Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block

ഐപിഎല്‍ ചാമ്പ്യന്മാരാണ് കൊല്‍ക്കത്ത, തള്ളിക്കളയരുത്

Next »

« Previous

ജേഴ്‌സി പുതിയതായാലും കളി പഴയത് തന്നെ മതി എന്ന് കരുതിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വരവ്. അതെ, ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനും കൂട്ടുകാര്‍ക്കും ഇത് ഐ പി എല്‍ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടമാണ്. രണ്ട് തവണ കപ്പ് നേടിയ രണ്ട് ടീമുകളില്‍ ഒന്നാണ് കൊല്‍ക്കത്ത. ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് മറ്റേ ടീം. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ വിഷമം കൂടി ഗംഭീര്‍ തീര്‍ക്കുന്ന വേദിയാണ് ഐ പി എല്‍.

gambir

അഞ്ചടി 11 ഇഞ്ച് കാരന്‍ കെ സി കരിയപ്പയാണ് കൊല്‍ക്കത്ത ഇത്തവണ ഉറ്റുനോക്കുന്ന വജ്രായുധം. ഉയരം കണ്ടിട്ട് കരിയപ്പ ഒരു ഫാസ്റ്റ് ബൗളറാണ് എന്ന് തെറ്റിദ്ധരിക്കേണ്ട. സ്പിന്നറാണ് കരിയപ്പ. കര്‍ണാടക പ്രീമിയര്‍ ലീഗിലെ കളിയാണ് കരിയപ്പയെ കൊല്‍ക്കത്ത ക്യാംപിലെത്തിച്ചത്. സുനില്‍ നരെയ്‌നും പീയുഷ് ചൗളയും ഷക്കീബ് അല്‍ ഹസനും പോലുള്ള സ്പിന്നര്‍മാരുടെ ടീമാണ് കൊല്‍ക്കത്ത.

sunil-nareyn

ഗംഭീര്‍, റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, റയാന്‍ ടെന്‍ഡോഷ്ടെ, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരുടെ കയ്യില്‍ ഭദ്രമാണ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് ഓര്‍ഡര്‍. ദക്ഷിണാഫ്രിക്കയുടെ മോണി മോര്‍ക്കര്‍, ഇന്ത്യയുടെ ഉമേഷ് യാദവ് എന്നിവരാണ് ഫാസ്റ്റ് ബൗളിംഗിനെ നയിക്കുന്നത്. കരിയപ്പയും ജയിംസ് നീശവുമാണ് ഇത്തവണത്തെ ശ്രദ്ധേയമായ വാങ്ങലുകള്‍. കൊല്‍ക്കത്തയില്‍ സൂക്ഷിക്കേണ്ട കളിക്കാര്‍ ഇവരാണ്

winning-moment

യൂസഫ് പത്താന്‍ - ഒറ്റയ്ക്ക് കളി തിരിക്കാന്‍ പറ്റുന്ന കളിക്കാര്‍ അധികമൊന്നും ഇല്ല കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍. ഉള്ളവരില്‍ ഒരാള്‍ യൂസഫ് പത്താനാണ്. പക്ഷേ പഴയ പ്രതാപം ഇല്ല, ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ പത്താന് കിട്ടുന്ന ഒരു അവസരം കൂടിയാണ് ഈ ഐ പി എല്‍.

ഷക്കീബ് അല്‍ ഹസന്‍ - ഐ പി എല്ലില്‍ കളിക്കുന്ന ഏക ബംഗ്ലാദേശി സൂപ്പര്‍ സ്റ്റാര്‍. ബംഗാളിലും ബംഗ്ലാദേശിലും ഇഷ്ടം പോലെ ആരാധകരുണ്ട് ഈ ഇടംകൈ ഓള്‍റൗണ്ടര്‍ക്ക്. ബാറ്റിംഗിലും ബൗളിംഗിവും ഫീല്‍ഡിംഗിലും ടീമിന് മുതല്‍ക്കൂട്ടാണ് ഷക്കീബ്.

സുനില്‍ നരെയ്ന്‍ - ഒരു ബൗളര്‍, അതും സ്പിന്‍ ബൗളര്‍ ട്വന്റി 20 ക്രിക്കറ്റില്‍ മാച്ച് വിന്നറാകുക എന്ന് പറഞ്ഞാല്‍ എത്ര അത്ഭുതമായിരിക്കണം. അതെ, അതാണ് സുനില്‍ നരെയ്ന്‍ എന്ന വെസ്റ്റിന്ത്യന്‍ സ്പിന്‍ അത്ഭുതത്തിന്റെ പേര്. ആക്ഷന്‍ വിവാദത്തെ തുടര്‍ന്ന് നരെയ്ന്‍ കളിക്കുന്ന കാര്യം ഉറപ്പില്ല. കളിച്ചാല്‍ നരെയ്‌ന്റെ നാലോവര്‍ മതി ക്യാപ്റ്റന്‍ ഗംഭീറിന് ആശ്വസിക്കാന്‍.

ലോകകപ്പിലെ മികച്ച പ്രകടനവുമായി വരുന്ന ഉമേഷ് യാദവാണ് നോക്കിവെക്കേണ്ട മറ്റൊരു താരം. ഓപ്പണര്‍ റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡ, ഓസ്‌ട്രേലിയന്‍ ബൗളര്‍കുമ്മിന്‍സ് എന്നിവരും അപകടകാരികള്‍ തന്നെ.

Next »

« Previous

Story first published: Sunday, April 5, 2015, 16:52 [IST]
Other articles published on Apr 5, 2015
X
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+