കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടായില്ല. എന്നാല്‍ ഐ പി എല്ലില്‍ കഥ വേറെയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ പ്ലേയറാണ് ബിന്നി.

സഞ്ജു സാംസണ്‍ - ഇന്ത്യന്‍ ടീമിലെ മലയാളി പ്രതീക്ഷയാണ് സഞ്ജു സാംസണ്‍ എന്ന വിഴിഞ്ഞംകാരന്‍. സഞ്ജുവിന്റെ ക്രിക്കറ്റ് കരിയര്‍ രാജസ്ഥാന്‍ റോയല്‍സിനോടും രാഹുല്‍ ദ്രാവിഡിനോടും ഏറെ കടപ്പെട്ടിരിക്കുന്നു.

മലയാളിയായ കരുണ്‍ നായര്‍, പാതി മലയാളിയായ അഭിഷേക് നായര്‍, വെറ്ററന്‍ പ്രവീണ്‍ താംബെ, രജത് ഭാട്ടിയ, ധവാല്‍ കുല്‍ക്കര്‍ണി, വിക്രം ജീത് മാലിക്, തുടങ്ങിയ യുവകളിക്കാരും രാജസ്ഥാന്റെ ശക്തിയാണ്.

Next »

« Previous

Story first published: Sunday, April 5, 2015, 16:52 [IST]
Other articles published on Apr 5, 2015
X
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+