വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ 'പവര്‍ പ്ലേയര്‍' അവതരിപ്പിക്കാന്‍ ബിസിസിഐ — ഞൊടിയിടയില്‍ കളി മാറും

BCCI planning to introduce ‘Power Player’ in IPL 2020 | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ് ബിസിസിഐ. അടുത്ത സീസണില്‍ 'പവര്‍ പ്ലേയര്‍' ആശയം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നടപ്പിലാക്കും. വിക്കറ്റുകള്‍ വീഴുമ്പോഴും ഓവറുകള്‍ അവസാനിക്കുമ്പോഴും ടീമുകള്‍ക്ക് ഗ്രൗണ്ടില്‍ പകരക്കാരനെ ഇറക്കാമെന്നതാണ് പവര്‍ പ്ലേയര്‍ വ്യവസ്ഥ. പുതിയ ആശയത്തിന് ബിസിസിഐയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. ചൊവാഴ്ച്ച ബിസിസിഐ ആസ്ഥാനത്ത് ചേരുന്ന ഐപിഎല്‍ ഭരണ സമിതി യോഗത്തില്‍ 'പവര്‍ പ്ലേയര്‍' സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കും.

പവർ പ്ലേയർ

ക്രിക്കറ്റില്‍ പ്ലേയിങ് ഇലവനെന്ന പരമ്പരാഗത വ്യവസ്ഥയെ പരിഷ്‌കരിക്കുകയാണ് പവര്‍ പ്ലേയറിന്റെ ലക്ഷ്യം.നിലവില്‍ മത്സരത്തിന് തൊട്ടുമുന്‍പ് പങ്കെടുക്കുന്ന 11 താരങ്ങളുടെ പട്ടിക (പ്ലേയിങ് ഇലവന്‍) ടീമുകള്‍ പുറത്തുവിടണമെന്ന് ചട്ടമുണ്ട്. പ്ലേയിങ് ഇലവനിലെ താരങ്ങള്‍ക്ക് മാത്രമാണ് കളിക്കാന്‍ അനുവാദവും. എന്നാല്‍ പവര്‍ പ്ലേയര്‍ വ്യവസ്ഥ നടപ്പിലായാല്‍ ടീമുകള്‍ക്ക് പ്ലേയിങ് ഇലവനെ പ്രഖ്യാപിക്കേണ്ടതില്ല. പകരം 15 അംഗ സ്‌ക്വാഡിന്റെ വിവരങ്ങള്‍ പുറത്തുവിടാം.

മത്സരഗതി മാറും

ഓരോ തവണ വിക്കറ്റുകള്‍ വീഴുമ്പോഴും ഓവറുകള്‍ പൂര്‍ത്തിയാവുമ്പോഴും 15 അംഗ പട്ടികയില്‍ നിന്നും പകരക്കാരെ ഇറക്കാന്‍ ടീമുകള്‍ക്ക് കഴിയും. പുതിയ പവര്‍ പ്ലേയര്‍ രീതി ഐപിഎല്ലില്‍ കൊണ്ടുവരുന്നതിന് മുന്‍പ് നടക്കാനിരിക്കുന്ന മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ പരീക്ഷിക്കാനാണ് ബിസിസിഐയുടെ തീരുമാനം.

പവര്‍ പ്ലേയര്‍ സംവിധാനം മത്സരഗതിയെ പ്രവചനാതീതമാക്കും. ട്വന്റി-20 മത്സരങ്ങളുടെ ചടുലത വര്‍ധിപ്പിക്കാന്‍ പവര്‍ പ്ലേയറിന് കഴിയുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലയിരുത്തല്‍.

പവര്‍ പ്ലേയര്‍ രീതി

പവര്‍ പ്ലേയര്‍ രീതി

ഇവിടെ ഒരു ഉദ്ദാഹരണം പറയാം. ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ ആറ് പന്തില്‍ 20 റണ്‍സ് വേണമെന്ന് കരുതുക. ഡഗ്ഗ് ഔട്ടില്‍ ആന്‍ഡ്രെ റസ്സലുണ്ട്. പക്ഷെ ആദ്യ ഇന്നിങ്‌സില്‍ റസ്സലിനെ കൂട്ടാതെയാണ് കൊല്‍ക്കത്ത കളിച്ചത്. എന്നാല്‍ പവര്‍ പ്ലേയര്‍ വ്യവസ്ഥ പ്രകാരം ഇതു പ്രശ്‌നമല്ല; അവസാന ഓവര്‍ ബാറ്റു ചെയ്യാന്‍ കൊല്‍ക്കത്ത നായകന് റസ്സലിനെ വിളിക്കാം.

ഡിആര്‍എസില്‍ കൈപ്പിഴച്ച് ഇന്ത്യ, തോല്‍വി ചോദിച്ചു വാങ്ങിയത്?

ഞൊടിയിടയിൽ ഫലം മാറും

സമാനമായി അവസാന ഓവറില്‍ ജയിക്കാന്‍ മുംബൈയ്ക്ക് ആറു റണ്‍സ് പ്രതിരോധിക്കണമെന്ന് കരുതുക. പ്ലേയിങ് ഇലവനിലില്ലെങ്കിലും ഡഗ്ഗ് ഔട്ടില്‍ നിന്നും ജസ്പ്രീത് ബൂംറയെ പകരക്കാരനാക്കി ഇറക്കാന്‍ മുംബൈ നായകന് കഴിയും. ചുരുക്കത്തില്‍ ഞൊടിയിടയില്‍ മത്സരഫലം മാറ്റി മറിക്കാന്‍ ടീമുകള്‍ക്ക് അവസരം നല്‍കുന്നതാണ് പവര്‍ പ്ലേയര്‍ വ്യവസ്ഥ.

Story first published: Monday, November 4, 2019, 16:36 [IST]
Other articles published on Nov 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X