Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block

കോലി, ഗെയ്ല്‍, ഡിവില്ലിയേഴ്‌സ്... ഹെവി വെയ്റ്റാണ് ബാംഗ്ലൂര്‍ ചാലഞ്ചേഴ്‌സ്

Next »

« Previous

തലക്കെട്ടില്‍ തന്നെയുണ്ട് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ശക്തി. ശക്തി മാത്രമല്ല ദൗര്‍ബല്യവും. വലിയ കളിക്കാരെ ടീമിലെടുക്കുക. അവരുടെ പ്രകടനത്തിന് കാത്ത് നില്‍ക്കുക. അവര്‍ കളിച്ചാല്‍ ജയിച്ചു. ഇല്ലെങ്കില്‍ തോറ്റു. ഇതാണ് ഇത്രയും കാലമായി റോയല്‍ ചാലഞ്ചേഴ്‌സിന്റെ കളിയുടെ രീതി. മുതലാളിയായ വിജയ് മല്യയുടെ എല്ലാ ധൂര്‍ത്തും റോയല്‍ ചാലഞ്ചേഴ്‌സ് എന്ന ടീമിലും കാണാം.

virat-kohli

കഴിഞ്ഞ തവണ യുവരാജ് സിംഗായിരുന്നു ടീമിന്റെ പ്രതീക്ഷ. ഇത്തവണ യുവിയെ ടീം ലേലത്തില്‍ വെച്ചു. 14 കോടിക്ക് വിട്ടുകൊടുത്ത യുവരാജാവിനെ വാങ്ങാന്‍ പതിനഞ്ചര കോടി വരെ കൊടുക്കാന്‍ തയ്യാറായിരുന്നു. പക്ഷേ കിട്ടിയില്ല. പകരം പത്തരക്കോടിക്ക് ദിനേശ് കാര്‍ത്തിക്കിനെ വാങ്ങി. എന്താകും ഫലമെന്ന് കണ്ടറിയണം.

gayle

ടീം എന്ന നിലയില്‍ ശരാശരി മാത്രമാണെങ്കിലും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ എഴുതിത്തള്ളാന്‍ പറ്റില്ല. ഏത് ടീമിനോടും ജയിക്കാനുള്ള ശക്തി അവര്‍ക്കുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലി, വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ തുടങ്ങിയ മെഗാതാരങ്ങളുടെ കൂട്ടമാണ് ബാംഗ്ലൂര്‍. കളിയില്‍ നിന്നും വിരമിച്ച വെട്ടോറി ടീമിനൊപ്പം കോച്ചായി തുടരുന്നുണ്ട്. ബാംഗ്ലൂരിന്റെ ശ്രദ്ധിക്കേണ്ട താരങ്ങള്‍ ഇവരാണ്.

bangalore

മിച്ചല്‍ സ്റ്റാര്‍ക് - ലോകകപ്പിന്റെ താരം. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍. മിന്നും ഫോമിലാണ് സ്റ്റാര്‍ക്. വെറും ബൗളിംഗ് മാത്രമല്ല, അഗ്രഷനും സ്റ്റാര്‍കിന്റെ ഹൈലൈറ്റാണ്. തുടക്കത്തില്‍ ഏതാനും മത്സരങ്ങളില്‍ സ്റ്റാര്‍ക് ഉണ്ടാകില്ല എന്നത് ബാംഗ്ലൂരിന് തിരിച്ചടിയാകും.

എ ബി ഡിവില്ലിയേഴ്‌സ് - ഇന്ന് ലോകക്രിക്കറ്റില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍. ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ്. ലോകകപ്പില്‍ കളിച്ചു നിര്‍ത്തിയതിന്റെ ബാക്കിയാണ് എ ബി ഐ പി എല്ലിന് വേണ്ടി കരുതി വെക്കുന്നതെങ്കില്‍ കളി ജയിക്കാന്‍ ക്യാപ്റ്റന്‍ കോലിക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല.

ക്രിസ് ഗെയ്ല്‍ - ആ പേര് മാത്രം മതി. അധികം വിശേഷണങ്ങളോ പ്രവചനങ്ങളോ വേണ്ട.

മേല്‍പ്പറഞ്ഞവര്‍ക്കൊപ്പം മന്‍വീന്ദര്‍ ബിസ്ല, ദിനേശ് കാര്‍ത്തിക്, വരുണ്‍ ആരോണ്‍, വിജയ് സോള്‍, സീന്‍ അബോട്ട് എന്നിവരും ഡാരന്‍ സമിയും കൂടി ചേരുമ്പോള്‍ വിജയ് മല്യക്ക് ആദ്യമായി ഒരു ഐ പി എല്‍ കിരിടം പ്രതീക്ഷിക്കാനുള്ള വകയൊക്കെ ഈ ടീമിലുണ്ട്.

Next »

« Previous

Story first published: Sunday, April 5, 2015, 16:51 [IST]
Other articles published on Apr 5, 2015
X
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+