IPL 2022: ഇവരെ സിഎസ്‌കെ എന്തു കൊണ്ട് മുതലാക്കിയില്ല? ഇതാ അഞ്ചു പേര്‍

ഐപിഎല്ലിന്റെ 15ാം സീസണില്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയ ടീമുകളിലൊന്നായിരുന്നു നാലു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. തൊട്ടുമുമ്പത്തെ സീസണില്‍ കിരീടം നേടിയതിന്റെ ആവേശത്തിലിറങ്ങിയ എംഎസ് ധോണിയുടെ ടീം പ്ലേഓഫ് പോലും കാണാതെയാണ് പുറത്തായത്. മാത്രമല്ല 10 ടീമുകളുടെ ലീഗില്‍ ഒമ്പതാം സ്ഥാനത്തേക്കു അവര്‍ പിന്തള്ളപ്പെടുകയും ചെയ്തു.

IND vs IRE: ഒരവസരം പോലും പ്രതീക്ഷിക്കേണ്ട, ഇവര്‍ പരമ്പരയില്‍ കാഴ്ചക്കാരായേക്കും!IND vs IRE: ഒരവസരം പോലും പ്രതീക്ഷിക്കേണ്ട, ഇവര്‍ പരമ്പരയില്‍ കാഴ്ചക്കാരായേക്കും!

ഫഫ് ഡുപ്ലെസി, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരുടെ അഭാവം സിഎസ്‌കെയെ ബാധിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ മികച്ച ചില കളിക്കാരെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നതില്‍ സിഎസ്‌കെ പരാജയപ്പെട്ടിരുന്നു. സീസണില്‍ ചെന്നൈ വേണ്ടത്ര പ്രയോജനപ്പെടുത്താതെ തഴഞ്ഞ അഞ്ചു കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍

ഈ വര്‍ഷം നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍. മെഗാ ലേലത്തിലായിരുന്നു 19 കാരനെ സിഎസ്‌കെ സ്വന്തമാക്കിയത്. ചെന്നൈയ്‌ക്കൊപ്പം ഹംഗര്‍ഗേക്കര്‍ ഐപിഎല്ലില്‍ അരങ്ങേറുമെന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ സീസണില്‍ ഒരു മല്‍സരം പോലും കളിപ്പികാതെ താരത്തെ സിഎസ്‌കെ തഴയുകയായിരുന്നു.

മെഗാ ലേലത്തില്‍ 1.5 കോടി രൂപയായിരുന്നു ഹംഗര്‍ഗേക്കറിനു വേണ്ടി സിഎസ്‌കെ മുടക്കിയത്. പ്ലേഓഫ് പ്രതീക്ഷിച്ച അസ്മതിച്ചിട്ടും താരത്തെ സിഎസ്‌കെ അവസാന ലീഗ് മല്‍സരങ്ങളില്‍ പരീക്ഷിക്കാതിരുന്നതിനെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി ആറു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകളെടുത്ത ഹംഗര്‍ഗേക്കര്‍ ഫിനിഷറുടെ റോളിലും ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു.

മതീശ പതിരാന

മതീശ പതിരാന

ശ്രീലങ്കയുടെ ഇതിഹാസ ബൗളര്‍ ലസിത് മലിങ്കയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന മതീശ പതിരാനയെയും സിഎസ്‌കെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയില്ല. 19 കാരനായ താരം സീസണില്‍ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചുള്ളൂ. പരിക്കു കാരണം പിന്‍മാറേണ്ടി വന്ന ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ആദം മില്‍നെയ്ക്കു പകരമാണ് പതിരാനയെ സിഎസ്‌കെ കൊണ്ടു വന്നത്. സിഎഎസ്‌കെയ്ക്കായി രണ്ടു മല്‍സരങ്ങളില്‍ നിന്നും ഏഴിനു മുകളില്‍ ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.

2020ലും ഈ വര്‍ഷവും നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പുകളില്‍ ലങ്കന്‍ ടീമിന്റെ ഭാഗമായിരുന്നു താരം. മലിങ്കയുടെ ബൗളിങ് ആക്ഷനുമായുള്ള അസാധാരണമായ സാമ്യത്തിന്റെ പേരിലാണ് പതിരാന ശ്രദ്ധിക്കപ്പെടുന്നത്.

