പൂനെയ്ക്ക് രണ്ടാം ജയം; വിജയം ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരം
ഹൈദരാബാദ്: ഐപിഎല്ലില്‍ പൂനെ റെയ്‌സിങ് പൂനെ സൂപ്പര്‍ജയന്റ്‌സിനു രണ്ടാം ജയം. കൊടും വരള്‍ച്ചയ്ക്കിടെ ആശ്വാസമായെത്തിയ മഴയാണ് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനു ജയം നേടികൊടുത്തത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 34 റണ്‍സിനാണ് പൂനെ വിജയിച്ചത്.
മഴമൂലം കളി അവസാനിക്കുമ്പോള്‍ പൂനെ 11 ഓവറില്‍ മൂന്ന് വിക്കറ്റിന് 94 റണ്‍സ് എടുത്തിരുന്നു. 20 ഒവറില്‍ ഹൈദരാബാദ് എടുത്ത് 118 റണ്‍സിനേക്കാള്‍ 24 റണ്‍സ് മാത്രം അകലെ. 36 പന്തില്‍ പുറത്താകാതെ 46 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തും 21 പന്തില്‍ 30 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയുമാണ് പൂനെയുടെ വിജയെ അനായാസമാക്കിയത്.

ധോണി അഞ്ച് റണ്‍സിലും അജിങ്ക്യ രാഹാനെ പൂജ്യത്തിനും പുറത്തായി. ആദ്യമേ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് റണ്‍ വളര്‍ച്ചയായിരുന്നു. ആദ്യ ഓവറിലിലെ നാലാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ ഹൈദരാബാദിനു ആ ആഘാതത്തില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. ബോളര്‍മാരെ സമര്‍ത്ഥമായി വിനിയോഗിക്കാന്‍ ധോനിക്ക് കഴിഞ്ഞു. തകര്‍ച്ചക്കിടയിലും ശിഖര്‍ ധവാന്‍ 53 പന്തില്‍ 56 റണ്‍സെടുത്ത്് പുറത്താകാതെ നിന്നതോടെ ഹൈദരാബാദിന്റെ സ്‌കോര്‍ എട്ടു വിക്കറ്റിന് 118 റണ്‍സിലെത്തി.
ബൗളിങ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടിനു 118 ഒതുക്കിയ റെയ്‌സിങ് പൂനെ 11 ഓവറില്‍ മൂന്ന് വിക്കറ്റിനു 94 റണ്‍സെടുത്ത് നില്‍ക്കെ മഴ പെയ്യുകയായിരുന്നു. ഇതോടെയാണ് ഡിഎല്‍എസിലൂടെ വിജയിയെ തീരുമാനിച്ചത്. നേരത്തെ മഴതടസ്സപെടുത്തി വൈകി തുടങ്ങിയ പോരാട്ടത്തില്‍ ടോസ് നേടിയ പൂനെ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications