Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ കാശുമാത്രം ലക്ഷ്യമാക്കിയെത്തുന്ന കളിക്കാര്‍ക്കെതിരെ കോലി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, കോടികള്‍ പൊടിക്കുന്ന കുട്ടിക്രിക്കറ്റ് മാമാങ്കമാണ്. ഒരിക്കല്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടംനേടണം എന്ന് സ്വപ്‌നം കണ്ട യുവാക്കള്‍ ഇന്ന് ഐപിഎല്‍ ടീമുകളില്‍ ഇടംപിടിക്കണമെന്ന് കൊതിക്കുന്നു. ടി20 ടൂര്‍ണമെന്റ് നല്‍കുന്ന കോടികളുടെ പണക്കിലുക്കവും, പ്രശസ്തിയുമാണ് യുവതാരങ്ങളെ കൊതിപ്പിക്കുന്നത്. എന്നാല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന് വിലയിരുത്തപ്പെടുന്ന വിരാട് കോലിക്ക് ഇക്കാര്യത്തില്‍ മറിച്ചൊരു ഉപദേശമാണ് നല്‍കാനുള്ളത്.

ടി20 ക്രിക്കറ്റ് നടമാടുമ്പോഴും ശുദ്ധമായ ക്രിക്കറ്റ് മികവുകള്‍ തെളിയിച്ചെടുക്കാന്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടതെന്ന് വിരാട് ഓര്‍മ്മിപ്പിക്കുന്നു. 'സാമ്പത്തിക ഭദ്രതയാണ് ഐപിഎല്‍ നല്‍കുന്ന ഒരു കാര്യം. പക്ഷെ അതിനായി സ്വന്തം കഴിവുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കേണ്ടതില്ല. സ്വന്തം കഴിവിനോട് വിശ്വാസ്യത പുലര്‍ത്തുകയാണ് വേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ ആയുസ്സ് കുറഞ്ഞ് പോകും', വിരാട് വ്യക്തമാക്കി.

viratkohli

കളിയോടുള്ള ആത്മാര്‍ത്ഥതയോടെ ആകണം കളിക്കേണ്ടത്. നാല് ഓവറിനായി ഒരുങ്ങി കാശുണ്ടാക്കാം എന്ന് പറയാന്‍ കഴിയില്ല. അതൊരിക്കലും ശരിയായ രീതിയുമല്ല. ശരിയായ കാര്യങ്ങള്‍ക്കായി പരിശ്രമിക്കുക ബാക്കിയെല്ലാം താനെ ശരിയാകും. അത് പതിയെ സംഭവിക്കുമോ, മറിച്ച് നടക്കുമോയെന്നും പറയാന്‍ കഴിയില്ല. എന്നാല്‍ കുറുക്കുവഴി ഉപയോഗിച്ച് കാര്യങ്ങള്‍ എളുപ്പം നടത്താന്‍ ശ്രമിക്കുന്നവര്‍ അപ്രത്യക്ഷരായി പോകും, ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

പണം നോക്കിയല്ല, ആത്മാര്‍ത്ഥമായി കഠിനാധ്വാനം ചെയ്യുക മാത്രമാണ് ആളുകള്‍ ചെയ്യേണ്ടതെന്നും റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റ് കളിക്കാനിറങ്ങുന്ന യുവത്വം ഐപിഎല്‍ ലക്ഷ്യമാക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിരാട് കോലിയുടെ ഈ ഓര്‍മ്മപ്പെടുത്തല്‍.

Story first published: Friday, April 20, 2018, 8:20 [IST]
Other articles published on Apr 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+