Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block

ചെന്നൈ കിംഗ്‌സ് കളിക്കും, ഓസ്‌ട്രേലിയയെ പോലെ!

Next »

« Previous

മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പോലെയാണെങ്കില്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓസ്‌ട്രേലിയന്‍ ടീമിനെപ്പോലെയാണ്. സ്ഥിരതയും ആധികാരികതയുമാണ് സി എസ് കെ എന്ന് ആരാധകര്‍ ചുരുക്കി വിളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുഖമുദ്ര. വലിയ മത്സരങ്ങള്‍ കളിക്കാന്‍ ജനിച്ചവരാണ് അവര്‍. ധോണി എന്ന കൂള്‍ ക്യാപ്റ്റനെ പോലെ തന്നെ ചെന്നൈ ടീമും ഏത് പ്രതികൂല അവസ്ഥലയിലും വളരെ കൂളാണ്.

dhoni

കഴിഞ്ഞ ഏഴ് സീസണിലും പ്ലേ ഓഫ് കളിച്ചിട്ടുള്ള ഏക ടീമാണ് ചെന്നൈ. ഫൈനല്‍ ജയിച്ചതും തോറ്റതും ഇതില്‍ പെടും. കഴിഞ്ഞ സീസണില്‍ മിന്നുന്ന തുടക്കം കിട്ടിയ ചെന്നൈ കിംഗ്‌സ് രണ്ടാം പാതിയില്‍ തളര്‍ന്നു. തുടര്‍ച്ചയായ മൂന്ന് വര്‍ഷമായി ചെന്നൈ ഐ പി എല്‍ കിരീടത്തിന് വേണ്ടി കാത്തിരിക്കുന്നു. ചെന്നൈയുടെയും ധോണിയുടെയും സ്റ്റാന്‍ഡേര്‍ഡ് വെച്ച് നോക്കിയാല്‍ ഇത് കുറേ കൂടുതലാണ് എന്ന് തന്നെ പറയാം.

csk

ക്യാപ്റ്റന്‍ ധോണി, സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളാണ് ചെന്നൈയുടെ കരുത്ത്. കോച്ച് സ്റ്റീഫന്‍ ഫ്‌ലമിംഗിന്റെ തന്ത്രങ്ങള്‍ അപ്പാടെ കളത്തില്‍ കാട്ടാന്‍ പറ്റിയ താരങ്ങള്‍ വേറെയുമുണ്ട് ചെന്നൈ നിരയില്‍. മൈക് ഹസി ചെറിയൊര് ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ചെന്നൈയുടെ ശ്രദ്ധിക്കേണ്ട കളിക്കാര്‍ ഇവരാണ്.

hussey

ബ്രണ്ടന്‍ മക്കുല്ലം - ലോകകപ്പിലെ തട്ടുപൊളിപ്പന്‍ ഇന്നിംഗ്‌സുകളുടെ ബാക്കിയാണ് മക്കുല്ലത്തില്‍ നിന്നും ചെന്നൈ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കളിയുടെ ആദ്യ ഓവറുകളില്‍ തന്നെ വിശ്വരൂപം പുറത്തെടുക്കുന്ന മക്കുല്ലം പത്തോവര്‍ കളിച്ചാല്‍ പിന്നെ ചെന്നൈ തിരിഞ്ഞുനോക്കേണ്ട കാര്യമില്ല.

ഡ്വെയ്ന്‍ സ്മിത്ത് - ലോകകപ്പില്‍ ശരാശരി പ്രകടനമായിരുന്നു സ്മിത്തിന്. എന്നാല്‍ ഐ പി എല്ലില്‍ എത്തിയാല്‍ സ്മിത്തിന്റെ മട്ട് മാറും. മക്കുല്ലത്തിനൊപ്പം സ്മിത്ത് കൂടി ഫോമിലായാല്‍ ഈ ഐ പി എല്‍ ചെന്നൈയുടെ വഴിയേ പോകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഡ്വെയ്ന്‍ ബ്രാവോ - ലോകകപ്പ് ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയ വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡിനോടുള്ള കണക്ക് തീര്‍ക്കല്‍ കൂടിയാണ് ബ്രാവോയ്ക്ക് ഈ ലോകകപ്പ്. ക്യാപ്റ്റന്‍ ധോണിയുടെ പദ്ധതികള്‍ക്ക് പറ്റിയ കളിക്കാരനും വിശ്വസ്തനും കൂടിയാണ് ഈ കരീബിയന്‍ ഓള്‍റഔണ്ടര്‍.

ദക്ഷിണാഫ്രിക്കന്‍ താരമയ ഫാഫ് ഡുപ്ലിസി, ഇന്ത്യന്‍ ബൗളര്‍മാരായ ഈശ്വര്‍ പാണ്ഡെ, ഇര്‍ഫാന്‍ പത്താന്‍ എന്നിവരും ചെന്നൈ നിരയില്‍ ഉറപ്പായും ഉണ്ടാകും. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും മെന്റര്‍ എന്ന നിലയിലും ഇരട്ട റോളാകും മൈക് ഹസിക്ക്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഫാസ്റ്റ് ബൗളറായ കൈല്‍ അബോട്ടാകും ചെന്നൈയുടെ സര്‍പ്രൈസ് പാക്കേജ്.

Next »

« Previous

Story first published: Sunday, April 5, 2015, 16:51 [IST]
Other articles published on Apr 5, 2015
X
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+