വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: 'ഇവരെ ഇത്രയും ചെറിയ തുകയ്ക്ക് ലഭിച്ചത് ലോട്ടറി', ലാഭക്കച്ചവടമായ താരങ്ങളുടെ പ്ലേയിങ് 11 ഇതാ

ഐപിഎല്‍ 15ാം സീസണിന്റെ മെഗാ താരലേലം അടുത്തമാസം നടക്കാന്‍ പോവുകയാണ്. പുതിയ രണ്ട് ടീമുകളെക്കൂടി ഐപിഎല്ലിലേക്ക് ഉള്‍ക്കൊള്ളിച്ചതോടെ 10 ടീമുകളുടെ പോരാട്ടമായി ടൂര്‍ണമെന്റ് മാറിയിരിക്കുകയാണ്. മത്സരങ്ങളുടെ എണ്ണവും ഉയര്‍ന്നത് ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്. പല സൂപ്പര്‍ താരങ്ങളും ഇത്തവണ കൂടുമാറാന്‍ തയ്യാറെടുക്കുന്നതിനാല്‍ വലിയൊരു ലേലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഐപിഎല്ലിന്റെ ലേല ചരിത്രത്തില്‍ ടീമുകള്‍ക്ക് ലാഭകരമായ ചില കച്ചവടങ്ങള്‍ നടന്നിട്ടുണ്ട്. സൂപ്പര്‍ താരങ്ങളായിരുന്നിട്ടും പ്രതീക്ഷിച്ചപോലെ ആവിശ്യക്കാരില്ലാതെ ചെറിയ തുകയ്ക്ക് ലഭിക്കുകയും ടീമിനായി മികച്ച പ്രകടനം നടത്തുകയും ചെയ്ത ചിലര്‍. ഐപിഎല്ലിലെ വന്‍ ലാഭക്കച്ചവടമായി മാറിയ താരങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മികച്ച പ്ലേയിങ് 11 ഇതാ.

 സൗത്താഫ്രിക്കന്‍ പര്യടനം- ഹാര്‍ദിക്കിനെ വീണ്ടും തഴഞ്ഞേക്കും, ടീമിലെത്താന്‍ ഒരു വഴി മാത്രം സൗത്താഫ്രിക്കന്‍ പര്യടനം- ഹാര്‍ദിക്കിനെ വീണ്ടും തഴഞ്ഞേക്കും, ടീമിലെത്താന്‍ ഒരു വഴി മാത്രം

ബ്രണ്ടന്‍ മക്കല്ലം,റുതുരാജ് ഗെയ്ക്‌വാദ്

ബ്രണ്ടന്‍ മക്കല്ലം,റുതുരാജ് ഗെയ്ക്‌വാദ്

മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റനും നിലവിലെ കെകെആര്‍ പരിശീലകനുമായ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ടി20യിലെ മികവിനെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാവാന്‍ ഇടയില്ല. ഏത് ബൗളറെയും കടന്നാക്രമിക്കുന്ന മക്കല്ലം പ്രഥമ ടി20 മത്സരത്തില്‍ തന്നെ കെകെആറിനായി പുറത്താവാതെ 158 അടിച്ച താരമാണ്. 2014ല്‍ മക്കല്ലത്തെ സിഎസ്‌കെയ്ക്ക് ലഭിച്ചത് വലിയ ലാഭത്തിലാണ്. വെറും 3.25 കോടിക്കാണ് മക്കല്ലത്തെ സിഎസ്‌കെയ്ക്ക് ലഭിച്ചത്. താരത്തിന്റെ ബാറ്റിങ് കണക്കുകള്‍ നോക്കുമ്പോള്‍ ഇത് ചെറിയ തുക തന്നെയായിരുന്നു.

Also Read: IND vs NZ T20: കോലിയെ മറികടക്കാന്‍ രോഹിത്, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളും നാഴികക്കല്ലുകളുമിതാ

2

2019ല്‍ സിഎസ്‌കെ റുതുരാജ് ഗെയ്ക് വാദിനെ സ്വന്തമാക്കിയതും വന്‍ ലാഭത്തിലാണ്. 2020 സീസണില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ അവസാന സീസണില്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പാണ് നേടിയത്. 2019ല്‍ വെറും 20 ലക്ഷം രൂപക്കാണ് അദ്ദേഹത്തെ സിഎസ്‌കെ സ്വന്തമാക്കിയത്. ഇത്തവണ താരത്തെ നിലനിര്‍ത്തുമ്പോള്‍ കോടികള്‍ തന്നെ ലഭിക്കുമെന്നുറപ്പ്. സിഎസ്‌കെയെ സംബന്ധിച്ച് റുതുരാജ് ലോട്ടറിയാണ്.

