Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block

യുവരാജിന്റെ 16 കോടി ഡെയര്‍ഡെവിള്‍സിന് മുതലാകുമോ?

Next »

« Previous

ഐപിഎല്ലില്‍ ഒരു പെരുമയും പറയാനില്ലാത്ത ടീമുകളില്‍ ഒന്നാണ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്. പക്ഷേ ഇത്തവണ കളി മാറും എന്ന് തന്നെയാണ് ഡെല്‍ഹിയുടെ ആരാധകര്‍ വിശ്വസിക്കുന്നത്. കാരണങ്ങള്‍ പലതാണ്. ഒന്നാമത്തെ കാരണം യുവരാജാണ്. ലോകകപ്പ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ട യുവി വെറുതെ ഇരിക്കില്ല എന്ന് തന്നെ യുവിയുടെ ചരിത്രം അറിയുന്ന ആരും കരുതും.

ഗാരി കിര്‍സ്റ്റണ്‍ എന്ന കോച്ചാണ് മറ്റൊരു കാരണം. ഇന്ത്യന്‍ കളിക്കാരെയും സാഹചര്യങ്ങളെയും ഇത്രയും നന്നായി അറിയുന്ന മറ്റൊരു വിദേശ കോച്ച് ഉണ്ടാകില്ല. കിര്‍സ്റ്റനും യുവരാജിനും ഒപ്പം 2011 ലോകകപ്പ് ചാമ്പ്യനായ സഹീര്‍ ഖാനും ഇത്തവണ ഡല്‍ഹിക്ക് വേണ്ടി ഇറങ്ങുന്നുണ്ട്. യുവരാജിനെ പോലെ തന്നെ, തന്റെ കാലം കഴിഞ്ഞിട്ടില്ല എന്ന് സഹീറിനും തെളിയിക്കാനുണ്ട്.

yuvrajsingh

ദക്ഷിണാഫ്രിക്കയുടെ ജെ പി ഡുമിനിയാണ് ഇത്തവണ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ നയിക്കുന്നത്. കഴിഞ്ഞ തവണ കളിച്ച 14 ല്‍ വെറും രണ്ടേ രണ്ട് കളികള്‍ മാത്രമാണ് അവര്‍ ജയിച്ചത്. രണ്ട് തവണ പണ്ട് സെമി കളിച്ചിട്ടുണ്ട്. അത്രയെങ്കിലും എത്താനാകും ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ആദ്യ ശ്രമം ബാക്കി പിന്നെ.

മനോജ് തീവാരി, കേദാര് ജാദവ്, ക്വിന്റണ്‍ ഡി കോക്, ഇമ്രാന്‍ താഹിര്‍, ആഞ്ചലോ മാത്യൂസ്, അമിത് മിശ്ര തുടങ്ങിയവര്‍ അടങ്ങിയ ഈ ടീമില്‍ നിന്നും അത്രയും പ്രതീക്ഷിക്കാം. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ശ്രദ്ധിക്കേണ്ട താരങ്ങള്‍ ഇവരാണ്.

മുഹമ്മദ് ഷമി - ലോകകപ്പിലെ ബൗളിംഗ് വിസ്മയമായ മുഹമ്മദ് ഷമിയുടെ മികവ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മുന്നോട്ടുള്ള പോക്കില്‍ നിര്‍ണായകമാകും. സഹീര്‍ ഖാനും ഓസ്‌ട്രേലിയയുടെ നഥാന്‍ കോര്‍ട്‌ലന്‍ നീലിനുമൊപ്പം ഷമിയാകും ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ബൗളിംഗ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക.

യുവരാജ് സിംഗ് - ഇന്ത്യന്‍ ടീമില്‍ ഇല്ലെങ്കിലും മികച്ച ഫോമിലാണ് യുവരാജ്. ഈ ഫോം ഐ പി എല്ലിലും യുവരാജ് തുടര്‍ന്നാല്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ പിടിച്ചാല്‍ കിട്ടില്ല. 16 കോടിയുടെ കളി യുവി കളിക്കുമോ. ഉറ്റുനോക്കുകയാണ് ആരാധകര്‍.

ഇമ്രാന്‍ താഹിര്‍ - ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് പ്രതീക്ഷയോടെ നോക്കുന്ന സ്പിന്നറാണ് താഹിര്‍. ലോകകപ്പില്‍ മികച്ച പ്രകടനമാണ് താഹിര്‍ നടത്തിയത്.

ദക്ഷിണാഫ്രിക്കക്കാരായ ക്യാപ്റ്റന്‍ ജെ പി ഡുമിനി, കോച്ച് ഗാരി കിര്‍സ്റ്റണ്‍ എന്നിവര്‍ ചേര്‍ന്ന് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ കരകയറ്റുമോ, കാത്തിരുന്ന് കാണാം.

Next »

« Previous

Story first published: Sunday, April 5, 2015, 16:52 [IST]
Other articles published on Apr 5, 2015
X
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+