വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ നിലപാട് തെറ്റ്!! ഐപിഎല്‍ പ്രകടനം കണ്ടില്ലെന്ന് നടിച്ചാല്‍ നഷ്ടം ഇന്ത്യക്ക്, ഇതാ കാരണങ്ങള്‍

ലോകകപ്പിന് തൊട്ടുമുമ്പാണ് ഐപിഎല്‍ അവസാനിക്കുന്നത്

By Manu
IPLപ്രകടനം കണ്ടില്ലെന്ന് നടിച്ചാല്‍ നഷ്ടം ഇന്ത്യക്ക് | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിയ ടൂര്‍ണമെന്റ് തന്നെയാണ് ഐപിഎല്‍. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് പ്രതിഭകളുടെ ഒഴുക്ക് കണ്ടത് ഐപിഎല്ലോടെയാണ്. ജൂനിയര്‍ തലത്തിലെ മികച്ച ഒരു പിടി താരങ്ങളെ ഇന്ത്യക്കു സമ്മാനിച്ചത് ഐപിഎല്‍ തന്നെയാണ്. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്തിനേറെ പറയുന്നു നായകന്‍ വിരാട് കോലി പോലും ദേശീയ ടീമിലെത്താനുള്ള മുഖ്യ കാരണം ഈ ടൂര്‍ണമെന്റാണെന്നു കാണാം.

ടീം ഇന്ത്യക്ക് ജഴ്‌സി വെറും നമ്പറോ? സച്ചിന്റെ 10ാം നമ്പര്‍ താക്കൂറിന്!! ദ്രാവിഡിന്റേത് ഈ താരത്തിന് ടീം ഇന്ത്യക്ക് ജഴ്‌സി വെറും നമ്പറോ? സച്ചിന്റെ 10ാം നമ്പര്‍ താക്കൂറിന്!! ദ്രാവിഡിന്റേത് ഈ താരത്തിന്

എന്നാല്‍ വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം സെലക്ഷനില്‍ അതിനു തൊട്ടുമുമ്പ് നടക്കുന്ന ഐപിഎല്ലിലെ പ്രകടനം പരിഗണിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം കോലി വ്യക്തമാക്കിയത്. ഇതോടെ സുരേഷ് റെയ്‌ന, യുവരാജ് സിങ് എന്നിവരടക്കം ഒരുപിടി മുന്‍ സൂപ്പര്‍ താരങ്ങളുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കു മേലെയാണ് കരിനിഴല്‍ വീണത്. എന്നാല്‍ ലോകകപ്പ് ടീം സെലക്ഷനില്‍ ഐപിഎല്ലിലെ പ്രകടനവും മാനദണ്ഡമാക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിന്റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയന്നു നോക്കാം.

ഐപിഎല്ലിന്റെ സംഭാവനകള്‍

ഐപിഎല്ലിന്റെ സംഭാവനകള്‍

ഐപിഎല്‍ ഇന്ത്യന്‍ ടീമിനു നല്‍കിയ സംഭാവനകള്‍ ഒരിക്കലും കണ്ടില്ലെന്നു നടിക്കാന്‍ പാടില്ല. ലോക ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവും മികച്ച ശക്തികളാക്കി ഇപ്പോള്‍ മാറ്റിയതിന് പിന്നില്‍ ഐപിഎല്‍ തന്നെയാണ്. ഒരുപിടി യുവ നക്ഷത്രങ്ങളെ സംഭാവന ചെയ്യുക മാത്രമല്ല ഫോം കണ്ടെത്താതെ വിഷമിച്ച ചില കളിക്കാര്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ടീമില്‍ തിരിച്ചെത്തിയ സംഭവങ്ങളുമുണ്ട്. ഏറ്റവും ഒടുവിലത്തെ താരം അമ്പാട്ടി റായുഡുവാണ്.
ലോകേഷ് രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഇത്തവണ ലോകകപ്പ് ടീമിലേക്കു പരിഗണിക്കപ്പെടുന്നവരാണ്. ഇവര്‍ക്ക് ഫോം വീണ്ടെടുക്കാന്‍ ലഭിക്കുന്ന അവസരം കൂടിയാണ് ഐപിഎല്‍.

 മുന്‍ സൂപ്പര്‍ താരങ്ങളുടെ അവസാന പ്രതീക്ഷ

മുന്‍ സൂപ്പര്‍ താരങ്ങളുടെ അവസാന പ്രതീക്ഷ

ഇന്ത്യക്കൊപ്പം ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരായ യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവരുടെയെല്ലാം അവസാന പ്രതീക്ഷ ഐപിഎല്ലാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇവരെ ലോകകപ്പ് ടീം സെലക്ഷനില്‍ പരിഗണിക്കാതിരിക്കുന്നത് കടുത്ത അനീതി തന്നെയായിരിക്കും. കാരണം ഇവരെപ്പോലുള്ള താരങ്ങളുടെ അനുഭവസമ്പത്തിന് ലോകകപ്പില്‍ വലിയ പ്രാധാന്യം തന്നെയുണ്ട്.
ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിലൂടെ ടീമില്‍ തിരിച്ചെത്തിയ താരമാണ് മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. പിന്നീട് ഏഷ്യാ കപ്പിലും 2016ലെ ടി20 ലോകകപ്പിലുമെല്ലാം അദ്ദേഹം കളിക്കുകയും ചെയ്തു. നെഹ്‌റയുടെ വഴിയെ ടീമിലെത്താന്‍ യോഗ്യതയും കഴിവുമുള്ള താരങ്ങളാണ് യുവിയും റെയ്‌നയും.

ഐപിഎല്‍ അനുഭവസമ്പത്ത് പ്രധാനം

ഐപിഎല്‍ അനുഭവസമ്പത്ത് പ്രധാനം

ലോക ക്രിക്കറ്റിലെ വമ്പന്‍ കളിക്കാരെല്ലാം അണിനിരക്കുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. അവര്‍ക്കെതിരേയും അവര്‍ക്കൊപ്പവും കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ലഭിക്കുന്ന അവസരം കൂടിയാണിത്. അതുകൊണ്ടു തന്നെ ഐപിഎല്ലിലെ ഈ അനുഭവസമ്പത്ത് ലോകകപ്പില്‍ ഇന്ത്യക്കു തീര്‍ച്ചയായും ഗുണം ചെയ്യും.
സമ്മര്‍ദ്ദഘട്ടങ്ങളില്‍ എങ്ങനെ കളിക്കണെന്നു പഠിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്കു ടൂര്‍ണമെന്റ് നല്‍കുന്നത്. ലോകകപ്പ് പോലെ ഏറെ സമ്മര്‍ദ്ദമുണ്ടാക്കുന്ന വേദിയില്‍ ഈ മനക്കരുത്തായിരിക്കും ഇന്ത്യയെ പ്രതിസന്ധി ഘട്ടങ്ങളില്‍ കരകയറ്റുകയെന്നുറപ്പാണ്.

Story first published: Saturday, March 2, 2019, 20:08 [IST]
Other articles published on Mar 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X