Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block

പഞ്ചാബ് അടിച്ചെടുക്കുമോ ഈ വര്‍ഷത്തെ ഐ പി എല്‍ കിരീടം?

Next »

« Previous

വീരന്മാരാണ് പഞ്ചാബുകാര്‍. കളിയിലായാലും പുറത്തായാലും. ഒത്ത ക്യാപ്റ്റനാണ് ജോര്‍ജ് ബെയ്‌ലി. ബെയ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ മാക്‌സ്‌വെല്ലും ഡേവിഡ് മില്ലറും നമ്മുടെ സ്വന്തം വീരേന്ദര്‍ സേവാഗും ഒന്നിച്ചിറങ്ങുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞ ഒന്നും പ്രിറ്റി സിന്റയുടെ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ അജണ്ടയില്‍ ഇല്ല. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പാണ് പഞ്ചാബ്.

sehwag

14ല്‍ 11 കളികളും കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ജയിച്ചു. സെമി ഫൈനലില്‍ ഫേവറിറ്റുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്ത് ഫൈനലില്‍ എത്തി. കലാശക്കളിയില്‍ കൊല്‍ക്കത്തയോട് തോറ്റു. സഞ്ജയ് ബംഗാര്‍ എന്ന ശരാശരി ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ കോച്ചിംഗ് മികവാണ് പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിന്റെ മിന്നുന്ന വിജയങ്ങളുടെ സീക്രട്ട്. ഇന്ത്യന്‍ ടീമില്‍ ധോണിയുടെ ഡെപ്യൂട്ടിയായ വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പര്‍.

maxwell

മുരളി വിജയ് ആണ് ഇത്തവണ പഞ്ചാബ് ടീമിന്റെ രസകരമായ ഒരു വാങ്ങല്‍. സേവാഗ് - വോറ സഖ്യം താരതമ്യേന നല്ല ഓപ്പണിംഗ് തന്നുകൊണ്ടിരിക്കുമ്പോഴാണ് അവര്‍ മുരളി വിജയെ കൂടി ടീമിലെത്തിച്ചത്. വിജയ് എന്തായാലും കളിക്കുമെന്നും ഓപ്പണിംഗ് ഇറങ്ങുമെന്നും ഉറപ്പാണ്. ബൗളിംഗിലാണ് ചെറിയ ഒരു പരാധീനത ഉള്ളത്. അവാന, സന്ദീപ് ശര്‍മ എന്നിവരാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍. അക്ഷര്‍ പട്ടേലിന്റെ സ്പിന്നാണ് എടുത്തുപറയാനുള്ള ശക്തി. ശ്രദ്ധിക്കേണ്ട കളിക്കാര്‍ ഇവരാണ്.

മിച്ചല്‍ ജോണ്‍സണ്‍ - താരതമ്യേന ദുര്‍ബലമായ പഞ്ചാബ് ബൗളിംഗിനെ നയിക്കുന്നത് മിച്ചല്‍ ജോണ്‍സനാണ്. ടീമിലെ ലോക നിലവാരമുള്ള ഒരേയൊരു ബൗളര്‍ എന്ന് പറയാം. ഫോമിലാണെങ്കില്‍ മിച്ചല്‍ ജോണ്‍സന്റെ ആദ്യത്തെ രണ്ടോവര്‍ മതി ഏത് എതിരാളികളുടെയും നടുവൊടിക്കാന്‍ എന്നത് വേറെ കാര്യം.

ഗ്ലെന്‍ മാക്‌സ്‌വെല്‍ - മാക്‌സ്‌വെല്ലിനെക്കുറിച്ച് എന്ത് പറയാനാണ്. കഴിഞ്ഞ ഐ പി എല്ലും ഈ കഴിഞ്ഞ ലോകകപ്പും മാക്‌സിയുടെ മിന്നല്‍ ഷോട്ടുകളില്‍ മയങ്ങി നില്‍ക്കുകയല്ലേ. അരമണിക്കൂര്‍ ബാറ്റ് ചെയ്താല്‍ മതി, ബാക്കിയെല്ലാം മാക്‌സ്‌വെല്‍ ഒറ്റയ്ക്ക് നോക്കിക്കോളും. ഫീല്‍ഡിംഗും പാര്‍ട്ട് ടൈം ബൗളിംഗും ടീമിന് ബോണസ്.

വീരേന്ദര്‍ സേവാഗ് - പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞിനെ പോലെയാണ് വീരു. കാലം കഴിഞ്ഞു എന്ന് കരുതി ഇരുന്നവരെ കഴിഞ്ഞ ഐ പി എല്ലില്‍ സേവാഗ് ഞെട്ടിച്ചുകളഞ്ഞു. ഇത്തവണയും പഞ്ചാബിന്് വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ വീരേന്ദര്‍ സേവാഗ് ഉണ്ടാകും.

ഷോണ്‍ മാര്‍ഷ്, റിഷി ധവാന്‍, തിസാര പെരേര, മന്‍ദീപ് സിംഗ്, കരണ്‍വീര്‍ സിംഗ് എന്നിവരൊക്കെ പഞ്ചാബിനെ ഒത്തിണക്കമുള്ള ടീമാക്കുന്ന ഘടകങ്ങളാണ്. മറ്റാരെ മറന്നാലും ഒരിക്കലും മറക്കരുതാത്ത ഒരു കളിക്കാരന്‍ കൂടിയുണ്ട് പഞ്ചാബ് നിരയില്‍ - ദക്ഷിണാഫ്രിക്കയുടെ കില്ലര്‍ മില്ലര്‍.

Next »

« Previous

Story first published: Sunday, April 5, 2015, 16:52 [IST]
Other articles published on Apr 5, 2015
X
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+