Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: എന്തൊരു തോല്‍വി! ആര്‍സിബിയ്ക്ക് പുതിയ ഉടമകള്‍ വേണം! ബിസിസിഐയോട് മഹേഷ് ഭൂപതി

ബാംഗ്ലൂര്‍: ഓരോ ഐപിഎല്‍ സീസണ്‍ ആകുമ്പോഴും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലിന് തയ്യാറെടുക്കുക ഈ സാല കപ്പ് നമ്മത് എന്നു പറഞ്ഞു കൊണ്ടായിരിക്കും. എന്നാല്‍ ആ സാല ഇതുവരെ എത്തിയിട്ടില്ല. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സീസണിലും ആര്‍സിബിയുടെ പ്രകടനം ദയനീയമാണ്. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേരിട്ട കനത്ത പരാജയം കൂടിയായപ്പോള്‍ ബാംഗ്ലൂരിന്റെ വീഴ്ചയുടെ ആഘാതം കൂടിയിരിക്കുകയാണ്.

ഇപ്പോഴിതാ ബാംഗ്ലൂരിന്റെ പരാജയത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതി. കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തില്‍ ഹൈദരാബാദിനോട് പരാജയപ്പെട്ട ശേഷമായിരുന്നു ഭൂപതി ആര്‍സിബിയ്‌ക്കെതിരെ രംഗത്തെത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റണ്‍വേട്ട കണ്ട മത്സരത്തില്‍ 25 റണ്‍സിനായിരുന്നു ആര്‍സിബിയുടെ പരാജയം.

IPL 2024

ടോസ് നേടിയ ബാംഗ്ലൂര്‍ ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ആ നീക്കം വന്‍ തിരിച്ചടിയായി മാറി. ബാംഗ്ലൂര്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച സണ്‍റൈസേഴ്‌സ് നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് എന്ന റെക്കോര്‍ഡ് ടോട്ടലായിരുന്നു. ഇതോടെ തങ്ങളുടെ തന്നെ റെക്കോര്‍ഡായ 277 റണ്‍സ് നേട്ടവും ഹൈദരാബാദ് തകര്‍ത്തു. മുംബൈയ്‌ക്കെതിരെയായിരുന്നു സീസണിന്റെ തുടക്കത്തില്‍ ഹൈദാരാബാദ് 277 റണ്‍സ് നേടിയത്.

ഹൈദരാബാദിനെതിരെയുള്ള ബാംഗ്ലൂരിന്റെ മോശം ബൗളിംഗ് പ്രകടനത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ് മഹേഷ് ഭൂപതി. ''കായികമേഖലയ്ക്ക് വേണ്ടി, ഐപിഎല്ലിന് വേണ്ടി, ആരാധകര്‍ക്കും താരങ്ങള്‍ക്കും വേണ്ടി, ബിസിസിഐ ആര്‍സിബിയെ പുതിയ ഉടമകള്‍ക്ക് കൈമാറണം. ഐപിഎല്ലിലെ മറ്റ് ടീമുകള്‍ ചെയ്യുന്നത് പോലെ തങ്ങളുടെ ടീമിനെ നന്നായി കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിക്കണം'' എന്നായിരുന്നു മഹേഷ് ഭൂപതിയുടെ പ്രതികരണം. ദുരന്തരം എന്ന ഹാഷ്ടാഗോടെയായിരുന്നു മഹേഷ് ഭൂപതിയുടെ പ്രതികരണം.

മഹേഷ് ഭൂപതിയുടെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം ട്രാവിസ് ഹെഡ്ഡും ഹെന്റിച്ച് ക്ലാസെനും ചേര്‍ന്നാണ് ആര്‍സിബിയെ ഓടിച്ചിട്ട് തല്ലിയത്. സെഞ്ചുറി നേടിയ ഹെന്റിച്ച് 41 പന്തില്‍ 102 റണ്‍സാണ് നേടിയത്. ക്ലാസെന്‍ 31 പന്തില്‍ 67 റണ്‍സും നേടിയപ്പോള്‍ പത്ത് പന്തില്‍ 37 റണ്‍സുമായി അബ്ദുള്‍ സമദും 17 പന്തില്‍ 32 റണ്‍സുമായി എയ്ഡം മര്‍ക്രമും മികച്ച ഫിനിഷിംഗും ഹൈദരാബാദിന് സമ്മാനിച്ചു. ആര്‍സിബി ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ പ്രഹരം ഏറ്റുവാങ്ങിയത് 68 റണ്‍സ് വഴങ്ങിയ റീസ് ടോപ്ലിയാണ്. വിജയകുമാര്‍ വൈശാഖ് 64 റണ്‍സും ലോക്കി ഫെര്‍ഗൂസന്‍ 52 റണ്‍സും യഷ് ദയാല്‍ 51 റണ്‍സും വഴങ്ങി.

അതേസമയം മറുപടി ബാറ്റിംഗില്‍ ശക്തമായി തന്നെ തിരിച്ചടിക്കാന്‍ ബാംഗ്ലൂര്‍ ബാറ്റര്‍മാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് എടുക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ. നായകന്‍ ഫാഫ് ഡുപ്ലെസിസ് 28 പന്തില്‍ 62 റണ്‍സ് നേടിയപ്പോള്‍ 35 പന്തില്‍ 83 റണ്‍സുമായി വെടിക്കെട്ട് പ്രകടനമാണ് ദിനേശ് കാര്‍ത്തിക് പുറത്തെടുത്തത്. വിരാട് കോലി 20 പന്തില്‍ 42 റണ്‍സെടുത്താണ് പുറത്താകുന്നത്. പൊരുതി നോക്കിയെങ്കിലും ബാംഗ്ലൂരിന് എത്തിപ്പിടിക്കാന്‍ സാധിക്കുന്നതിന് അപ്പുറത്തായിരുന്നു വിജയലക്ഷ്യം.

ഡബ്ല്യുപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് കിരീടം അണിഞ്ഞിരുന്നു. വനിതാ ടീമിന്റെ വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരുഷ ടീം ഈ സീസണനിറങ്ങിയത്. എന്നാല്‍ എഴ് കളികളില്‍ നിന്നും ഒരെണ്ണം മാത്രമാണ് ബാംഗ്ലൂരിന് ജയിക്കാന്‍ സാധിച്ചത്.

Story first published: Tuesday, April 16, 2024, 14:10 [IST]
Other articles published on Apr 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+