Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനിയും ബാല്യമുണ്ട്! അടുത്ത സീസണിലും ധോണി ചെന്നൈയ്ക്കായി കളിക്കണമെന്ന് സെവാഗ്‌

കഴിഞ്ഞ സീസണില്‍ ഐപിഎല്ലിന്റെ പ്ലേ ഓഫില്‍ പോലും എത്താന്‍ സാധിക്കാതെ നാണ കെട്ട് തല താഴ്ത്തിയാണ് ചെന്നൈ മടങ്ങിയത്. പക്ഷെ പോകുന്നതിന് തങ്ങളുടെ ആരാധകര്‍ക്ക് അവര്‍ ഒരു വാഗ്ദാനം നല്‍കിയിരുന്നു. ശക്തമായി തന്നെ തിരിച്ചുവരും എന്നായിരുന്നു ആ വാക്ക്. പറഞ്ഞത് അതുപോലെ തന്നൈ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പാലിച്ചു. ഇത്തവണ സീസണ്‍ അവസാനിപ്പിച്ചത് ഐപിഎല്‍ ചാമ്പ്യന്മാരായാണ്. തങ്ങളുടെ നാലാമത്തെ ഐപിഎല്‍ കിരീടമാണ് കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ചെന്നൈ നേടിയത്. ചരിത്രമായി മാറിയ ഈ തിരിച്ചുവരവിലേക്ക് ചെന്നൈയെ മുന്നില്‍ നിന്ന് നയിച്ച് എംഎസ് ധോണിയായിരുന്നു.

ബാറ്റു കൊണ്ട് ടീമിന് കാര്യാമായൊരു സംഭവന ധോണി നല്‍കിയിട്ട് കാലങ്ങളായി. എന്നാല്‍ തന്റെ തലയില്‍ ഉദിക്കുന്ന ബുദ്ധികൊണ്ടാണ് ടീമിനെ ധോണി ചാമ്പ്യന്മാരാക്കി മാറ്റിയിരിക്കുന്നത്. കളിയുടെ ഗതി മനസിലാക്കാനും ആളറിഞ്ഞ് തന്ത്രങ്ങള്‍ മെനയാനുമുള്ള തന്റെ മികവിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ധോണി വീണ്ടും തെളിയിക്കുകയായിരുന്നു ഈ സീസണില്‍. കിരീടം നേടിയ ശേഷം അടുത്ത സീസണില്‍ ധോണി ചെന്നൈ ടീമില്‍ ഉണ്ടാകുമോ എന്ന നല്ലൊരു സമയത്ത് വിരമിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

MS Dhoni

എന്നാല്‍ താന്‍ അടുത്ത സീസണില്‍ കളിക്കുമെന്ന സൂചന ധോണി ഇതിനോടകം തന്നെ നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ധോണി അടുത്ത സീസണിലും കളിക്കണമെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇതിഹാസവും ലോകകപ്പ് നേടിയ ടീമില്‍ ധോണിയുടെ സഹതരാവുമായ വിരേന്ദര്‍ സെവാഗ്. ധോണിയ്ക്ക് ഇനിയൊരു സീസണിന് കൂടി ബാല്യമുണ്ടെന്നാണ് സെവാഗ് പറയുന്നത്. ഐപിഎല്ലില്‍ ധോണിയുടെ ലെഗസി ആര്‍ക്കും ആവര്‍ത്തിക്കാന്‍ സാധിക്കാത്തതാണെന്നും ചെന്നൈയ്ക്ക് ധോണിയോളം മികച്ചൊരു നായകനെ ഇനി കിട്ടാനില്ലെന്നും സെവാഗ് പറയുന്നു.

