വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ജഡേജ സിഎസ്‌കെ വിടുന്നു, ഇനി എങ്ങോട്ട്? സാധ്യത ഈ ടീമുകള്‍ക്ക്

ക്ലബ്ബുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്

നാലു തവണ ഐപിഎല്ലില്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സി ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ അഴിക്കാനൊരുങ്ങുന്നു. ഇനിയൊരു സീസണില്‍ ജഡ്ഡുവിനെ സിഎസ്‌കെയില്‍ കാണില്ലെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. താരവും ഫ്രാഞ്ചൈസിയും തമ്മിലുള്ള ബന്ധത്തില്‍ ഗുതുതരമായ വിള്ളല്‍ സംഭവിച്ചതായും ഇനിയത് പഴയതു പോലെയാവാന്‍ സാധ്യത തീരെ കുറവാണെന്നുമാണ് പുറത്തുവരുന്ന വിവരം.

IND vs ZIM: ഏറ്റവും അപകടകാരി 'പാക് താരം', സിംബാബ്‌വെ നിരയില്‍ ഇന്ത്യ ചിലരെ ഭയക്കണംIND vs ZIM: ഏറ്റവും അപകടകാരി 'പാക് താരം', സിംബാബ്‌വെ നിരയില്‍ ഇന്ത്യ ചിലരെ ഭയക്കണം

1

കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ജഡേജയെ നീക്കിയതു മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നാലെ പരിക്കെന്ന കാരണം പറഞ്ഞ് താരം സീസണില്‍ നിന്നും പിന്‍മാറുകയും ചെയ്തു. അതിനു ശേഷം ജഡ്ഡുവും സിഎസ്‌കെ മാനേജ്‌മെന്റും തമ്മില്‍ ഒരിക്കല്‍പ്പോലും പരസ്പരം ബന്ധപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും സിഎസ്‌കെയുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം ജഡേജ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സിഎസ്‌കെ വിടുമെന്നുറപ്പായ ജഡ്ഡുവിനെ അടുത്ത സീസണില്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള ടീമുകള്‍ ആരൊക്കെയാണെന്നു നോക്കാം.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരാണ് രവീന്ദ്ര ജഡേജയെ സ്വന്തമാക്കാന്‍ സാധ്യതയുള്ള ഒരു ടീം. ഓരോ സീസണിലും വിവിധ സൂപ്പര്‍ താരങ്ങള്‍ ഫ്രാഞ്ചൈസിയുടെ ഭാഗമായിട്ടുണ്ടെന്നു നമുക്ക് കാണാന്‍ സാധിക്കും. അതു ടീമിനു പ്രചോദനമേകുകയും മുന്നേറാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ടീം ബാലന്‍സ് നിലനിര്‍ത്തുകയെന്നത് അവരുടെ വലിയൊരു പോരായ്മായിരുന്നു. മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവം ആര്‍സിബിയെ വലയ്ക്കുകയും ചെയ്തിട്ടുണ്ട്.

IND vs ZIM: ഗില്‍ ഓപ്പണിങില്‍ നിന്നും മാറും, പുതിയ റോള്‍? സഞ്ജുവിനു അതേ സ്ഥാനം

3

ആര്‍സിബിക്കു വളരെ യോജിച്ച താരമായിരിക്കും ജഡേജ. മികച്ച സ്പിന്‍ ബൗളിങിലൂടെ മാത്രമല്ല തകര്‍പ്പന്‍ ഫിനിഷിങിലൂടെയും ടീമിന്റെ തുറുപ്പുചീട്ടായി മാറുവാന്‍ അദ്ദേഹത്തിനു കഴിയും. ജഡ്ഡുവിന്റെ വരവ് ഐപിഎല്‍ കിരീടത്തിനായുള്ള ടീമിന്റെ കാത്തിരിപ്പും അവസാനിപ്പിച്ചേക്കും. അദ്ദേഹത്തെ ടീമിലെത്തിക്കണമെങ്കില്‍ ഡേവിഡ് വില്ലി, ഷഹബാസ് അഹമ്മദ് എന്നിവരിലൊരാളെ ആര്‍സിബിക്കു ഒഴിവാക്കേണ്ടതായി വരും. കഴിഞ്ഞ തവണ വന്‍ തുകയ്ക്കു വാങ്ങിയ വില്ലി നാലു മല്‍സരങ്ങള്‍ മാത്രമേ കളിച്ചിരുന്നുള്ളൂ. ഷഹബാസാവട്ടെ ടീമിലെ അവിഭാജ്യ ഘടകവുമായിരുന്നു. അതതിനാല്‍ തന്നെ വില്ലിയെയായിരിക്കും ആര്‍സിബി കൈവിടുക.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

ആര്‍സിബിയെപ്പോലെ തന്നെ ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കിരീടമില്ലാതെ തുടരുന്ന മറ്റൊരു ഫ്രാഞ്ചൈസിയാണ് പഞ്ചാബ് കിങ്‌സ്. കഴിഞ്ഞ സീസണില്‍ ശക്തമായ ടീമിനൊയായിരുന്നു പഞ്ചാബ് ഇറക്കിയത്. പക്ഷെ രണ്ടു പോയിന്റ് വ്യത്യാസത്തില്‍ അവര്‍ക്കു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമാവുകയായിരുന്നു. പരിചയസമ്പത്ത് കുറഞ്ഞ മായങ്ക് അഗര്‍വാളായിരുന്നു ടീമിന നയിച്ചത്. രവീന്ദ്ര ജഡേജയെ കൊണ്ടുവരാനായാല്‍ അതു പഞ്ചാബിനെ കൂടുതല്‍ കരുത്തരാക്കി മാറ്റും.

IPL 2022: ജഡേജയെ നായകസ്ഥാനത്ത് നീക്കിയതില്‍ ധോണിക്ക് പങ്ക്? പക്ഷെ വില്ലനല്ല, രക്ഷകന്‍!

5


ഷാരൂഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത് എന്നിവരെ ഒഴിവാക്കി അടുത്ത സീസണില്‍ ജഡ്ഡുവിനെ കൊണ്ടുവന്നാല്‍ അതു പഞ്ചാബിന് ഒരിക്കലും നഷ്ടമാവില്ല. വിന്‍ഡീസ് ഓള്‍റൗണ്ടറായ സ്മിത്തിന് കഴിഞ്ഞ സീസണില്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ട് ടീമില്‍ സൃഷ്ടിക്കാനായിരുന്നില്ല. ഷാരൂഖാവട്ടെ വലിയ പ്രതീക്ഷയോടെ പഞ്ചാബ് ടീമിലേക്കു തിരികെ കൊണ്ടുവന്ന താരമാണ്. പക്ഷെ വന്‍ തുകയ്ക്കു വാങ്ങിയ ഷാരൂഖും നിരാശപ്പെടുത്തിയിരുന്നു. മോശം പ്രകടനം കാരണം താരത്തെ ടീമില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2016ലെ ഐപിഎല്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രവീന്ദ്ര ജഡേജയെ നോട്ടമിടാന്‍ സാധ്യതയുള്ള മൂന്നാമത്തെ ടീം. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്തേക്കു ഓറഞ്ച് ആര്‍മി പിന്തള്ളപ്പെട്ടിരുന്നു. മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണറെ പുറത്താക്കിയ ശേഷം ഹൈദരാബാദ് കളിച്ച ആദ്യ സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. പക്ഷെ അദ്ദേഹത്തിന്റെ അഭാവം അവര്‍ക്കു വലിയ തിരിച്ചടിയായി മാറുകയും ചെയ്തു.

7

ജഡേജയെ പുതിയ സീസണില്‍ വാങ്ങിക്കാനായാല്‍ അതു ഹൈദരാബാദ് ക്യാംപിന് പുത്തന്‍ ഉണര്‍വ് നല്‍കും. ജഡ്ഡുവിനെ കൊണ്ടു വരികയാണെങ്കില്‍ അബ്ദുള്‍ സമദ്, ശ്രേയസ് ഗോപാല്‍ എന്നിവരെ അവര്‍ക്കു ഒഴിവാക്കുകയും ചെയ്യാം. കഴിഞ്ഞ സീസണിലെ ഭൂരിഭാഗം മല്‍സരങ്ങളിലും ഇവര്‍ ടീമിനു പുറത്തായിരുന്നു. ഭാവി താരമായി ചൂണ്ടിക്കാണിക്കപ്പെടുന്ന സമദിനെ വലിയ പ്രതീക്ഷയോടെയായിരുന്നു കഴിഞ്ഞ സീസണിന മുമ്പ് ഹൈദരാബാദ് നിലനിര്‍ത്തിയത്. പക്ഷെ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ യുവതാരത്തിനു കഴിഞ്ഞില്ല. ജഡേജയുടെ അതേ റോള്‍ തന്നെ വ ഹിക്കുന്ന താരമാണ് ശ്രേയസ് ഗോപാല്‍. അതുകൊണ്ടു തന്നെ ജഡ്ഡുവിനെ സ്വന്തമാക്കാനായാല്‍ ശ്രേയസിനെ ടീമിനു ആവശ്യവുമില്ല.

Story first published: Tuesday, August 16, 2022, 13:22 [IST]
Other articles published on Aug 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X