ഐപിഎല്ലില്‍ തിളങ്ങാത്തവര്‍ ലോകകപ്പ് ടീമിലുണ്ടാകില്ലേ? ഇന്ത്യയുടെ ചീഫ് സെലക്ടര്‍ പറയുന്നു

മുംബൈ: ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ കളിക്കാര്‍ക്ക് മികവ് തെളിയിക്കാനുള്ള വേദിയാണ് ഐപിഎല്‍. കളിക്കാര്‍ക്ക് ഫോമില്‍ തിരിച്ചെത്താനും ഫോമിലുള്ളവര്‍ക്ക് സ്ഥിരത നിലനിര്‍ത്താനും ഐപിഎല്‍ സഹായിക്കും. എന്നാല്‍, ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാത്തവരെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
ഐപിഎല്‍ ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കുമെന്ന് മുന്‍താരം സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ച് നാലാം നമ്പറില്‍ ആരാണെന്നത് ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നാണ് നിഗമനം. ഇപ്പോഴിതാ ഇന്ത്യയുടെ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ഇതുസംബന്ധിച്ച് മനസ് തുറക്കുന്നു.

ടീമിനെ ഉടന്‍ പ്രഖ്യാപിക്കും
ഏപ്രില്‍ 15ന് മുംബൈയില്‍ ചേരുന്ന ബിസിസിഐ യോഗമാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക. മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരത്തിനെത്തുന്ന ക്യാപ്റ്റന്‍ വിരാട് കോലിയും യോഗത്തില്‍ പങ്കെടുത്തേക്കും. ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ ഐപിഎല്‍ ഘടകമാകില്ലെന്നാണ് കോലി നേരത്തെ പറഞ്ഞിരുന്നത്. ഇതുതന്നെയാണ് എംഎസ്‌കെ പ്രസാദും ആവര്‍ത്തിച്ചത്.

ഐപിഎല്‍ പ്രകടനം ബാധിക്കില്ല
ഒരുതരത്തിലും ഐപിഎല്‍ ഘടകമാകില്ലെന്ന് പ്രസാദ് ആവര്‍ത്തിച്ചു. ഏതെങ്കിലും ഒരു താരം മികച്ച പ്രകടനം ഐപിഎല്ലില്‍ പുറത്തെടുക്കുകയാണെങ്കില്‍ ആ കളിക്കാരന്‍ ഉള്‍പ്പെടുമോ എന്ന ചോദ്യത്തിനും ഐപിഎല്‍ മികവ് ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കില്ലെന്ന് പ്രസാദ് വ്യക്തമാക്കി. ടീമിനെക്കുറിച്ച് ഏകദേശ ധാരണയായിക്കഴിഞ്ഞതായാണ് പ്രസാദ് നല്‍കുന്ന സൂചന.

ഏകദിനവും ടി20യും വ്യത്യസ്ത മത്സരങ്ങള്‍
ടി20 മത്സരങ്ങളിലെ മികവ് ഒരിക്കലും ഏകദിന മത്സരങ്ങള്‍ക്ക് പരിഗണിക്കില്ലെന്ന് പ്രസാദ് പറഞ്ഞു. ഐപിഎല്‍ മറ്റൊരു കളിയാണ്. അത് ഫ്രാഞ്ചൈസികളുടെ ക്രിക്കറ്റ് ആണ്. കഴിഞ്ഞ നാല് വര്‍ഷം നമ്മള്‍ ഒട്ടേറെ ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഏതൊക്കെ കളിക്കാര്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുമെന്നതിന് ആ കളികള്‍ മതിയാകുമെന്നും പ്രസാദ് വ്യക്തമാക്കി.

ലോകകപ്പിലെ നാലാം നമ്പര്‍
ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ആരായിരിക്കുമെന്നത് സംബന്ധിച്ച് ഇപ്പോഴും സൂചനയൊന്നുമില്ല. മൂന്നോ നാലോ കളിക്കാര്‍ ഈ സ്ഥാനത്തേക്ക് പരിഗണനയിലാണ്. ഫോമിലല്ലാത്ത അമ്പാട്ടി റായിഡുവിന് പകരം രാഹുല്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിജയ് ശങ്കറും ദിനേഷ് കാര്‍ത്തിക്കും ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ഐപിഎല്‍ ലോകകപ്പ് ടീം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സെലക്ടര്‍മാര്‍ പറയുമ്പോഴും ഐപിഎല്‍ പ്രകടനം കളിക്കാര്‍ക്ക് നിര്‍ണായകമായിരിക്കുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications