Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍- പിഎസ്എല്‍ നായകന്മാരുടെ ശമ്പളം: വലിയ വ്യത്യാസം, കണക്കുകള്‍ നിങ്ങളെ ഞെട്ടിക്കും

ദുബായ്: ലോക ക്രിക്കറ്റിലെ മികച്ച ടി20 ക്രിക്കറ്റ് ലീഗുകളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗും പാകിസ്താന്‍ സൂപ്പര്‍ ലീഗും. പണക്കിലുക്കം പരിശോധിക്കുമ്പോള്‍ ഐപിഎല്ലിനോളം പോന്ന മറ്റൊരു ക്രിക്കറ്റ് ലീഗുമില്ല. വലിയ പ്രതിഫലമാണ് ഓരോ സീസണിലും താരങ്ങള്‍ക്ക് ലഭിക്കുന്നത്. ആരാധക പിന്തുണയിലും പ്രതിഫലത്തിലും പാകിസ്താന്‍ സൂപ്പര്‍ ലീഗിനെക്കാള്‍ ഏറെ മുന്നിലാണ് ഐപിഎല്‍. പല പ്രമുഖ താരങ്ങളും പിഎസ്എല്ലില്‍ കളിക്കുന്നില്ല. എന്നാല്‍ പാകിസ്താന്‍ താരങ്ങളൊഴികെ മറ്റ് രാജ്യങ്ങളിലെ ഒട്ടുമിക്ക താരങ്ങളും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. വലിയ ലാഭം ബിസിസിഐക്ക് ഐപിഎല്ലിലൂടെ ലഭിക്കാറുണ്ട്. അത് താരങ്ങളുടെ ശമ്പളത്തിലും പ്രതിഫലിക്കുന്നുണ്ട്. ഐപിഎല്ലിലെയും പിഎസ്എല്ലിലെയും പ്രധാന നായകന്മാരുടെ ശമ്പളം തമ്മിലുള്ള താരതമ്യ കണക്കുകള്‍ ചുവടെ.

വിരാട് കോലി-ഷദാബ് ഖാന്‍

വിരാട് കോലി-ഷദാബ് ഖാന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ വിരാട് കോലി ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ നായകനാണ്. ഒരു സീസണില്‍ കോലിക്ക് പ്രതിഫലമായി ലഭിക്കുന്നത് 17 കോടി രൂപയാണ്. ഐപിഎല്ലില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളും കോലിയാണ്. 2020ലെയടക്കം ഇത് ഏഴാം സീസണിലാണ് കോലി ആര്‍സിബിയുടെ നായകനാവുന്നത്. 2016ല്‍ ടീമിനെ ഫൈനലില്‍ എത്തിച്ചതാണ് കോലിയുടെ മികച്ച നേട്ടം. അതേ സമയം പിഎസ്എല്ലില്‍ ഇസ്ലാമാബാദ് യുണൈറ്റഡ് നായകനായ ഷദാബ് ഖാന് ലഭിക്കുന്നത് സീസണില്‍ 1 കോടി രൂപ മാത്രമാണ്. അവസാന സീസണിലാണ് സ്പിന്നറായ ഷദാബ് ഖാന്‍ ടീമിന്റെ നായകനാവുന്നത്. 2020 സീസണിലെ അവസാന സ്ഥാനക്കാരാണ് ഇസ്ലാമാബാദ് യുണൈറ്റഡ്.

എംഎസ് ധോണി-സര്‍ഫറാസ് ഖാന്‍

എംഎസ് ധോണി-സര്‍ഫറാസ് ഖാന്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനാണ് എം എസ് ധോണി. മൂന്ന് തവണ സിഎസ്‌കെയെ കിരീടത്തിലെത്തിച്ച ധോണിയുടെ ഒരു സീസണിലെ പ്രതിഫലം 15 കോടിയാണ്. പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയാണ്. ഈ അടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ധോണി കളി തുടരുന്നുണ്ട്. പിഎസ്എല്ലില്‍ ക്യൂട്ട ഗ്ലാഡിയേറ്റേഴ്‌സിന്റെ നായകനാണ് മുന്‍ പാകിസ്താന്‍ നായകന്‍ കൂടിയാണ് സര്‍ഫറാസ് അഹ്മദ്. ഒരു കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. 2019ല്‍ പിഎസ്എല്‍ കിരീടം ക്യൂട്ട ഗ്ലാഡിയേഴ്‌സിനായിരുന്നു.

രോഹിത് ശര്‍മ-വഹാബ് റിയാസ്

രോഹിത് ശര്‍മ-വഹാബ് റിയാസ്

മുംബൈ ഇന്ത്യന്‍സിനെ നാല് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച നായകനാണ് രോഹിത് ശര്‍മ. 2013ല്‍ രോഹിത് നായകസ്ഥാനത്ത് എത്തിയ ശേഷമാണ് മുംബൈ കിരീടം നേടിത്തുടങ്ങിയത്. 15 കോടിയാണ് രോഹിതിന്റെ ഐപിഎല്ലിലെ പ്രതിഫലം. അതേ സമയം പിഎസ്എല്ലില്‍ പെഷ്വാവാര്‍ സാല്‍മിയുടെ നായകന്‍ പാകിസ്താന്‍ പേസര്‍ വഹാബ് റിയാസാണ്. 2020 സീസണില്‍ അഞ്ച് മത്സരത്തില്‍ ടീമിനെ നയിച്ച വഹാബ് രണ്ട് ജയമാണ് നേടിക്കൊടുത്തത്. 1 കോടി രൂപയാണ് വഹാബിന്റെ പ്രതിഫലം.

ഡേവിഡ് വാര്‍ണര്‍-ഇമാദ് വാസിം

ഡേവിഡ് വാര്‍ണര്‍-ഇമാദ് വാസിം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനാണ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. 2016ല്‍ ഹൈദരാബാദിനെ കിരീടം ചൂടിച്ച വാര്‍ണര്‍ പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ വിലക്കിന്റെ ശേഷം ഈ സീസണിലാണ് നായകസ്ഥാനത്ത് തിരിച്ചെത്തിയത്. 12 കോടിയാണ് വാര്‍ണറുടെ പ്രതിഫലം. മറുവശത്ത് പിഎസ്എല്ലില്‍ കറാച്ചി കിങ്‌സ് നായകനായ ഇമാദ് വാസിമിന് ലഭിക്കുന്നത് വെറും 50 ലക്ഷം രൂപ മാത്രമാണ്. 2020 സീസണില്‍ രണ്ടാം സ്ഥാനക്കാരാണ് കറാച്ചി കിങ്‌സ്

കെ എല്‍ രാഹുല്‍-ഡാരന്‍ സമി

കെ എല്‍ രാഹുല്‍-ഡാരന്‍ സമി

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായി ഇത്തവണ നിയോഗിക്കപ്പെട്ട കെഎല്‍ രാഹുലിന്റെ പ്രതിഫലം 11 കോടിയാണ്. അവസാന രണ്ട് സീസണുകളിലും ബാറ്റുകൊണ്ട് ഗംഭീര പ്രകടനം പുറത്തെടുക്കാനും രാഹുലിന് സാധിച്ചിരുന്നു. ഇത്തവണത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറില്‍ പഞ്ചാബ് പരാജയപ്പെട്ടിരുന്നു. അതേ സമയം പിഎസ്എല്ലില്‍ സെന്റ് ലൂസിയയുടെ നായകനാണ് ഡാരന്‍ സമി. വെസ്റ്റ് ഇന്‍ഡീസിന് രണ്ട് ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകനായ അദ്ദേഹത്തിന് പിഎസ്എല്ലില്‍ ലഭിക്കുന്നത് 40 ലക്ഷം രൂപ മാത്രമാണ്.

Story first published: Wednesday, September 23, 2020, 10:29 [IST]
Other articles published on Sep 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+