വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പുതിയ സീസണില്‍ ആരൊക്കെ തുടരും, ആരൊക്കെ പോവും? ട്രാന്‍സ്ഫര്‍ സാധ്യതകള്‍ ഇങ്ങനെ...

നവംബര്‍ 15നാണ് ബിസിസിഐ നല്‍കിയ സമയപരിധി

By Manu
IPLലെ ചില കൈമാറ്റങ്ങള്‍ ഇങ്ങനെയാകും | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി ഫ്രാഞ്ചൈസികള്‍ വീണ്ടും സജീവമാവുന്നു. ഐപിഎല്ലിലെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിപണിക്കു ഈ വര്‍ഷമാണ് ബിസിസിഐ തുടക്കമിട്ടത്. ഫ്രാഞ്ചൈസികള്‍ക്കു നിലവിലുള്ള താരങ്ങളെ നിലനിര്‍ത്തണോയെന്നും പുതിയ കളിക്കാരെ വാങ്ങണോയെന്നും ഇക്കാലയളവില്‍ തീരുമാനമെടുക്കാം. നിലനിര്‍ത്തുന്ന കളിക്കാരുടെയും ഒഴിവാക്കുന്ന കളിക്കാരുടെയും ലിസ്റ്റ് ബിസിസിഐക്ക് ഫ്രാഞ്ചൈസികള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 15 ആണ്.

കോലി മനുഷ്യനല്ല, ചില സമയങ്ങളില്‍ മറ്റെന്തോ? ഇന്ത്യന്‍ ക്യാപ്റ്റനെക്കുറിച്ച് തമീം ഇഖ്ബാല്‍ പറഞ്ഞത്...കോലി മനുഷ്യനല്ല, ചില സമയങ്ങളില്‍ മറ്റെന്തോ? ഇന്ത്യന്‍ ക്യാപ്റ്റനെക്കുറിച്ച് തമീം ഇഖ്ബാല്‍ പറഞ്ഞത്...

ഇവര്‍ക്ക് ലോകകപ്പ് അരങ്ങേറ്റം... ഇന്ത്യയുടെ ഫൈവ് മെന്‍ ആര്‍മി, ആരൊക്കെ കളിക്കും? ഇവര്‍ക്ക് ലോകകപ്പ് അരങ്ങേറ്റം... ഇന്ത്യയുടെ ഫൈവ് മെന്‍ ആര്‍മി, ആരൊക്കെ കളിക്കും?

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കാണ് ഈ ട്രാന്‍സ്ഫര്‍ വിപണിയില്‍ വില്‍ക്കപ്പെട്ട ആദ്യ താരം. ആര്‍സിബിയില്‍ നിന്നും മുംബൈ ഇന്ത്യന്‍സാണ് ഡികോക്കിനെ വാങ്ങുന്നത്. ഇത്തവണത്തെ ട്രാന്‍സ്ഫര്‍ സീസണില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ചില കൈമാറ്റങ്ങള്‍ ഏതൊക്കെ ആയിരിക്കുമെന്നു നോക്കാം.

മനോജ് തിവാരി

മനോജ് തിവാരി

ഐപിഎല്ലില്‍ ഏറെ അനുഭവസമ്പത്തുള്ള താരങ്ങളിലൊരാളാണ് ബംഗാള്‍ ബാറ്റ്‌സ്മാനായ മനോജ് തിവാരി. മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍ കൂടിയായ തിവാരി കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്നു. ഒരു കോടി രൂപയ്ക്കാണ് പഞ്ചാബ് താരത്തെ ടീമിലെത്തിച്ചത്.
എന്നാല്‍ അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ തിവാരിക്കു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഐപിഎല്ലില്‍ 98 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരം 1695 റണ്‍സ് നേടിയിട്ടുണ്ട്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തിവാരിയെ വാങ്ങിയേക്കുമെന്നാണ് സൂചന. മികച്ചൊരു മധ്യനിര ബാറ്റ്‌സ്മാന്‍ ഇല്ലാത്ത ആര്‍സിബി ഈ സ്ഥാനത്തേക്കു കണ്ടു വച്ചിരിക്കുന്നത് തിവാരിയെപ്പോലൊരു കളിക്കാരനെയാണ്.

ആദിത്യ താരെ

ആദിത്യ താരെ

മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ആദിത്യ താരെയെ ടീമിലേക്കു കൊണ്ടുവരാനായിരിക്കും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ശ്രമം. കഴിഞ്ഞ സീസണില്‍ ഒരു അംഗീകൃത വിക്കറ്റ് കീപ്പര്‍ പോലും ഇല്ലാതിരുന്ന പഞ്ചാബിന്റെ വിക്കറ്റ് കാത്തത് ലോകേഷ് രാഹുലായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള താരെ ടീമിലെത്തിയാല്‍ അത് തങ്ങളുടെ ബാറ്റിങ് കൂടുതല്‍ ശക്തമാക്കുമെന്ന കണക്കുകൂട്ടലിലാണ് പഞ്ചാബ്.
അടുത്ത സീസണില്‍ താരെ പഞ്ചാബിന്റെ വിക്കറ്റ് കാത്താല്‍ രാഹുല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി കളിക്കും.

