വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: കൂടുതല്‍ മത്സരം കളിച്ചു, പക്ഷേ ഒരു തവണപോലും നായകനായില്ല- ഇവരാണ് ആ അഞ്ച് പേര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ നായകനെന്ന നിലയില്‍ ഉയര്‍ന്ന നിരവധി താരങ്ങളുണ്ട്. രോഹിത് ശര്‍മ ഇന്ന് ഇന്ത്യയുടെ ഉപ നായകനായി എത്തി നില്‍ക്കുന്നതില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനമാണ് കാരണം. ഗൗതം ഗംഭീറിന്റെ നായക മികവ് ആരാധകര്‍ തിരിച്ചറിഞ്ഞത് ഐപിഎല്ലിലൂടെയാണ്. അനുഭവ സമ്പത്ത് നായകനാവുന്നതില്‍ ഒരു പ്രധാന ഘടകങ്ങളിലൊന്നാണ്. ഐപിഎല്‍ ചരിത്രത്തില്‍ നിരവധി മത്സരങ്ങള്‍ കളിച്ച അനുഭവസമ്പത്തുണ്ടായിട്ടും ഒരു തവണപോലും നായകസ്ഥാനം ലഭിക്കാത്ത ചില താരങ്ങളുണ്ട് അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ഗൗതം ഗംഭീര്‍ ടീം വിട്ടതോടെ പകരം നായകസ്ഥാനത്ത് എത്തുക റോബിന്‍ ഉത്തപ്പയായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഉത്തപ്പയെ മറികടന്ന് ദിനേഷ് കാര്‍ത്തിക് നായകനായെത്തി. 177 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഉത്തപ്പയ്ക്ക് ഒരിക്കല്‍ പോലും നായക പദവി ലഭിച്ചിട്ടില്ല. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപടക്കം നേടി മികവ് തെളിയിച്ചിട്ടുള്ള ഉത്തപ്പയ്ക്ക് തന്റെ നായക മികവ് തെളിയിക്കാന്‍ ഒരവസരം പോലും ലഭിച്ചില്ല എന്നതാണ് വസ്തുത. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയാണ് കൂടുതല്‍ കാലം ഉത്തപ്പ കളിച്ചത്.കെകെആറിനൊപ്പം 84 ഇന്നിങ്‌സില്‍ നിന്നായി 2439 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് താരമാണ് ഉത്തപ്പ.

യൂസഫ് പഠാന്‍

യൂസഫ് പഠാന്‍

ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് യൂസഫ് പഠാന്‍. 174 ഐപിഎല്‍ മത്സരം കളിച്ച് പരിചയസമ്പത്തുള്ള യൂസഫിനും ഇതുവരെ നായകാനാവാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ചാമ്പ്യന്മാരായത് യൂസഫ് പഠാന്റെ മികവിലായിരുന്നു. 2011ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായ ഉത്തപ്പ ടീമിന്റെ രണ്ട് കിരീട നേട്ടത്തിലും പങ്കാളിയായി. കെകെആറിനുവേണ്ടി 106 മത്സരങ്ങള്‍ കളിച്ച യൂസഫ് 1983 റണ്‍സും 21 വിക്കറ്റും നേടി. എന്നാല്‍ ഒരിക്കല്‍ പോലും നായക പദവി ലഭിച്ചില്ല.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഐപിഎല്ലില്‍ വളരെ അനുഭവസമ്പത്തുള്ള താരമാണ്. 170 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച ജഡേജയ്ക്ക് ഇതുവരെ നായകനാവാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. രാജസ്ഥാന്‍ റോയല്‍സ്,കൊച്ചി ടസ്‌കേഴ്‌സ് കേരള,ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുള്ള ജഡേജ 1925 റണ്‍സും 106 വിക്കറ്റും നേടിയിട്ടുണ്ട്. സിഎസ്‌കെയുടെ ഭാഗമായി തുടരുന്ന ജഡേജയ്ക്ക് ഭാവിയിലും നായക പദവി ലഭിക്കാനുള്ള സാധ്യത കുറവാണ്.

പീയൂഷ് ചൗള

പീയൂഷ് ചൗള

സ്പിന്‍ ബൗളര്‍ പീയൂഷ് ചൗളയും ഐപിഎല്ലില്‍ പരിചയസമ്പന്നനാണെങ്കിലും ഇതുവരെ നായകനായിട്ടില്ല. 157 മത്സരങ്ങളാണ് ചൗള ഐപിഎല്ലില്‍ കളിച്ചത്. കൊല്‍ക്കത്തയ്ക്കുവേണ്ടി 70 മത്സരങ്ങള്‍ കളിച്ച ചാരം 66 വിക്കറ്റ് നേടിയിട്ടുണ്ട്. 31 വയസുകാരനായ ചൗള ഇത്തവണ സിഎസ്‌കെയുടെ ഭാഗമാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയും കളിച്ചിട്ടുള്ള ചൗളയ്ക്ക് നായകെന്ന നിലയില്‍ ഇനി അവസരം ലഭിക്കുക പ്രയാസകരമാകും.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ദക്ഷിണാഫ്രിക്കന്‍ കരുത്ത് എബി ഡിവില്ലിയേഴ്‌സിനും ഇതുവരെ ഐപിഎല്ലില്‍ നായകസ്ഥാനം ലഭിച്ചിട്ടില്ല. 154 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിച്ച് അനുഭവസമ്പത്തുള്ള താരം കൂടിയാണ്. 2017ല്‍ കോലിയുടെ അഭാവത്തില്‍ കുറച്ച് മത്സരങ്ങളില്‍ ആര്‍സിബിയെ നയിച്ചെങ്കിലും സ്ഥിര നായക സ്ഥാനം ലഭിച്ചിട്ടില്ല. 142 ഇന്നിങ്‌സില്‍ നിന്നായി മൂന്ന് സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 4395 റണ്‍സാണ് എബിഡി നേടിയിട്ടുള്ളത്.

Story first published: Tuesday, September 8, 2020, 18:14 [IST]
Other articles published on Sep 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X