Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ കോഴയില്‍ 6സീനിയര്‍ താരങ്ങളും!

ദില്ലി: രാജ്യത്തെ ഞെട്ടിച്ച ഐ പി എല്‍ കോഴക്കളിയില്‍ ഇന്ത്യന്‍ ടീമിലെ ആറ് പ്രമുഖര്‍ ഉള്‍പ്പെട്ടതായി സൂചന. ഇടനിലക്കാരുടെ ഫോണ്‍ സംഭാഷണങ്ങളില്‍ ഈ ആറ് ഇന്ത്യന്‍ ക്യാപ്ഡ് കളിക്കാരുടെ പേരുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതി നിയോഗിച്ച മുഗ്ദല്‍ കമ്മിറ്റിക്ക് ഇത് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചു. നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നവരും ഇവരിലുണ്ട് കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു.

മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായ മുകുള്‍ മുഗ്ദല്‍ അധ്യക്ഷനായ കമ്മിറ്റി തിങ്കളാഴ്ചയാണ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനോടകം ചര്‍ച്ചാവിഷയമായ റിപ്പോര്‍ട്ടില്‍ ഈ ആറ് കളിക്കാരുടെ പേര് വിവരങ്ങളും അടങ്ങിയതായി വിവരമുണ്ട്. ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ കോഴവിവാദത്തില്‍ കുറ്റക്കാരനെന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു.

ipl

സുപ്രീം കോടതിയില്‍ കമ്മിറ്റി സമര്‍പ്പിച്ച സീല് വെച്ച കവറിലാണ് കോഴക്കളിയില്‍ പങ്കാളികളായ ആറ് ഇന്ത്യന്‍ സീനിയര്‍ കളിക്കാരുടെ പേരുള്ളത്. ബുക്കികളും ഇടനിലക്കാരും നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇവരുടെ പേരുള്ളത്. ഈ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയ സ്‌പോര്‍ട്‌സ് മാഗസിന്‍ ജേര്‍ണലിസ്റ്റ് പക്ഷേ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായില്ല.

ലോകകപ്പ് കളിച്ച ഒരാളും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന മറ്റൊരാളും ഈ അഞ്ചുപേരിലുണ്ട്. കോഴവിവാദത്തില്‍ ബി സി സി ഐ ആജീവനനാന്തം വിലക്കിയ മലയാളി താരം എസ് ശ്രീശാന്ത് ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. ശ്രീശാന്ത് തന്നെയാണോ റിപ്പോര്‍ട്ടില്‍ പറയുന്ന ആ ആറുപേരില്‍ ഒരാള്‍? എങ്കില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ആ താരം ആരാണ്, മറ്റ് നാല് പേര്‍ ആരാണ്?

Story first published: Tuesday, February 11, 2014, 13:18 [IST]
Other articles published on Feb 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+