ചെന്നൈ സൂപ്പര്‍ കിങ്സിനെ നാലു ട്രോഫികളിലേക്കു നയിച്ച ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയെയാണ് അക്തര്‍ തന്റെ ഓള്‍ടൈം ഇലവന്റെ ക്യാപ്റ്റനാക്കിയിരിക്കുന്നത്. പ്രഥമ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിന്റെ ഭാഗമായിട്ടുള്ള താരം കൂടിയാണ് അക്തര്‍.
ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ വിദേശ താരവും ഓസ്ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ് ഷുഐബ് അക്തറിന്റെ ഇലവനില്‍ സ്ഥാനം ലഭിക്കാതെ പോയ വമ്പന്‍ താരങ്ങൡലൊരാള്.
മിസ്റ്റര്‍ ഐപിഎല്ലെന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്നയ്ക്കും ഇലവനില്‍ ഇടമില്ല. ഇന്ത്യയുടെയും മുംബൈ ഇന്ത്യന്‍സിന്റെയും സ്റ്റാര്‍പേസര്‍ ജസ്പ്രീത് ബുംറയും ഇലവനിന് നിന്നും തഴയപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണറും ഈ സീസണില്‍ പഞ്ചാബ് കിങ്സിന്റെ താരവുമായ ശിഖര്‍ ധവാനും ഇലവനിലില്ല.
മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും വെടിക്കെട്ട് ബാറ്ററുമായ ക്രിസ് ഗെയ്ലുമാണ് ഷുഐബ് അക്തറിന്റെ ഓള്‍ടൈം ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്. ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാര്‍ കൂടിയാണ് രണ്ടു പേരും. രോഹിത് ഈ സീസണില്‍ മോശം ഫോമിലാണെങ്കില്‍ ഗെയ്ലാവട്ടെ ഇത്തവണ കളിക്കുന്നുമില്ല. മെഗാ ലേലത്തില്‍ നിന്നും അദ്ദേഹം സ്വയം മാറി നില്‍ക്കുകയായിരുന്നു.
ഓള്‍ടൈം ഇലവനിലെ മൂന്നാംനമ്പര്‍ റോയല്‍ ചാലഞ്ചേഴ്സ് മുന്‍ മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലിക്കാണ്. രോഹിത്തിനെപ്പോലെ കോലിയും മറക്കാനാഗ്രഹിക്കുന്ന സീസണാണിത്.
ഓള്‍ടൈം ഇലവനിലെ നാലാം നമ്പര്‍ ലഭിച്ചിരിക്കുന്ന മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്സിനാണ്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഐക്കണ്‍ താരങ്ങഴളിലൊരാള് കൂടിയായ എബിഡി കഴിഞ്ഞ സീസണിനു ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
എബിഡി കഴിഞ്ഞാല്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ള രണ്ടു പേര് വെസ്റ്റ് ഇന്ഡീസീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരായ ആന്ദ്രെ റസ്സലും കരെണ്‍ പൊള്ളാര്‍ഡുമാണ്. നിലവില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിയി ഉജ്ജ്വല പ്രകടനമാണ് റസ്സല്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. പൊള്ളാര്‍ഡാവട്ടെ മുംബൈ ഇന്ത്യന്സിനൊപ്പവുമുണ്ട്. ഈ സീസണില്‍ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താന്‍ പൊള്ളാര്ഡിനായിട്ടില്ല.
ഏഴാം നമ്പറിലുള്ളത് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ്. ഷുഐബ് അക്തറിന്റെ ഓള്‍ടൈം ഇലവനെ നയിക്കുന്നതും വിക്കറ്റ് കാക്കുന്നതും ധോണി തന്നെ. രണ്ടു സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും ഫാസ്റ്റ് ബൗളര്‍മാരുമാണ് തുടര്‍ന്ന്
ഇലവനിലുള്ളത്.
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങും അഫ്ഗാനിസ്താന്റെ സൂപ്പര്‍ താരമായ റാഷിദ് ഖാനുമാണ് സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത്. ഭാജി കഴിഞ്ഞ സീസണിനു ശേഷം വിരമിച്ചപ്പോള്‍ റാഷിദ് ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ്. ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസം ബ്രെറ്റ് ലീയും ശ്രീലങ്കയുടെ മുന്‍ ഇതിഹാസം ലസിത് മലിങ്കയുമാണ് ഓള്‍ടൈം ഇലവനിലെ ഫാസ്റ്റ് ബൗളര്‍മാര്‍.
ഷുഐബ് അക്തറുടെ ഓള്‍ടൈം ഇലവന്
ക്രിസ് ഗെയ്ല്, രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍), എബി ഡിവില്ലിയഴ്സ്, ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്), കരെണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്), എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍, ചെന്നൈ സൂപ്പര്‍ കിങ്സ്), ഹര്ഭജന് സിങ്, റാഷിദ് ഖാന് (ഗുജറാത്ത് ടൈറ്റന്‍സ്), ബ്രെറ്റ് ലീ, ലസിത് മലിങ്ക.