Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാട്ടങ്കത്തിലെ തോല്‍വിക്ക് മുംബൈയില്‍ തിരിച്ചടി നല്‍കാന്‍ ആര്‍സിബി; ആവേശപ്പോരില്‍ ആര് ജയിക്കും?

ഇന്ന് മുംബൈ ബാംഗ്ലൂർ പോരാട്ടം

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കടലാസിലെ പുലികളായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എതിരിടും. മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ രാത്രി എട്ടിനാണ് മല്‍സരം.ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ വരുന്നത്.

rcb-mi

ബംഗളൂരുവില്‍ ഇരുടീമും കൊമ്പുകോര്‍ത്തപ്പോള്‍ മുംബൈ ആറ് റണ്‍സിന് ആര്‍സിബിയെ പരാജയപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ മുംബൈയോട് അവരുടെ തട്ടകത്തില്‍ വെച്ച് തന്നെ കണക്കുതീര്‍ക്കാനുള്ള സുവര്‍ണാവസരമാണ് വിരാട് കോലി നയിക്കുന്ന ആര്‍സിബിക്ക് ലഭിച്ചിരിക്കുന്നത്. മുംബൈ ആവട്ടെ ഹോംഗ്രൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ വഴങ്ങിയ തോല്‍വിയില്‍ നിന്ന് കരകയറാനുള്ള തയ്യാറെടുപ്പിലാണ്. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ആര്‍സിബിയുടെ താരപ്പൊലിമയ്‌ക്കൊപ്പം നില്‍ക്കുന്നവരാണ്.

അതേസമയം, സീസണിലെ തുടര്‍ച്ചയായ ആറ് പരാജയങ്ങള്‍ക്കു ശേഷം വിജയവഴിയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ആര്‍സിബി മുംബൈയിലെത്തിയിരിക്കുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് തകര്‍ത്തായിരുന്നു ആര്‍സിബിയുടെ തിരിച്ചുവരവ്. നിലവില്‍ ഏഴ് മല്‍സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി പട്ടികയില്‍ ആദ്യ നാലാം സ്ഥാനത്താണ് മുംബൈ. എന്നാല്‍, ഏഴ് മല്‍സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി പട്ടികയിലെ ഏറ്റവും അവസാന സ്ഥാനത്താണ് ആര്‍സിബി.

Story first published: Monday, April 15, 2019, 13:11 [IST]
Other articles published on Apr 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+