വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊറോണയ്ക്കു മുന്നില്‍ ഐപിഎല്‍ ബൗള്‍ഡാവില്ല, നടക്കും... ഈ വര്‍ഷം തന്നെ, ബിസിസിഐയുടെ പുതിയ നീക്കം

ഏപ്രില്‍ 15ലേക്കു പുതിയ സീസണ്‍ മാറ്റിവച്ചിരുന്നു

മുംബൈ: കൊറോണവൈറസ് ഭീതി തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്ലിന്റെ പുതിയ സീസണ്‍ സംശയത്തിന്റെ നിഴലിലാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന 13ാം സീസണ്‍ ഏപ്രില്‍ 15ലേക്കു ബിസിസിഐ നീട്ടി വച്ചിരുന്നു. എന്നാല്‍ ഈ തിയ്യതിക്കും ഇനി ടൂര്‍ണമെന്റ് ആരംഭിക്കാനാവുമോയെന്ന കാര്യം സംശയത്തിലാണ്.

BCCI Targeting July-September Window For IPL 2020 | Oneindia Malayala,

ഐപിഎല്‍ റദ്ദാക്കിയാല്‍ ധോണി തീര്‍ന്നു!! ഇന്ത്യന്‍ ടീമിലെത്തില്ല... ആവശ്യമില്ലെന്ന് സെവാഗ്ഐപിഎല്‍ റദ്ദാക്കിയാല്‍ ധോണി തീര്‍ന്നു!! ഇന്ത്യന്‍ ടീമിലെത്തില്ല... ആവശ്യമില്ലെന്ന് സെവാഗ്

സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ഐപിഎല്‍ റദ്ദാക്കാന്‍ ബിസിസിഐ തീരുമാനിച്ചാല്‍ അതിനെ പിന്തുണയ്ക്കുമെന്നും ഫ്രാഞ്ചൈസി ഉടമകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതിനിടെ ടൂര്‍ണമെന്റ് ഈ വര്‍ഷം തടസ്സപ്പെടാതിരിക്കാന്‍ ബിസിസിഐ പുതിയ നീക്കങ്ങള്‍ നടത്തുന്നതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ- സപ്തംബര്‍ മാസം

ജൂലൈ- സപ്തംബര്‍ മാസം

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷം ജൂലൈ- സപ്തംബര്‍ മാസങ്ങളിലായി ഐപിഎല്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിക്കുന്നതായാണ് വിവരം. ഇംഗ്ലണ്ടും പാകിസ്താനുമൊഴികെ മറ്റു ടീമുകള്‍ക്കൊന്നും ഈ കാലയളവില്‍ കാര്യമായി മല്‍സരങ്ങളില്ല. പാകിസ്താന്‍ താരങ്ങള്‍ക്കാവട്ടെ നേരത്തേ തന്നെ ഐപിഎല്ലില്‍ കളിക്കാന്‍ അനുമതിയുമില്ല.
ജുലൈ- സപ്തംബര്‍ മാസങ്ങളിലായി ഐപിഎല്‍ സംഘടിപ്പിച്ചാല്‍ ഇംഗ്ലണ്ടൊഴികെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഐപിഎല്ലില്‍ കളിക്കാനാവുമെന്നതും ബിസിസിഐയുടെ നീക്കത്തിന് ശക്തി പകരുന്നുണ്ട്.

ഏഷ്യാ കപ്പ്

ഏഷ്യാ കപ്പ്

സപ്തംബര്‍ മാസത്തില്‍ ഏഷ്യാ കപ്പ് നടക്കുന്നുണ്ടെന്നത് ബിസിസിഐയെ സംബന്ധിച്ച് ചെറിയ വെല്ലുവിളിയാണ്. കൂടാതെ ജൂണ്‍/ ജൂലൈ മാസങ്ങളിലായി ശ്രീലങ്കയില്‍ ദൈര്‍ഘ്യം കുറഞ്ഞ പരമ്പരയും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഐപിഎല്ലും ഇതിനിടെ സംഘടിപ്പിച്ചാല്‍ അത് താരങ്ങള്‍ക്കു തിരിച്ചടിയാവുമോയെന്നതാണ് ബിസിസിഐയുടെ ആശങ്ക. തുടര്‍ച്ചയായ മല്‍സരങ്ങള്‍ കാരണം താരങ്ങള്‍ക്കു പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്.

2009ലെ ഐപിഎല്‍

2009ലെ ഐപിഎല്‍

2009ലെ ഐപിഎല്ലിനു ദക്ഷിണാഫ്രിക്ക വേദിയായപ്പോള്‍ 37 ദിവസങ്ങള്‍ക്കുള്ളില്‍ ടൂര്‍ണമെന്റ് തീര്‍ക്കാന്‍ കഴിഞ്ഞിരുന്നു. അതായത് വെറും അഞ്ചാഴ്ചയും രണ്ടു ദിവസവും കൊണ്ട് ഐപിഎല്‍ അവസാനിച്ചിരുന്നു. സമാനമായ ഷെഡ്യൂള്‍ തയ്യാാറാക്കിയാല്‍ ഐപിഎല്‍ പകുതി ഇന്ത്യയിലും പകുതി വിദേശത്തുമായി നടത്താന്‍ കഴിയും. അല്ലെങ്കില്‍ ടൂര്‍ണമെന്റ് മുഴുവനായും വിദേശത്തു നടത്താം. കൊറോണവൈറസ് ബാധയുടെ സാഹചര്യം കൂടി പരിഗണിച്ചായിരിക്കണം ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ബിസിസിഐയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ പറയുന്നു.

ഫ്രാഞ്ചൈസി ഉടമകളുടെ ചര്‍ച്ച

ഫ്രാഞ്ചൈസി ഉടമകളുടെ ചര്‍ച്ച

ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഫ്രാഞ്ചൈസി ഉടമകള്‍ തിങ്കളാഴ്ച ടെലി-കോണ്‍ഫറന്‍സിങ് വഴി യോഗം ചേര്‍ന്നിരുന്നു. ഗൗരവമുള്ള വിഷയങ്ങളൊന്നും ചര്‍‍ച്ചയില്‍‍ വന്നില്ലെന്നും വെറുമൊരു ഫോളോഅപ്പ് മീറ്റിങായിരുന്നു കഴിഞ്ഞതെന്നുമായിരുന്നു ഒരു ഫ്രാഞ്ചൈസി ഉടമയുടെ പ്രതികരണം. മുന്‍ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചു മാറ്റമൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഐപിഎല്‍ നടക്കുമോയെന്ന് ഇപ്പോഴും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Story first published: Wednesday, March 18, 2020, 12:06 [IST]
Other articles published on Mar 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X