ഹൈദരാബാദ്: ആത്മീയാചാര്യനായ സായി ബാബയുടെ വിയോഗം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു കനത്ത ആഘാതമായി. ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സിനെതിരായ ഐ.പി.എല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാത്രി വൈകി ഹൈദരാബാദിലെത്തിയ സച്ചിന്‍ ഞായറാഴ്ച പ്രഭാത ഭക്ഷണം ഉപേക്ഷിച്ചു.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ സച്ചിന്‍ ഞായറാഴ്ചത്തെ മത്സരത്തില്‍ കളിക്കുമോയെന്ന് ഉറപ്പില്ല. ബാബയുടെ ആരോഗ്യനില മോശമായതറിഞ്ഞ് ജന്മദിനാഘോഷം സച്ചിന്‍ വേണ്ടെന്നു വച്ചിരുന്നു.