വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL:ഒരു കപ്പ് പോലുമില്ല, എങ്കിലും ഈ ഏഴ് വമ്പന്‍ റെക്കോഡുകള്‍ ആര്‍സിബിക്ക് സ്വന്തം

ആര്‍സിബിക്ക് കപ്പില്ലെങ്കും മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത പല വമ്പന്‍ റെക്കോഡുകളും ടീമിന്റെ പേരിലാണ്

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ഭാഗ്യവാന്മാരുടെ നിരയാണ് ആര്‍സിബി. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലുണ്ടെങ്കിലും ഇതുവരെ കിരീടം നേടാന്‍ ടീമിനായിട്ടില്ല. ഇത്തവണ രണ്ടാം ക്വാളിഫയര്‍ വരെ എത്തിയെങ്കിലും ഫൈനല്‍ ടിക്കറ്റെടുക്കാനായില്ല. ലോക ക്രിക്കറ്റിലെ പല വമ്പന്മാരും ആര്‍സിബിക്കായി അണിനിരന്നിട്ടും ഒരു തവണ പോലും കിരീടത്തിലേക്കെത്താന്‍ ആര്‍സിബിക്കായിട്ടില്ല. വിരാട് കോലി നായകസ്ഥാനത്ത് നിന്ന് മാറിയിട്ടും കിരീടം ആര്‍സിബിയില്‍ നിന്ന് അകന്നു നിന്നു. ആര്‍സിബിക്ക് കപ്പില്ലെങ്കും മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത പല വമ്പന്‍ റെക്കോഡുകളും ടീമിന്റെ പേരിലാണ്. ആര്‍സിബിയുടെ പേരിലുള്ള ഏഴ് വമ്പന്‍ റെക്കോഡുകള്‍ എന്തൊക്കെയാണെന്നറിയാം.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ 'ക്യൂട്ട് സിസ്‌റ്റേഴ്‌സ്', കുടുംബം, പ്രണയം, കരിയര്‍, എല്ലാമിതാഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ 'ക്യൂട്ട് സിസ്‌റ്റേഴ്‌സ്', കുടുംബം, പ്രണയം, കരിയര്‍, എല്ലാമിതാ

IND vs SA T20: ഹിറ്റ്മാന്റെ സെഞ്ച്വറി, കോലി ഷോ, മറക്കാനാവാത്ത മൂന്ന് വെടിക്കെട്ടുകള്‍ ഇതാIND vs SA T20: ഹിറ്റ്മാന്റെ സെഞ്ച്വറി, കോലി ഷോ, മറക്കാനാവാത്ത മൂന്ന് വെടിക്കെട്ടുകള്‍ ഇതാ

പുലികള്‍, ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍, പക്ഷെ ഐപിഎല്ലില്‍ സെഞ്ച്വറിയില്ല, നാല് പേരിതാപുലികള്‍, ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍, പക്ഷെ ഐപിഎല്ലില്‍ സെഞ്ച്വറിയില്ല, നാല് പേരിതാ

ഉയര്‍ന്ന ടീം ടോട്ടല്‍

ഉയര്‍ന്ന ടീം ടോട്ടല്‍

ഐപിഎല്ലിലെ ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോഡ് ആര്‍സിബിയുടെ പേരിലാണ്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സുമായാണ് ആര്‍സിബി ഈ നേട്ടത്തിലേക്കെത്തിയത്. 2013 സീസണില്‍ പൂനെ വാരിയേഴ്‌സ് ഇന്ത്യക്കെതിരെയാണ് ആര്‍സിബിയുടെ ഈ റെക്കോഡ് പ്രകടനം. 66 പന്തില്‍ 175* റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ് മികവിലാണ് ടീം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. എബി ഡിവില്ലിയേഴ്‌സ് എട്ട് പന്തില്‍ 31 റണ്‍സും നേടി. മത്സരത്തില്‍ 130 റണ്‍സിന്റെ വമ്പന്‍ ജയമാണ് ആര്‍സിബി നേടിയെടുത്തത്.

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ആര്‍സിബി താരത്തിന്റെ പേരിലാണ്. 2013ല്‍ പൂനെ വാരിയേഴ്‌സ് ഇന്ത്യക്കെതിരേ ആര്‍സിബി ഓപ്പണര്‍ ക്രിസ് ഗെയ്‌ലാണ് ഈ നേട്ടം സ്വന്തമാക്കിയത്. പുറത്താവാതെ 175 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. 66 പന്തിലാണ് ഗെയ്‌ലിന്റെ നേട്ടം. ഇതില്‍ 13 ഫോറും 17 പടുകൂറ്റന്‍ സിക്‌സും ഉള്‍പ്പെടും. 265.15 സ്‌ട്രൈക്കറേറ്റിലായിരുന്നു ഗെയ്‌ലിന്റെ വെടിക്കെട്ട്. അദ്ദേഹത്തിന്റെ ഈ വെടിക്കെട്ട് റെക്കോഡ് ഇതുവരെ ആര്‍ക്കും തിരുത്താനായിട്ടില്ല. ഇനി തിരുത്താനും പ്രയാസമാണെന്ന് പറയാം.

ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ട്

ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ട്

ഐപിഎല്ലിലെ ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ടെന്ന റെക്കോഡും ആര്‍സിബി താരങ്ങളുടെ പേരിലാണ്. എബി ഡിവില്ലിയേഴ്‌സും വിരാട് കോലിയും ചേര്‍ന്ന് 229 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 2016ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയായിരുന്നു ഇരുവരുടെയും റെക്കോഡ് കൂട്ടുകെട്ട് പിറന്നത്. കോലി 55 പന്തില്‍ 109 റണ്‍സ് നേടിയപ്പോള്‍ എബി ഡിവില്ലിയേഴ്‌സ് 52 പന്തില്‍ 129 റണ്‍സാണ് നേടിയത്. കോലി അഞ്ച് ഫോറും എട്ട് സിക്‌സും പറത്തിയപ്പോള്‍ എബിഡി 10 ഫോറും 12 സിക്‌സുകളുമാണ് അടിച്ചെടുത്തത്. മത്സരം 144 റണ്‍സിന് ആര്‍സിബി വിജയിക്കുകയും ചെയ്തു.

കൂടുതല്‍ സെഞ്ച്വറി നേടിയ ടീം

കൂടുതല്‍ സെഞ്ച്വറി നേടിയ ടീം

ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ച്വറികളുള്ള ടീമെന്ന റെക്കോഡും ആര്‍സിബിയുടെ പേരിലാണ്. 15 സെഞ്ച്വറികളാണ് ആര്‍സിബി നേടിയത്. വിരാട് കോലിയും ക്രിസ് ഗെയ്‌ലും അഞ്ച് സെഞ്ച്വറികള്‍ വീതമാണ് ആര്‍സിബിക്കായി നേടിയത്. എബി ഡിവില്ലിയേഴ്‌സ് രണ്ട് സെഞ്ച്വറികള്‍ ആര്‍സിബിക്കായി നേടിയപ്പോള്‍ മനീഷ് പാണ്ഡെ, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടീധാര്‍ എന്നിവര്‍ ഓരോ സെഞ്ച്വറികളും ആര്‍സിബിക്കായി അടിച്ചെടുത്തു. ഐപിഎല്ലില്‍ ആദ്യ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡ് മനീഷ് പാണ്ഡെ സ്വന്തമാക്കിയത് ആര്‍സിബി ജഴ്‌സിയിലാണ്.

ഒരു സീസണില്‍ കൂടുതല്‍ റണ്‍സ്

ഒരു സീസണില്‍ കൂടുതല്‍ റണ്‍സ്

ഒരു സീസണില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് ആര്‍സിബി താരത്തിന്റെ പേരിലാണ്. 2016 സീസണില്‍ വിരാട് കോലിയാണ് ഈ റെക്കോഡ് കുറിച്ചത്. 16 ഇന്നിങ്‌സില്‍ നിന്ന് 81.08 ശരാശരിയില്‍ 973 റണ്‍സാണ് അദ്ദേഹം നേടിയത്. 152.03 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. ഇതില്‍ നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 83 ഫോറും 38 സിക്‌സും കോലി സീസണില്‍ നേടി. ഇത്തവണ ജോസ് ബട്‌ലര്‍ കോലിയുടെ റെക്കോഡ് തിരുത്തുമെന്ന് തോന്നിച്ചെങ്കിലും മറികടക്കാന്‍ അദ്ദേഹത്തിനായില്ല.

ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സ്

ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സ്

ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സെന്ന റെക്കോഡ് ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. ആര്‍സിബിക്കൊപ്പമാണ് ഗെയ്ല്‍ ഈ നേട്ടത്തിലേക്കെത്തിയത്. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരേ 175 റണ്‍സ് നേടിയ മത്സരത്തില്‍ ഗെയ്ല്‍ പറത്തിയ 17 സിക്‌സുകളാണ് ഈ റെക്കോഡില്‍ അദ്ദേഹത്തെ തലപ്പത്ത് നിര്‍ത്തുന്നത്. 17 വമ്പന്‍ സിക്‌സുകളില്‍ ഒരെണ്ണം 119 മീറ്ററായിരുന്നു. ഗെയ്‌ലിന്റെ ഈ റെക്കോഡിനെ പെട്ടെന്നാര്‍ക്കും തകര്‍ക്കാനാവില്ലെന്നുറപ്പ്.

ഒരു ഫ്രാഞ്ചൈസിക്കൊപ്പം കൂടുതല്‍ മത്സരം

ഒരു ഫ്രാഞ്ചൈസിക്കൊപ്പം കൂടുതല്‍ മത്സരം

ഒരു ഫ്രാഞ്ചൈസിക്കൊപ്പം കൂടുതല്‍ മത്സരമെന്ന റെക്കോഡ് ആര്‍സിബിയുടെ വിരാട് കോലിയുടെ പേരിലാണ്. മുന്‍ നായകനായ കോലി 223 മത്സരങ്ങളാണ് ടീമിനായി കളിച്ചത്. 2008 മുതല്‍ ആര്‍സിബിയുടെ ഭാഗമാണ് കോലി. രണ്ടാം സ്ഥാനത്തുള്ള എംഎസ് ധോണി സിഎസ്‌കെയ്‌ക്കൊപ്പം 204 മത്സരവും കളിച്ചു. നിലവില്‍ നായകസ്ഥാനം ഇല്ലെങ്കിലും ആര്‍സിബിയുടെ സജീവ താരമാണ് കോലി. വരുന്ന സീസണിലും ആര്‍സിബിയുടെ ടോപ് ഓഡറില്‍ കോലിയുണ്ടാവുമെന്നുറപ്പ്.

Story first published: Sunday, June 5, 2022, 11:03 [IST]
Other articles published on Jun 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X