കോലിയെങ്ങനെ 'ചീക്കു'വായി? ധവാന്‍ ഗബ്ബാറും- വിളിപ്പേരിനു പിന്നിലെ കഥയറിയാം

സിമ്രന്‍ജീത്ത് സിങ്

സിമ്രന്‍ജീത്ത് സിങ്

അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സിമ്രന്‍ജീത്് സിങ് ഈ സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെയുടെ കണ്ടു പിടുത്തങ്ങളിലൊന്നായിരുന്നു. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നു 24 കാരനായ പേസര്‍. ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കായിരുന്നു സിമ്രന്‍ജീത്തിനെ സിഎസ്‌കെ വാങ്ങിയത്.

സീസണില്‍ ആറു മല്‍സരങ്ങളിലാണ് താരം ചെന്നൈയ്ക്കായി ബൗള്‍ ചെയ്തത്. പക്ഷെ ഇവയെല്ലാം സീസണിന്റെ അവസാനമായിരുന്നു. കളിച്ച മല്‍സരങ്ങളില്‍ മികച്ച ബൗളിങിലൂടെ ഇംപാക്ടുണ്ടാക്കാന്‍ സിമ്രന്‍ജീത്തിനായിരുന്നു. 7.6 ഇക്കോണമി റേറ്റില്‍ ഇവയില്‍ നിന്നും നാലു വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്.

മിച്ചെല്‍ സാന്റ്‌നര്‍

മിച്ചെല്‍ സാന്റ്‌നര്‍

ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നര്‍ കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നു. മികച്ച സ്പിന്നറും വമ്പനടിക്കാരനായ ബാറ്ററുമാണ് സാന്റ്‌നര്‍. ലേലത്തില്‍ 1.9 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ വാങ്ങിയത്. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മാച്ച് വിന്നര്‍മാരില്‍ ഒരാളായ സാന്റനര്‍ക്കു പക്ഷെ സിഎസ്‌കെ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയില്ല. വെറും ആറു മല്‍സസരങ്ങളില്‍ മാത്രമാണ് അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായത്. ഇവയില്‍ നിന്നും നാലു വിക്കറ്റുകളെടുക്കുകയും ചെയ്തു.

ഈ ടീമുകള്‍ക്കു 400 അടിക്കല്‍ 'ഹോബി', ഇന്ത്യയുടെ സ്ഥാനം അറിയാമോ?

ഡെവന്‍ കോണ്‍വേ

ഡെവന്‍ കോണ്‍വേ

ന്യൂസിലാന്‍ഡിന്റെ തന്നെ ഓപ്പണിങ് ബാറ്റര്‍ ഡെവന്‍ കോണ്‍വേയെയും സിഎസ്‌കെ വേണ്ടത്ര പ്രയോജനപ്പെടുത്തിയില്ല. ഫഫ് ഡുപ്ലെസിക്കു പകരം ഓപ്പണിങ് സ്ഥാനത്തേക്കു സിഎസ്‌കെ കൊണ്ടുവന്നയാളാണ് ഇടംകൈയന്‍ ബാറ്റര്‍ കൂടിയായ കോണ്‍വേ. സീസണിന്റെ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ കളിപ്പിച്ച ശേഷം അദ്ദേഹത്തെ ഫ്രാഞ്ചൈസി പുറത്തിരുത്തി. പിന്നീട് അവസാന മല്‍സരങ്ങളിലാണ് ടീമിലേക്കു തിരിച്ചുവിളിച്ചത്.

ഏഴു മല്‍സരങ്ങളില്‍ നിന്നും 252 റണ്‍സാണ് കോണ്‍വേ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 87 റണ്‍സായിരുന്നു. 145 സ്‌ട്രൈക്ക് റേറ്റും 42 ശരാശരിയും താരത്തിനുണ്ടായിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, June 23, 2022, 9:52 [IST]
Other articles published on Jun 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X