Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌റ്റെയിനിന്റെ പരിക്കും, ലോകകപ്പിലെ പിന്‍വാങ്ങലും; കുറ്റം ഐപിഎല്ലിന് ചാര്‍ത്തി ഡു പ്ലസിസ്

സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയിനിന്റെ പരിക്കില്‍ ഐപിഎല്ലിന് കുറ്റംചാര്‍ത്തി ക്യാപ്റ്റന്‍ ഡു പ്ലസിസ്. ചുമലില്‍ പരിക്കേറ്റതിനാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാന്‍ സ്റ്റെയിനിന് കഴിഞ്ഞിരുന്നില്ല. മൂന്നാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താരം ലോകകപ്പില്‍നിന്നുതന്നെ പിന്മാറുന്നതായി അറിയിച്ചത്.

dalesteyn-fafduplessis

സ്റ്റെയിനിന്റെ പിന്മാറ്റം ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയുമായി. ആദ്യ രണ്ട് മത്സരത്തിലെ തോല്‍വിക്കുശേഷമാണ് സ്‌റ്റെയിന്‍ പിന്മാറുന്നതെന്നതിനാല്‍ വരും മത്സരങ്ങളില്‍ ടീം ബൗളിങ്ങില്‍ വിയര്‍പ്പൊഴുക്കേണ്ടിവരും. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനായി അവസാന മത്സരങ്ങളില്‍ കളിക്കാനെത്തിയപ്പോഴാണ് മുന്‍ ലോക ഒന്നാം നമ്പര്‍ ബൗളര്‍ക്ക് പരിക്കേല്‍ക്കുന്നത്.

ഇതോടെ ഐപിഎല്‍ മതിയാക്കി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ലോകകപ്പിന് മുന്‍പ് പരിക്ക് വിട്ടുമാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, പരിശീലനവേളയില്‍ കായികക്ഷമത വീണ്ടെടുത്തില്ലെന്നതിനാല്‍ സ്റ്റെയ്ന്‍ തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഐപിഎല്‍ ആണ് സ്റ്റെയ്‌നിന്റെ ലോകകപ്പ് സാധ്യതകളില്‍ ഇല്ലാതാക്കിയതെന്ന് ക്യാപ്റ്റന്‍ ഡു പ്ലസിസ് സൂചിപ്പിച്ചു.

ഐപിഎല്ലില്‍ ആകെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് സ്റ്റെയ്ന്‍ കളിച്ചതെന്ന് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി. അവസാന മത്സരങ്ങളിലേക്ക് സ്റ്റെയ്ന്‍ ഐപിഎല്ലില്‍ എത്തിയിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ലോകകപ്പില്‍ ഉണ്ടാകുമായിരുന്നെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിക്കാരന്‍ കൂടിയായ ഡു പ്ലസിസ് പറയുന്നുണ്ട്. ഐപിഎല്ലില്‍ ബൗളര്‍മാര്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റെയ്‌നിനെ ബാംഗ്ലൂര്‍ ടീമിലെടുക്കുന്നത്. എന്നാല്‍, രണ്ട് മത്സരങ്ങള്‍ കഴിഞ്ഞതോടെ പരിക്കേല്‍ക്കുകയും ചെയ്തു.

Story first published: Thursday, June 6, 2019, 9:23 [IST]
Other articles published on Jun 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+