Also Read: IND vs NZ T20: ജഴ്‌സിയില്‍ ഇന്‍സലേഷന്‍ ടേപ്പ് ഒട്ടിച്ച് റിഷഭ് പന്ത്, മറ്റാരും ഇത് ചെയ്തില്ല, കാരണമറിയാം

 ക്രിസ് ഗെയ്ല്‍,മനീഷ് പാണ്ഡെ,രാഹുല്‍ ത്രിപാഠി

ക്രിസ് ഗെയ്ല്‍,മനീഷ് പാണ്ഡെ,രാഹുല്‍ ത്രിപാഠി

ടി20 ഫോര്‍മാറ്റില്‍ ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ് റെക്കോഡുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റിലെ ഇതിഹാസമായ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ്. 2011ല്‍ ആരും വാങ്ങാനില്ലാതിരുന്ന ക്രിസ് ഗെയ്‌ലിനെ 2.97 കോടിക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. താരത്തിന്റെ മികവ് പരിഗണിക്കുമ്പോള്‍ ഇത് വളരെ കുറവ് തുകയാണ്. ഈ സീസണില്‍ 608 റണ്‍സാണ് ഗെയ്ല്‍ നേടിയത്. അടുത്ത സീസണില്‍ 733 റണ്‍സാണ് ഗെയ്ല്‍ സ്വന്തമാക്കിയത്. ആര്‍സിബിയെ സംബന്ധിച്ച് ഗെയ്‌ലിനെ ഇത്രയും ചെറിയ തുകയ്ക്ക് ലഭിച്ചത് വന്‍ ലാഭം തന്നെയാണ്.

Also Read: IPL: 'അനില്‍ കുംബ്ലെ മുതല്‍ എബിഡിവരെ', ആര്‍സിബിയിലൂടെ വിരമിച്ച അഞ്ച് സൂപ്പര്‍ താരങ്ങളിതാ

4

മനീഷ് പാണ്ഡെയെ 2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയതും വന്‍ ലാഭത്തിലാണ്. വെറും 1.7 കോടിക്കാണ് മനീഷിനെ കെകെആര്‍ സ്വന്തമാക്കിയത്. ഫൈനലില്‍ 50 പന്തില്‍ 94 റണ്‍സുമായി കെകെആറിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കാണ് മനീഷ് വഹിച്ചത്.

Also Read: 'ഇന്ത്യയില്‍ അവനെപ്പോലുള്ള പേസര്‍മാര്‍ കുറവ്', ഇന്ത്യയുടെ ഭാവി താരം, യുവതാരത്തെ പ്രശംസിച്ച് ബട്ട്

5

2017ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാഹുല്‍ ത്രിപാഠിയെ സ്വന്തമാക്കിയത് വെറും 10 ലക്ഷം രൂപക്കാണ്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങുന്ന രാഹുല്‍ കെകെആറിനായി ഗംഭീര പ്രകടനമാണ് ഇക്കാലയളവില്‍ നടത്തിയത്. അവസാന സീസണില്‍ കെകെആര്‍ ഫൈനല്‍ കളിച്ചപ്പോഴും ത്രിപാഠിയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.

Also Read: വിരാട് കോലിക്ക് കീഴില്‍ ടി20 അരങ്ങേറ്റം, എന്നാല്‍ 'പച്ചപിടിച്ചില്ല', നിരാശപ്പെടുത്തിയ അഞ്ച് താരങ്ങളിവര്‍

ആന്‍ഡ്രേ റസല്‍,ഡ്വെയ്ന്‍ ബ്രാവോ,ഹര്‍ദിക് പാണ്ഡ്യ

ആന്‍ഡ്രേ റസല്‍,ഡ്വെയ്ന്‍ ബ്രാവോ,ഹര്‍ദിക് പാണ്ഡ്യ

വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ആന്‍ഡ്രേ റസല്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള റസല്‍ വലിയ മൂല്യമുള്ള താരമാണ്. 2015 സീസണിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റസലിനെ സ്വന്തമാക്കിയത് വെറും 60 ലക്ഷം രൂപക്കാണ്. 2015 സീസണില്‍ 326 റണ്‍സും 14 വിക്കറ്റാണ് റസല്‍ നേടിയത്. 192.89 സ്‌ട്രൈക്കറേറ്റിലായിരുന്നു റസലിന്റെ പ്രകടനം. അടുത്ത സീസണിലും കെകെആര്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരമാണ് റസല്‍.

Also Read: IPL 2022: ലേലത്തില്‍ രാഹുല്‍ ചരിത്രം സൃഷ്ടിക്കും, 20 കോടിക്ക് മുകളില്‍ നേടും, പ്രവചിച്ച് ആകാശ് ചോപ്ര

7

വെസ്റ്റ് ഇന്‍ഡീസിന്റെ മറ്റൊരു സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഡ്വെയ്ന്‍ ബ്രാവോ. 2011ല്‍ ബ്രാവോയെ സിഎസ്‌കെ സ്വന്തമാക്കിയത് വെറും 1.4 കോടിക്കാണ്. നിര്‍ണ്ണായ ഘട്ടത്തില്‍ ബാറ്റുകൊണ്ട് തിളങ്ങുന്ന ബ്രാവോ ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് തടഞ്ഞ് വിക്കറ്റ് നേടാന്‍ മിടുക്കനാണ്. എംഎസ് ധോണിയുടെ വിശ്വസ്തനായ താരങ്ങളിലൊരാളാണ് ബ്രാവോ. അവസാന സീസണിലും സിഎസ്‌കെയ്‌ക്കൊപ്പം നിര്‍ണ്ണായക പ്രകടനം നടത്താന്‍ അദ്ദേഹത്തിനായി.

