ഐപിഎല്‍ ഉദ്ഘാടനം സൈനികര്‍ക്കുള്ള ആദരമായി മാറും; സൈന്യത്തിന്റെ ബാന്‍ഡ് മേളവും

ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ഉദ്ഘാടനം സൈനികര്‍ക്കുള്ള ആദരമായിമാറും. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കുള്ള ആദരമായി ഐപിഎല്‍ ഉദ്ഘാടന ചടങ്ങുകള്‍ മാറ്റാനാണ് ബിസിസിഐയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സൈനിക ബാന്‍ഡ് മേളവും ഉദ്ഘാടന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മാര്‍ച്ച് 23ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. പതിവുള്ള ഉദ്ഘാടന പരിപാടികള്‍ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കുള്ള ആദരമെന്നോണമാണ് പരിപാടികള്‍ ഒഴിവാക്കിയത്. പകരം സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കും.
സൈന്യത്തെ പ്രതിനിധീകരിച്ച് ഓഫീസര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, കളിക്കാരും മൂന്നംഗ സിഇഒയും പരിപാടിയില്‍ പങ്കെടുക്കും. ലെഫ്റ്റ്‌നെന്റ് കേണല്‍ ബഹുമതിയുള്ള ധോണിക്ക് ചടങ്ങില്‍ പ്രത്യേക പ്രാധാന്യമുണ്ടായിരിക്കും. നേരത്തെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലെ ഒരു മത്സരത്തില്‍ ഇന്ത്യന്‍ കളിക്കാര്‍ സൈനിക തൊപ്പിയണിഞ്ഞ് എത്തിയിരുന്നു. 20 കോടി രൂപ ബിസിസിഐ സൈനികരുടെ ക്ഷേമത്തിനായി സംഭാവന നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications