Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; മുംബൈയും ഹൈദരാബാദും ഏറ്റുമുട്ടുമ്പോള്‍ കളി കാര്യമാകും; പ്ലേ ഓഫ് ആര്‍ക്കൊപ്പം

മുംബൈയും ഹൈദരാബാദും ഏറ്റുമുട്ടുമ്പോള്‍ കളി കാര്യമാകും

മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 51-ാം മത്സരത്തില്‍ വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം. ജയിച്ചാല്‍ മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. ഹൈരദാബാദിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും പ്ലേ ഓഫ് പ്രവേശനത്തിന് നിര്‍ണായകമാണ്.

mi-srh

ഒടുവില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റതിന്റെ ആഘാതത്തിലാണ് മുംബൈ ഇറങ്ങുന്നത്. 12 കളികളില്‍നിന്നും 14 പോയന്റുള്ള ടീമിന് ഹൈരദാബാദിനെതിരായ മത്സരം എളുപ്പമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍, കൊല്‍ക്കത്തയ്‌ക്കെതിരെ 232 റണ്‍സ് വഴങ്ങിയത് ബൗളങ് നിരയുടെ പോരായ്മകൊണ്ടാണ്. ഇത്തവണ കുറവുകള്‍ നികത്തി ജയിക്കാനുറച്ചാണ് ടീമിന്റെ വരവ്.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 212 റണ്‍സടിച്ചതിന്റെ ആവേശത്തിലാണ് ഹൈദരാബാദ് മുംബൈയിലെത്തുന്നത്. എന്നാല്‍, കഴിഞ്ഞ 12 കളികളിലും ടീമിന്റെ നെടുംതൂണായിരുന്ന ഡേവിഡ് വാര്‍ണര്‍ നാട്ടിലേക്ക് തിരിച്ചുപോയത് ടീമിന് തിരിച്ചടിയാണ്. വാര്‍ണറും ബെയര്‍സ്‌റ്റോവും ഇല്ലാത്ത ടീം പ്ലേ ഓഫില്‍ എത്തുമോ എന്ന കാര്യത്തില്‍ ആരാധകര്‍ക്കും ആശങ്കയുണ്ട്.

രണ്ട് ടീമുകളും അന്തിമ ഇലവനില്‍ കാര്യമായ അഴിച്ചുപണിയില്ലാതെയാകും ഇറങ്ങുക. ഹാര്‍ദിക് പാണ്ഡ്യയുടെ ഫോമിലാണ് മുംബൈയുടെ പ്രതീക്ഷ. മുന്നേറ്റനിരയിലെ ബാറ്റ്‌സ്മാന്മാരും തിളങ്ങിയാല്‍ ജയം മുംബൈയ്‌ക്കൊപ്പം നില്‍ക്കും. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ആയിരിക്കും വാര്‍ണറുടെ റോളില്‍ ഹൈദരാബാദിനായി കളിക്കാനിറങ്ങുക. റാഷിദ് ഖാന്‍ നയിക്കുന്ന ബൗളിങ് നിരയും തിളങ്ങിയാല്‍ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാമെന്നാണ് ഹൈദരാബാദിന്റെ കണക്കുകൂട്ടല്‍.

Story first published: Thursday, May 2, 2019, 11:10 [IST]
Other articles published on May 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+