Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിംഗും ബൗളിംഗും ക്ലിക്കായി; ദില്‍സേ മുംബൈ... പഞ്ചാബ് ഏറ്റവും താഴെ തന്നെ!

മൊഹാലി: വിജയം അനിവാര്യമായ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഉണര്‍ന്നുകളിച്ചു. ഫലമോ 25 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ബാറ്റിംഗിലും ബൗളിംഗിലും പുറത്തെടുത്ത കൃത്യതയാണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്. ടോസ് നഷ്ടപ്പെട്ടിട്ടും ഇത്തവണ കളി മുംബൈയുടെ കൂടെ നിന്നു. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നെങ്കിലും പാര്‍ഥിവ് പട്ടേലും അമ്പാട്ടി റായിഡുവും ചേര്‍ന്ന് സ്‌കോര്‍ എത്തിച്ചത് 189 ല്‍.

ഷോണ്‍ മാര്‍ഷും ഗ്ലെന്‍ മാക്‌സ്വെല്ലും കൂടി ഒന്ന് പേടിപ്പിച്ചുനോക്കിയെങ്കിലും മുംബൈ ബൗളിംഗ് നിര കുലുങ്ങിയില്ല. ഫാസ്റ്റ് ബൗളര്‍മാരായ സൗത്തിയും മക്ലനാഗനും ഭുമ്രയും വിക്കറ്റുകള്‍ ചറപറ വീഴ്ത്തി കളി പിടിച്ചു. 20 ഓവറില്‍ പഞ്ചാബിനെ 164 ല്‍ ഒതുക്കിയ മുംബൈ പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തി. പഞ്ചാബ് പതിവുപോലെ ഏറ്റവും താഴെ. ചിത്രങ്ങളിലേക്ക്.

പാര്‍ഥിവ് പട്ടേല്‍ സംഭവം....

പാര്‍ഥിവ് പട്ടേല്‍ സംഭവം....

രണ്ട് തവണ ലൈഫ് കിട്ടിയ പാര്‍ഥിവ് പട്ടേലിന്റെ ദിവസമായിരുന്നു തിങ്കളാഴ്ച. 58 പന്തില്‍ 81 റണ്‍സും മാന്‍ ഓഫ് ദ മാച്ചും.

റായുഡു തകര്‍ത്തു

റായുഡു തകര്‍ത്തു

37 പന്തില്‍ 65 റണ്‍സെടുത്ത അമ്പാട്ടി റായുഡുവാണ് കൂട്ടത്തില്‍ കേമനായത്. നാല് വീതം ഫോറും സിക്‌സും റായുഡു പറത്തി.

മോഹിത് മികച്ചുനിന്നു

മോഹിത് മികച്ചുനിന്നു

പൊള്ളാര്ഡഡിനെയും ബട്‌ലറെയും സ്ലോ ബോള്‍ എറിഞ്ഞ് കുടുക്കിയ മോഹിത് ശര്‍മയാണ് പഞ്ചാബിന്റെ മികച്ച ബൗളര്‍. മോഹിത് ശര്‍മ 3 വിക്കറ്റും വീഴ്ത്തി.

ആദ്യത്തെ ഫിഫ്റ്റി

ആദ്യത്തെ ഫിഫ്റ്റി

ഗ്ലെന്‍ മാക്‌സ്വെല്‍ ഈ സീസണിലെ ആദ്യത്തെ ഫിഫ്റ്റിയാണ് അടിച്ചത്. 39 പന്തില്‍ 56 റണ്‍സ്, പക്ഷേ കളി തോറ്റു

മാര്‍ഷും പൊരുതി

മാര്‍ഷും പൊരുതി

34 പന്തില്‍ 45 റണ്‍സെടുത്ത് ഷോണ്‍ മാര്‍ഷും ഒന്ന് പൊരുതിനോക്കി. മില്ലര്‍ 17 പന്തില്‍ 30 റണ്‍സടിച്ചു. അതൊന്നും ജയിക്കാന്‍ പോരായിരുന്നു എന്ന് മാത്രം.

ഭുമ്രയുടെ ഡെത്ത് ഓവര്‍

ഭുമ്രയുടെ ഡെത്ത് ഓവര്‍

അവസാന ഓവറുകളില്‍ ജസ്പ്രീത് ഭുമ്ര മികച്ച് പന്തെറിഞ്ഞു. മനോഹരമായ യോര്‍ക്കറുകളിലൂടെ വിക്കറ്റുകള്‍ ചറ പറ വീണു. ഭുമ്രയുടെ ബൗളിംഗ് നാലോവറില്‍ 26 ന് 3.

 മക്‌ലനാഗനും

മക്‌ലനാഗനും

നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മക്ലനാഗന്‍ രണ്ട് വിക്കറ്റെടുത്തു

സൗത്തിക്കും രണ്ട്

സൗത്തിക്കും രണ്ട്

ഓപ്പണിംഗ് ബൗളറായ ടിം സൗത്തി നാലോവറില്‍ 28 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തു.

Story first published: Tuesday, April 26, 2016, 10:17 [IST]
Other articles published on Apr 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+