Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലിംഗയുടെ അവസാന പന്ത് നോബോള്‍, അമ്പയര്‍ കണ്ണടച്ചു, ബാംഗ്ലൂര്‍ തോറ്റു; പൊട്ടിത്തെറിച്ച് കോലി

ബാംഗ്ലൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റതിന് പിന്നാലെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലി അമ്പയര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചു. ഒരുപക്ഷെ ജയിക്കാവുന്ന മത്സരം അമ്പയറുടെ നോട്ടപ്പിശകുകൊണ്ട് തോറ്റതാണ് കോലിയെ ചൊടിപ്പിച്ചത്. ഇത് ഐ.പി.എല്‍ ക്രിക്കറ്റാണ്, അല്ലാതെ ക്ലബ് ക്രിക്കറ്റല്ലെന്ന് കോലി അമ്പയര്‍മാരെ ഓര്‍പ്പിച്ചു.

മത്സരത്തിന്റെ അവസാനത്തെ പന്താണ് വിവാദത്തിനിടയാക്കിയത്. മുംബൈ ഇന്ത്യന്‍സിന്റെ 187 റണ്‍സ് പിന്തുടര്‍ന്ന ബാംഗ്ലൂരിന് ജയിക്കാന്‍ അവസാന പന്തില്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സാണ്. മലിംഗ എറിഞ്ഞ പന്തില്‍ ദുബെയ്ക്ക് റണ്ണെടുക്കാന്‍ കഴിയാതെ വന്നതോടെ ആര്‍.സി.ബിക്ക് ആറു റണ്‍ തോല്‍വി വഴങ്ങേണ്ടിവന്നു. പന്ത് നോബോള്‍ ആയിരുന്നെങ്കില്‍ അവര്‍ക്ക് ഒരു അധിക റണ്ണും ഒരു ഫ്രീഹിറ്റും ലഭിക്കുമായിരുന്നു. ഉജ്വല ഫോമില്‍ മറുഭാഗത്ത് നില്‍ക്കുന്ന എ ബി ഡിവില്ല്യേഴ്സിന് സ്ട്രൈക്കും ലഭിക്കുമായിരുന്നു. 41 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിന് ടീമിനെ ജയിപ്പിക്കുക അസാധ്യമായിരുന്നില്ല.


അമ്പയര്‍ക്കെതിരെ വിരാട് കോലി

അമ്പയര്‍ക്കെതിരെ വിരാട് കോലി

എന്നാല്‍, അമ്പയറുടെ നോട്ടപ്പിശക് ടീമിന് തിരിച്ചടിയായി. അവസാന പന്തിലെ തീരുമാനം നീതിക്ക് നിരക്കുന്നതല്ലെന്ന് മത്സരശേഷം കോലി പറഞ്ഞു. അവസാന പന്തിലെ നോബോള്‍ അമ്പയര്‍ വിളിച്ചിരുന്നെങ്കില്‍ മത്സരഫലം തന്നെ മാറിപ്പോയേനെ. അമ്പയര്‍മാര്‍ കണ്ണു തുറന്നുവേണം നില്‍ക്കാനെന്നും അവര്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ടെന്നും കോലി പറഞ്ഞു.

അമ്പയര്‍ക്ക് നിലവാരം പോരെന്ന് രോഹിത്തും

അമ്പയര്‍ക്ക് നിലവാരം പോരെന്ന് രോഹിത്തും

അമ്പയര്‍മാരുടെ തീരുമാനത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സംതൃപ്തനായിരുന്നില്ല. ബുംറ എറിഞ്ഞ ഒരു പന്ത് അമ്പയര്‍ അനാവശ്യമായി വൈഡ് വിളിച്ചു. അത് ശരിക്കും വൈഡായിരുന്നില്ല. അമ്പയര്‍മാരുടെ നിലവാരം ഉയരേണ്ടതുണ്ട്. ഐ.സി.സി.യും ബി.സി.സി.ഐ.യും ഇടപെടേണ്ട സ്ഥിതിയാണെന്നും രോഹിത് വ്യക്തമാക്കി.

ബാംഗ്ലൂര്‍ മുംബൈ മത്സരഫലം

ബാംഗ്ലൂര്‍ മുംബൈ മത്സരഫലം

ആദ്യ മത്സരം തോറ്റ മുംബൈ ഇന്ത്യന്‍സ് ശക്തമായ തിരിച്ചുവരവാണ് രണ്ടാം മത്സരത്തില്‍ നടത്തിയത്. മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടി. ആര്‍.സി.ബിക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാനായത്. 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ്സ്‌കോറര്‍. 14 പന്തില്‍ മൂന്നു സിക്സറും രണ്ടു ബൗണ്ടറിയുമടക്കം പുറത്താവാതെ 32 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും തിളങ്ങി. സൂര്യകുമാര്‍ യാദവ് (38), സൂപ്പര്‍ താരം യുവരാജ് സിങ് (23), ക്വിന്റണ്‍ ഡികോക്ക് (23), എന്നിവരാണ് മുംബൈയുടെ മറ്റു സ്‌കോറര്‍മാര്‍. ബാംഗ്ലൂരിനായി ഡിവില്ലിയേഴ്‌സിനെ കൂടാതെ ക്യാപ്റ്റന്‍ കോലിയും (46) പാര്‍ഥീവ് പട്ടേലും (31) കാര്യമായി സ്‌കോര്‍ ചെയ്തു.

Story first published: Friday, March 29, 2019, 10:03 [IST]
Other articles published on Mar 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+