കാര്‍ലോസ് ബ്രാത്‌വെയ്റ്റ്

കാര്‍ലോസ് ബ്രാത്‌വെയ്റ്റ്

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ക്രിസ് മോറിസിന്റെയും ഡാന്‍ ക്രിസ്റ്റിയന്റെയും മോശം പ്രകടനം ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു തിരിച്ചടിയായിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ത്തു കളിച്ചെങ്കിലും മധ്യനിരയ്ക്ക് ഫോമിലെത്താന്‍ കഴിഞ്ഞില്ല. ഇത് ഡല്‍ഹിയുടെ റണ്‍റേറ്റിനെ ബാധിക്കുകയും ചെയ്തു.
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തിയ വിന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്‌വെയ്റ്റിനെ ടീമിലേക്കു കൊണ്ടു വരാനായിരിക്കും ഇനി ഡല്‍ഹിയുടെ നീക്കം. താരത്തിന് കഴിഞ്ഞ സീസണില്‍ കുറച്ച് മല്‍സരങ്ങളില്‍ മാത്രമേ അവസരം ലഭിച്ചിരുന്നുള്ളൂ.
കരിയറില്‍ 128 ടി20 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ബ്രാത്‌വെയ്റ്റ് 150 സ്‌ട്രൈക്ക്‌റേറ്റില്‍ 1282 റണ്‍സ് നേടിയിട്ടുണ്ട്.

മുരളി വിജയ്

മുരളി വിജയ്

മികച്ച ഓപ്പണിങ് ജോടിയില്ലെന്നതായിരുന്നു കഴിഞ്ഞ സീസണില്‍ മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാനപ്പെട്ട വീക്ക്‌നെസുകളിലൊന്ന്. ഓസ്‌ട്രേലിയന്‍ താരമായ ഡാര്‍സി ഷോര്‍ട്ട് നിറംമങ്ങിയതും അവര്‍ക്ക് തിരിച്ചടിയായി. ബിഗ് ബാഷ് ലീഗിലെ മിന്നുന്ന പ്രകടമത്തെ തുടര്‍ന്നാണ് കഴിഞ്ഞ സീസണില്‍ ഷോര്‍ട്ടിനെ രാജസ്ഥാന്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. എന്നാല്‍ വെറും 115 റണ്‍സാണ് ഏഴു മല്‍സരങ്ങളില്‍ നിന്നും താരത്തിന് നേടാനായത്.
ചെന്നൈ സൂപ്പര്‍കിങ്‌സില്‍ അവസരം ലഭിക്കാത്ത മുരളി വിജയിയെ പുതിയ സീസണില്‍ ടീമിലേക്കു കൊണ്ടുവരാനാണ് രാജസ്ഥാന്‍ ശ്രമിച്ചേക്കുക. ഒരേയൊരു മല്‍സരം മാത്രമാണ് കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്ക്കായി വിജയ് കളിച്ചത്. ഐപിഎല്ലില്‍ ഇതിനകം രണ്ടു സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

ടോം കറെന്‍

ടോം കറെന്‍

ഇംഗ്ലണ്ടിന്റെ വലം കൈയന്‍ പേസറായ ടോം കറെന്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിലേക്കു മാറാനാണ് സാധ്യത. ലോക ക്രിക്കറ്റിലെ അടുത്ത ബൗളിങ് സെന്‍സേഷനായി മാറുമെന്ന് കരുതപ്പെടുന്ന താരമാണ് അദ്ദേഹം. കഴിഞഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായിരുന്ന കറെന്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റെടുത്തിരുന്നു.
ഇംഗ്ലണ്ടിന്റെ മറ്റൊരു താരമായ മാര്‍ക്ക് വുഡ് കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്ക്കായി പന്തെറിഞ്ഞിരുന്നെങ്കിലും ഏറെ റണ്‍സ് വഴങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയൊരു പേസറെ ചെന്നൈ നോട്ടമിടുന്നത്. കറെന്‍ ടീമിലെത്തിയാല്‍ വുഡിനെ ഒഴിവാക്കാനായിരിക്കും സിഎസ്‌കെയുടെ ശ്രമം.

Story first published: Wednesday, October 24, 2018, 13:04 [IST]
Other articles published on Oct 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X