Also Read: IND vs NZ T20: 'രോഹിത് ക്യാപ്റ്റനായി എല്ലാം ശരിയായി', രണ്ടാം ടി20യിലെ മൂന്ന് നിര്‍ണ്ണായക കാര്യങ്ങളിതാ

8

മുംബൈ ഇന്ത്യന്‍സ് വളര്‍ത്തിക്കൊണ്ടുവന്ന ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. 2015ല്‍ മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയത് വെറും 10 ലക്ഷം രൂപക്കാണ്. അന്ന് ആരും ഹര്‍ദിക്കില്‍ നിന്ന് ഇത്രയും വലിയ പ്രകടനം പ്രതീക്ഷിച്ചുരുന്നില്ല. ചുരുങ്ങിയ കാലംകൊണ്ട് ആധുനിക കാലഘട്ടത്തിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായി മാറാന്‍ ഹര്‍ദിക്കിനായി. വമ്പനടിക്കാരനെന്ന നിലയിലും മീഡിയം പേസറെന്ന നിലയിലും വലിയ താരമൂല്യം ഹര്‍ദിക്കിനുണ്ട്.

Also Read: IND vs NZ T20: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ആശ്വാസ ജയം തേടി കിവീസ്, മത്സരം കൊല്‍ക്കത്തയില്‍

ദീപക് ചഹാര്‍,അമിത് മിശ്ര,ജസ്പ്രീത് ബുംറ

ദീപക് ചഹാര്‍,അമിത് മിശ്ര,ജസ്പ്രീത് ബുംറ

സ്വിങ് പേസറായ ദീപക് ചഹാര്‍ 2018 മുതല്‍ സിഎസ്‌കെ നിരയിലെ നിര്‍ണ്ണായക ബൗളറാണ്. ന്യൂബോളില്‍ ദീപക് ചഹാറിന് മികച്ച സ്വിങ് കണ്ടെത്താനാവും. അതിനാല്‍ത്തന്നെ തുടക്കത്തിലേ വിക്കറ്റ് വീഴ്ത്താനും ദീപക്കിന് സാധിക്കുന്നുണ്ട്. 2018ല്‍ വെറും 80 ലക്ഷം രൂപക്കാണ് ദീപക്കിനെ സിഎസ്‌കെ ടീമിലെത്തിച്ചത്. താരത്തിന്റെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ സിഎസ്‌കെയെ സംബന്ധിച്ച് വലിയ ലാഭമുണ്ടാക്കിയ താരമാണ് ദീപക്.

Also Read: IND vs NZ T20: 'ഡിവില്ലിയേഴ്‌സിന്റെ ഉപദേശമാണ് കരിയര്‍ മാറ്റി മറിച്ചത്'- ഹര്‍ഷല്‍ പട്ടേല്‍

12

ഇന്ത്യയുടെ സീനിയര്‍ സ്പിന്നറാണ് അമിത് മിശ്ര. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള അമിത്തിനെ വേണ്ടവിധത്തില്‍ ടീമുകള്‍ ഉപയോഗിക്കുന്നില്ലെന്ന് തന്നെ പറയാം. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് അമിത് മിശ്രയുള്ളത്. 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് അദ്ദേഹത്തെ സ്വന്തമാക്കിയത് 1.35 കോടിക്കാണ്. ആ സീസണില്‍ 19 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ടീമിനെ സംബന്ധിച്ച് വലിയ ലാഭക്കച്ചവടമായിരുന്നു ഇത്.

Also Read: IND vs NZ T20: റെക്കോഡുകള്‍ വാരിക്കൂട്ടി ഹിറ്റ്മാന്‍, കെ എല്‍ രാഹുലിനും നേട്ടം, എല്ലാം അറിയാം

13

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ജസ്പ്രീത് ബുംറ. മുംബൈ ഇന്ത്യന്‍സ് കണ്ടെത്തി വളര്‍ത്തിയ പ്രതിഭയാണ് ബുംറ. 2014ല്‍ വെറും 1.2 കോടിക്കാണ് ബുംറയെ മുംബൈ സ്വന്തമാക്കിയത്. ഇന്ന് ഏറ്റവും മികച്ച ടി20 ബൗളര്‍മാരിലൊരാളാണ് ബുംറ.

Story first published: Sunday, November 21, 2021, 18:15 [IST]
Other articles published on Nov 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X