''അതൊരു ഗംഭീര ടീമാണ്. ധോണിയുടെ ലെഗസി തകര്‍ക്കാന്‍ ഇന്ത്യന്‍ ടീമില്‍ ആരുമില്ല. ചെന്നൈയ്ക്ക് വേണ്ടി ധോണി ചെയ്തത് ആവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധ്യമായെന്നും വരില്ല. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് ഒരു വര്‍ഷം കൂടി ചെന്നൈയ്ക്ക് വേണ്ടി കൡക്കാന്‍ സാധിക്കുമെന്നാണ്. അടുത്ത സീസണില്‍ കളിക്കണം. എന്നിട്ട് വേണം വിരമിക്കാന്‍'' എന്നായിരുന്നു സെവാഗ് പറഞ്ഞത്. ഒരു ക്യാപ്റ്റനെ അളക്കുന്നത് അയാള്‍ നേടിയ കിരീടങ്ങളുടെ എണ്ണം വച്ചാണെന്നും ഇത് പ്രകാരം നോക്കുകയാണെങ്കില്‍ ധോണി വേറൊരു തലത്തിലാണെന്നും സെവാഗ് പറയുന്നുണ്ട്. രോഹിത് ശര്‍മ അടുത്ത് എത്തുന്നുണ്ടെങ്കിലും ഒമ്പത് ഫൈനല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ കളിക്കുക ചെറിയ കാര്യമല്ലെന്നും രോഹിത് ശര്‍മയ്ക്ക് അതിനായി ഒരുപാട് അധ്വാനിക്കേണ്ടി വരുമെന്നും സെവാഗ് പറഞ്ഞു.

''എത്ര ട്രോഫികള്‍ നേടിയിട്ടുണ്ടെന്ന് നോക്കിയാണ് ഒരു നായകന്റെ ലെഗസി മനസിലാക്കുന്നത്. ധോണി ഒമ്പത് ഫൈനലുകളില്‍ നിന്നും നാലെണ്ണമാണ് നേടിയത്. അദ്ദേഹത്തിനൊപ്പം എത്തുക ഏതൊരു നായകനും വലിയൊരു വെല്ലുവിളിയാകും. രോഹിത് ശര്‍മ്മ അടുത്തുണ്ട്. പക്ഷെ ഒമ്പത് ഫൈനല്‍ എന്നതിന് അവന് ഇനിയും സമയം വേണ്ടി വരും'' എന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. അതേസമയം അടുത്ത സീസണിന് മുന്നോടിയായി മെഗാ ലേലം നടക്കാനിരിക്കുകയാണ്. ഈ ലേലത്തില്‍ തങ്ങള്‍ നിലനിര്‍ത്തുന്ന ആദ്യത്തെ താരം ധോണിയായിരിക്കുമെന്ന് ചെന്നൈ ടീം മാനേജ്‌മെന്റിലെ ഒരംഗം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

''റിട്ടെന്‍ഷന്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. എത്ര പേരെ നിലനിര്‍ത്താം എന്ന കാര്യത്തില്‍ വ്യക്തത ലഭ്യമായിട്ടില്ല. പക്ഷെ ധോണിയുടെ കാര്യത്തില്‍ അത് രണ്ടാമതാണ്. ആദ്യം നിലനിര്‍ത്തുക ധോണിയെയായിരിക്കും. കപ്പലിന് അതിന്റെ ക്യാപ്റ്റനെ കൂടിയേ തീരു. ബാക്കിയെല്ലാം പിന്നീടാണ്. അടുത്ത വര്‍ഷവും അദ്ദേഹം തുടരും'' എന്നാണ് സിഎസ്‌കെ ഓഫീഷ്യല്‍ വെളിപ്പെടുത്തിയത്. ചെന്നൈ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ് ഈ വാക്കുകള്‍. നേരത്തെ തന്നെ തന്റ അവസാന മത്സരം ചെ്‌ന്നൈയില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി ധോണി വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ താരം അടുത്ത സീസണിലുണ്ടാകുമെന്ന് ഏതാണ് ഉറപ്പായിരിക്കുകയാണ്.

Story first published: Sunday, October 17, 2021, 16:44 [IST]
Other articles published on Oct 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+