Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാണക്കെടിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി ഡല്‍ഹിക്ക്!! ഇത് കുറച്ച് കടന്നുപോയി.....

മൊഹാലി: ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ടീമെന്ന നാണക്കേടിന്റെ റെക്കോര്‍ഡിന് ഉടമകളായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മറ്റൊരു റെക്കോര്‍ഡ് കൂടി കുറിച്ചു. അതും നാണക്കേടിന്റേതാണെന്നു മാത്രം. അതോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് നേടിയത് 10 വിക്കറ്റിന്റെ ഗംഭീര വിജയം. നേരത്തേ തന്നെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷകള്‍ അസ്തമിച്ച ഡല്‍ഹിക്ക് ഈ പരാജയം കൊണ്ടു പ്രത്യേകിച്ചൊരു നഷ്ടവുമുണ്ടായിട്ടില്ല. എന്നാല്‍ പഞ്ചാബാവട്ടെ ജയത്തോടെ നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു.

രണ്ടക്കത്തിന് പുറത്ത്

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 17.1 ഓവറില്‍ കേവലം 67 റണ്‍സിനാണ് പുറത്തായത്. ഐപിഎല്ലില്‍ ആദ്യം ബാറ്റ് ചെയ്ത് ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. മല്‍സരം സ്വന്തം കാണികള്‍ക്കു മുന്നിലായില്ലെന്നത് മാത്രമാണ് ഡല്‍ഹിക്ക് ആശ്വാസമേകിയത്. രണ്ടക്ക സ്‌കോറുമായി ചെറുത്തുനിന്നത് വെറും മൂന്നു പേര്‍. 18 റണ്‍സുമായി കോറി ആന്‍ഡേഴ്‌സന്‍ മുന്നിലെത്തിയപ്പോള്‍ 11 റണ്‍സ് വീതം നേടി കരുണ്‍ നായരും കാഗിസോ റബാദയും ഡല്‍ഹിയുടെ സ്‌കോര്‍ 50 കടത്തി.

എറിഞ്ഞുവീഴ്ത്തി സന്ദീപ്

മൊഹാലിയിലെ വേഗം കുറഞ്ഞ പിച്ചില്‍ സന്ദീപ് ശര്‍മയുടെ കണിശതയാര്‍ന്ന ബൗളിങാണ് ഡല്‍ഹിയെ നാണക്കേടിലേക്കു തള്ളിയിട്ടത്. നാലോവറില്‍ 20 റണ്‍സ് വഴങ്ങി താരം നാലു വിക്കറ്റ് പിഴുതു. സന്ദീപിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. അക്ഷര്‍ പട്ടേലും വരുണ്‍ ആരോണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ഡല്‍ഹിയുടെ തകര്‍ച്ചയ്ക്കു വേഗം കൂട്ടി.

പെട്ടെന്നു തീര്‍ത്ത് ഗുപ്റ്റില്‍

68 റണ്‍സെന്ന വിജയലക്ഷ്യം പഞ്ചാബിന് ഒന്നുമല്ലായിരുന്നു. കേവലം 7.5 ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ പഞ്ചാബ് ആ ലക്ഷ്യത്തിലേക്ക് കുതിച്ചെത്തി. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 27 പന്തില്‍ നിന്നു ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 50 റണ്‍സോടെ പഞ്ചാബിന്റെ ജയം വേഗത്തിലാക്കി.

കേരളത്തിനും നാണക്കേട്

ഡല്‍ഹിയുടെ ഈ തോല്‍വി ടീമിന്റെ ആരാധകര്‍ക്കു മാത്രമല്ല കേരളത്തിനും കൂടി നാണക്കേടാണ്. കാരണം മറുനാടന്‍ മലയാളി കരുണ്‍ നായരുടെ നായകത്വത്തിലാണ് ഡല്‍ഹി ഇത്രയും ദയനീയ പരാജയമേറ്റുവാങ്ങിയത്. ക്യാപ്റ്റന്‍ സഹീര്‍ ഖാന്റെ അഭാവത്തിലാണ് കരുണിന് ആദ്യമായി നായകനാവാന്‍ നറുക്കുവീണത്. ടി ട്വന്റിയില്‍ കരുണ്‍ ക്യാപ്റ്റനായ കന്നി മല്‍സരം കൂടിയായിരുന്നു ഇത്.

ഡല്‍ഹി അവസാനം തന്നെ

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനം വിടാതെ കാത്തുസൂക്ഷിക്കുകയാണ് ഡല്‍ഹി. എട്ടു കളികളില്‍ നിന്നു നാലു പോയിന്റ് മാത്രമേ ഡല്‍ഹിക്കുള്ളൂ. എന്നാല്‍ പഞ്ചാബ് എട്ടു പോയിന്റോടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറി.

Story first published: Monday, May 1, 2017, 8:56 [IST]
Other articles published on May 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+