Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ കോഴക്കേസ്: ബോളിവുഡ് നടി ശില്‍പ ഷെട്ടിയും കുടുങ്ങും?

മുംബൈ: കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ ക്രിക്കറ്റ് ഒത്തുകളിക്കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയും കുടുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒത്തുകളിയില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയെ പോലെ ശില്‍പ ഷെട്ടിയുടെയും പങ്ക് സംശയാസ്പദമാണ് എന്ന് ഒരു ദേശീയ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയുന്നു. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ മുന്‍ ഉടമകളാണ് ശില്‍പ ഷെട്ടി - രാജ് കുന്ദ്ര ദമ്പതികള്‍.

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായ പ്രമുഖനുമായ രാജ് കുന്ദ്രയെ ഒത്തുകളിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി സുപ്രീം കോടതി ആജീവനാന്തം വിലക്കിയിരിക്കുകയാണ്. രാജസ്ഥാന്‍ ടീമിനും രണ്ടുവര്‍ഷത്തെ വിലക്കുണ്ട്. 2009 ല്‍ ശില്‍പ ഷെട്ടിക്കും കുന്ദ്രയ്ക്കും 11.9 ശതമാനം ഷെയറുകളാണ് രാജസ്ഥാന്‍ റോയല്‍സില്‍ ഉണ്ടായിരുന്നത്.

shilpa-shetty-latest

രാജ് കുന്ദ്രയെക്കുറിച്ചും ശില്‍പ ഷെട്ടിയെക്കുറിച്ചും മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുള്ള കാര്യവും പത്രം പറയുന്നുണ്ട്. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമാണ് സുപ്രീം കോടതി ജസ്്റ്റിസ് ലോധയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷനെ കേസ് അന്വേഷിക്കാനായി നിയോഗിച്ചത്. ഈ കമ്മിറ്റി അന്വേഷണത്തിന് ഒടുവില്‍ രാജസ്ഥാന്‍, ചെന്നൈ ടീമുകളെ ഐ പി എല്ലില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് വിലക്കിക്കൊണ്ട് വിധി പറയുകയായിരുന്നു.

ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും രാജ് കുന്ദ്രയെയും ഗുരുനാഥ് മെയ്യപ്പനെയും കോടതി ആജീവനാന്തം വിലക്കിയിട്ടുണ്ട്. മുദ്ഗല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പായി ശില്‍പ ഷെട്ടി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് സംശയത്തിന് ഇടയാക്കുന്നത്.

Story first published: Thursday, July 16, 2015, 16:34 [IST]
Other articles published on Jul 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+